Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: മുംബൈ ഇവരെ പിടിച്ചുപുറത്താക്കി, ലേലത്തില്‍ ഇവര്‍ക്കായി വന്‍ ഡിമാന്‍റുറപ്പ്

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ഫ്രാഞ്ചൈസി ഏതെന്ന ചോദ്യത്തിന്റെ ഉത്തരം മുംബൈ ഇന്ത്യന്‍സെന്നായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലില്‍ അഞ്ചു തവണ കിരീടമുയര്‍ത്തിയാണ് മുംബൈ റെക്കോര്‍ഡിട്ടത്.

പക്ഷെ അവസാന സീസണ്‍ മുംബൈയെ സംബന്ധിച്ച് വളരെ മോശമായിരുന്നുവെന്നു കാണാം. ചരിത്ത്രിലാദ്യമായി മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു വീണ സീസണ്‍ കൂടിയായിരുന്നു ഇത്. ലീഗ് ഘട്ടത്തിലെ 14 മല്‍സരങ്ങളില്‍ വെറും നാലെണ്ണത്തില്‍ മാത്രമേ മുംബൈയ്ക്കു ജയിക്കാനായുള്ളൂ. മുമ്പൊരു സീസണിലും മുംബൈ ഇത്രയും നിരാശപ്പെടുത്തിയിട്ടില്ല.

താരലേലം 23ന്

താരലേലം 23ന്

ഈ മാസം 23നു നടക്കാനിരിക്കുന്ന മിനി താരലേലത്തിനു മുന്നോടിയായി മുംബൈ തങ്ങളുടെ കൂടാരത്തിലുണ്ടായിരുന്ന പലരെയും ഒഴിവാക്കിയിരുന്നു. 13 കളിക്കാരെയാണ് മുംബൈ കൈവിട്ടത്. ഇവരില്‍ ചിലര്‍ക്കു നടക്കാനിരിക്കുന്ന ലേലത്തില്‍ ഉയര്‍ന്ന ഡിമാന്റുണ്ടാവാന്‍ സാധ്യതയുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ജയദേവ് ഉനാട്കട്ട്

ജയദേവ് ഉനാട്കട്ട്

ഇന്ത്യന്‍ പേസര്‍ ജയദേവ് ഉനാട്കട്ടാണ് ലേലത്തില്‍ പല ഫ്രാഞ്ചൈസികളും നോട്ടമിടാന്‍ സാധ്യതയുള്ള ഒരു താരം. 2010ലെ ഐപിഎല്ലിലൂടെ അരങ്ങേറിയ താരമാണ് അദ്ദേഹം. തൊട്ടടുത്ത സീസണില്‍ മാസ്മരിക പ്രകടനത്തിലൂടെ ഉനാട്കട്ട് തരംഗമായി മാറി. 12 മല്‍സരങ്ങളില്‍ നിന്നും പിഴുതത് 24 വിക്കറ്റുകളായിരുന്നു.

2017ലെ ഐപിഎല്ലില്‍ കസറി

2017ലെ ഐപിഎല്ലില്‍ കസറി

2017ലെ ഐപിഎല്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു സീസണിലും ഉനാട്കട്ടിനു ഇങ്ങനെയൊരു മാജിക്ക് ആവര്‍ത്തിക്കാനായിട്ടില്ല. കഴിഞ്ഞ സീസണിനു മുന്നുള്ള മെഗാ ലേലത്തിലായിരുന്നു താരത്തെ മുംബൈ വാങ്ങിയത്. പക്ഷെ മുംബൈ പ്രതീക്ഷിച്ചതു പോലെയൊരു ഇംപാക്ടുണ്ടാക്കാന്‍ ഉനാട്കട്ടിനായില്ല. അഞ്ചു കളിയില്‍ വെറും ആറു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ.

Also Read: സച്ചിന്റെ 7.15 കോടി വിലയുള്ള വീടിന്റെ സവിശേഷത അറിയാമോ? അത്യാഡംഭരം, കണ്ണുതള്ളും

സീസണിനു ശേഷം മുംബൈ ഒഴിവാക്കിയ ഉനാട്കട്ടിനെ ലേലത്തില്‍ പല ഫ്രാഞ്ചൈസികളു സ്വന്തമാക്കാന്‍ ശ്രമിച്ചേക്കും. ഐപിഎല്ലില്‍ ഇതിനകം 91 മല്‍സരങ്ങളുടെ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. 91 വിക്കറ്റുകളും ഇടംകൈയന്‍ പേസര്‍ വീഴ്ത്തുകയും ചെയ്തു.

റിലേ മെറെഡിത്ത്

റിലേ മെറെഡിത്ത്

ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ റിലേ മെറെഡിത്തിനെയും സീസണിനു ശേഷം മുംബൈ ഇന്ത്യന്‍സ് വേണ്ടെന്നു വച്ചിരുന്നു. 145 കിമിക്കു മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള ബൗളറാണ് അദ്ദേഹം. നിലവില്‍ 63 ടി20കളില്‍ ഇതിനകം കളിച്ച മെറെഡിത്ത് 79 വിക്കറ്റുകളെടുത്തിട്ടുണ്ട്.

എട്ടു വിക്കറ്റുകള്‍ നേടി

എട്ടു വിക്കറ്റുകള്‍ നേടി

കഴിഞ്ഞ മെഗാലേലത്തില്‍ മുംബൈയിലേക്കു വന്ന മെറെഡിത്ത് എട്ടു മല്‍സരങ്ങളാണ് സീസണില്‍ കളിച്ചത്. 8.43 ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. ലേലത്തില്‍ മികച്ച വേഗതയില്‍ പന്തെറിയാന്‍ ശേഷിയുള്ള താരങ്ങളെ ലക്ഷ്യമിടുന്ന ടീമുകള്‍ തീര്‍ച്ചയായും മെറെഡിത്തിനെ പരിഗണിക്കുമെന്നുറപ്പാണ്.

Also Read: നന്നായി കളിച്ചു, എന്നിട്ടും ഇന്ത്യ ടെസ്റ്റില്‍ നിന്ന് തഴഞ്ഞു, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

ഡാനിയേല്‍ സാംസ്

ഡാനിയേല്‍ സാംസ്

മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ മറ്റൊരു ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളറാണ് ഡാനിയേല്‍ സാംസ്. ടി20 ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരങ്ങളിലൊരാളാണ് അദ്ദേഹം. ഇതിനകം 109 ടി20കളില്‍ കളിച്ച സാംസ് 124 വിക്കറ്റുകളെടുത്തിട്ടുണ്ട് കൂടാതെ 1042 റണ്‍സും താരം സ്‌കോര്‍ ചെയ്്തു.

കഴിഞ്ഞ മെഗാ ലേലത്തിലായിരുന്നു സംസിനെ മുംബൈ സ്വന്തം കൂടാരത്തിലെത്തിച്ചത്. 11 മല്‍സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളുമായി മോശമല്ലാത്ത പ്രകടനം നടത്തുകയും ചെയ്തു. പക്ഷെ ബാറ്റിങില്‍ വെറും 38 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്തുള്ളൂ.

ഏതു ഘട്ടത്തിലും ബൗള്‍ ചെയ്യും

ഏതു ഘട്ടത്തിലും ബൗള്‍ ചെയ്യും

കളിയുടെ ഏതു ഘട്ടത്തിലും ബൗള്‍ ചെയ്യാന്‍ കഴിവുള്ള ബൗളറാണ് സാംസ്. ബാറ്റിങിലും ലോവര്‍ ഓര്‍ഡറില്‍ ചില വിലപ്പെട്ട സംഭാവനകള്‍ നടത്താന്‍ കഴിയും. അതുകൊണ്ടു തന്നെ ലേലത്തില്‍ അദ്ദേഹത്തിനു ആവശ്യക്കാരുണ്ടാവുമെന്നുറപ്പിക്കാം.

Story first published: Thursday, December 15, 2022, 14:35 [IST]
Other articles published on Dec 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+