Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ 7.15 കോടി വിലയുള്ള വീടിന്റെ സവിശേഷത അറിയാമോ? അത്യാഡംഭരം, കണ്ണുതള്ളും

1

മുംബൈ: ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നടന്നുകയറിയ വഴികളിലെല്ലാം റെക്കോഡുകള്‍ വാരിക്കൂട്ടിയ സച്ചിന്‍ കരിയറിലും ജീവിതത്തിലും എല്ലാവര്‍ക്കും മാതൃകയായിരുന്നു. കളത്തിനകത്തും പുറത്തും മാന്യതയുടെ പ്രതിരൂപമായിരുന്നു സച്ചിന്‍.

തന്റെ ഉയര്‍ന്ന കരിയര്‍ പോലെ തന്നെ സമ്പാദ്യത്തിന്റെ കാര്യത്തിലും സച്ചിന്‍ മുന്നിലാണ്. ക്രിക്കറ്റ് കളിച്ചുള്ള വരുമാനത്തിന് പുറമെ പരസ്യ ചിത്രത്തിലൂടെയും വലിയ വരുമാനം സച്ചിനുണ്ടാക്കി. കൂടാതെ നിരവധി ബിസിനസ്സുകളും സച്ചിന്റെ പേരിലുണ്ട്.

സച്ചിന്‍ കരിയറിനൊപ്പം തന്നെ കുടുംബത്തേയും നന്നായി മുന്നോട്ട് കൊണ്ടുപോയവരിലൊരാളാണ്. ഭാര്യ അഞ്ജലി ടെണ്ടുല്‍ക്കര്‍, മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, മകള്‍ സാറാ ടെണ്ടുല്‍ക്കര്‍ എന്നിവരുള്‍പ്പെടുന്നതാണ് സച്ചിന്റെ കുടുംബം.

ഇടവേള ലഭിക്കുമ്പോഴെല്ലാം കുടുംബത്തോടൊപ്പം സമയം ചിലവിടാനാണ് സച്ചിന്‍ ശ്രമിക്കാറുള്ളത്. മുംബൈയില്‍ സച്ചിന്‍ താമസിക്കുന്ന വീടിന് നിരവധി സവിശേഷതകളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

2007ല്‍ വാങ്ങിയ അപ്പാര്‍ട്ട്‌മെന്റിന് 39 കോടി

2007ല്‍ വാങ്ങിയ അപ്പാര്‍ട്ട്‌മെന്റിന് 39 കോടി

2007ലാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുംബൈയിലെ സുബര്‍ബന്‍ ബാന്ദ്രയില്‍ അപ്പാര്‍ട്ട്‌മെന്റ് വാങ്ങുന്നത്. 39 കോടി രൂപ മുടക്കിയാണ് സച്ചിന്‍ അന്ന് അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയത്. 1926ല്‍ നിര്‍മ്മിക്കപ്പെട്ട ഈ അപ്പാര്‍ട്ട്‌മെന്റിനെ ഡൊറാബ് വില്ലയെന്നാണ് അറിയപ്പെടുന്നത്. 6000 സ്‌ക്വയര്‍ ഫീറ്റിലുള്ള മനോഹരമായ വീട്ടിലേക്ക് 2011ലാണ് സച്ചിന്‍ താമസം മാറിയത്.

ഇതിന് ശേഷം സച്ചിന്റെയും ഭാര്യയുടെയും ആഗ്രഹപ്രകാരം വീട്ടില്‍ നിരവധി മാറ്റം വരുത്തി. വീട്ടിലെ പെയിന്റിങ്ങില്‍ പോലും സച്ചിന്‍ ശ്രദ്ധിച്ചിരുന്നു. വെള്ളയും നീലയും കളറാണ് ഭിത്തികളില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്രീം കളറാണ് ടൈലിന്റെ കളര്‍.

Also Read: IPL 2023: ലേലത്തില്‍ 'റെക്കോഡ് തുക' ഉറപ്പ്, പക്ഷേ അനുമതിയില്ല! അഞ്ച് പാക് താരങ്ങളിതാ

2018ല്‍ വാങ്ങിയ വീട്ടിലാണ് താമസം

2018ല്‍ വാങ്ങിയ വീട്ടിലാണ് താമസം

2018ല്‍ വാങ്ങിയ വീട്ടിലാണ് സച്ചിന്‍ ഇപ്പോള്‍ താമസിക്കുന്നത്. 1600 സ്‌ക്വയര്‍ ഫീറ്റിലുള്ള ഈ വീടിന്റെ വില 7.15 കോടിയാണ്. ഇവിടെയാണ് ഇപ്പോള്‍ സച്ചിന്‍ താമസിക്കുന്നത്. ഭാര്യ അഞ്ജലിയുടെ പേരിലാണ് ഈ വീട് വാങ്ങിയിരിക്കുന്നത്. സിംഗപ്പൂരുകാരനായ ഡേവിഡ് ടേയാണ് സച്ചിന്റെ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

പൂന്തോട്ടത്തില്‍ പ്രത്യേകം ഇരിപ്പിടം

പൂന്തോട്ടത്തില്‍ പ്രത്യേകം ഇരിപ്പിടം

സച്ചിന് വിശ്രമവേളകളില്‍ ഇരിക്കാന്‍ പൂന്തോട്ടത്തില്‍ പ്രത്യേക ഇരിപ്പിടമുണ്ട്. ഇവിടെയിരുന്ന് സച്ചിന്‍ ഒറ്റക്ക് സംഗീതം ആസ്വദിക്കുകയും പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യും. കുഞ്ഞ് തണല്‍ മരങ്ങളും മനോഹരമായ പുഷ്പങ്ങളും നിറഞ്ഞതാണ് സച്ചിന്റെ ഈ പൂന്തോട്ടം.

ഇവിടെയിരുന്ന് മഴ നനയാന്‍ സച്ചിന് വളരെ ഇഷ്ടമാണെന്ന് ഒരിക്കല്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. സച്ചിന്‍ വീട്ടില്‍ ഏറ്റവും കൂടുതല്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലം ഈ പൂന്തോട്ടമാണെന്നാണ് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുള്ളത്.

യോഗക്കായി പ്രത്യേക സ്ഥലം

യോഗക്കായി പ്രത്യേക സ്ഥലം

യോഗ ചെയ്യാന്‍ സച്ചിന്‍ വീട്ടില്‍ പ്രത്യേക സ്ഥലമൊരുക്കിയിട്ടുണ്ട്. ചെടികള്‍ക്കിടയിലാണ് യോഗക്കായി സ്ഥലമൊരുക്കിയിട്ടുള്ളത്. മക്കള്‍ക്കൊപ്പം യോഗ ചെയ്യുന്നതിന്റെ ചിത്രം സച്ചിന്‍ തന്നെ പല തവണ പങ്കുവെച്ചിട്ടുണ്ട്.

വിശാലമായ പൂജാമുറിയും സച്ചിന്റെ വീട്ടിലുണ്ട്. ദൈവ വിശ്വാസിയായ സച്ചിന്‍ പൂജാമുറിയില്‍ വിശിഷ്ടമായ പല വിഗ്രഹങ്ങളും രൂപങ്ങളുമുണ്ട്. യാത്രകളില്‍ നിന്ന് സച്ചിന്‍ വാങ്ങിയ പല വിശിഷ്ട വിഗ്രഹങ്ങളും പൂജാമുറിയിലുണ്ട്.

Also Read: സെല്‍ഫിഷ് താരങ്ങള്‍, സ്വന്തം നേട്ടത്തിനായി രാജ്യത്തെ തോല്‍പ്പിച്ചു, ഇന്ത്യയുടെ അഞ്ച് പേര്‍

സച്ചിന്റെ കിടപ്പുമുറിയും സവിശേഷം

സച്ചിന്റെ കിടപ്പുമുറിയും സവിശേഷം

മനോഹരമായ ആര്‍ട്ട് വര്‍ക്കുകള്‍ക്കൊണ്ട് അലങ്കരിച്ചതാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കിടപ്പുമുറി. മഞ്ഞയും പച്ചയും കറുപ്പും കളറുകള്‍ ചേര്‍ന്ന മനോഹരമായ ആര്‍ട്ടുവര്‍ക്കാണ് സച്ചിന്റെ മുറിയിലുള്ളത്.

സച്ചിന്റെ മുറിയില്‍ ഗ്ലോസി മാര്‍ബിളും തുര്‍ക്കിഷ് കാര്‍പ്പെറ്റ്‌സുമാണ് ഉപയോഗിക്കുന്നത്. കിടപ്പുമുറിയില്‍ ചെറിയ സസ്യങ്ങളും സച്ചിന്‍ വളര്‍ത്തുന്നുണ്ട്. ചെറിയ ചെടികളും പൂക്കളും മാനസികമായി സന്തോഷം നല്‍കുന്നവയാണെന്നാണ് സച്ചിന്‍ പറയുന്നത്.

അത്യാധുനിക അടുക്കള

അത്യാധുനിക അടുക്കള

ഭക്ഷണം പാകം ചെയ്യാന്‍ വളരെയധികം ഇഷ്ടമുള്ളയാളാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇടവേളകളില്‍ കുടുംബത്തോടൊപ്പം ഭക്ഷണം പാകം ചെയ്യാന്‍ സച്ചിന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ വലിയ അടുക്കള തന്നെ സച്ചിന്റെ വീട്ടിലുണ്ട്.

ഭക്ഷണ പ്രിയനാണ് സച്ചിന്‍. കൃത്യമായ നിയന്ത്രണം ഭക്ഷണ കാര്യത്തിലുണ്ടെങ്കിലും വ്യത്യസ്തമായ ഭക്ഷണം കഴിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് സച്ചിന്‍.

Story first published: Thursday, December 15, 2022, 12:02 [IST]
Other articles published on Dec 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+