For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സെല്‍ഫിഷ് താരങ്ങള്‍, സ്വന്തം നേട്ടത്തിനായി രാജ്യത്തെ തോല്‍പ്പിച്ചു, ഇന്ത്യയുടെ അഞ്ച് പേര്‍

ചില സമയത്തെങ്കിലും സൂപ്പര്‍ താരങ്ങളെന്ന വിശേഷണമുള്ളവര്‍പോലും സെല്‍ഫിഷ് പ്രകടനം നടത്തി വിമര്‍ശനം നേരിട്ടിട്ടുണ്ട്

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോക ക്രിക്കറ്റിലെ വന്‍ ശക്തികളാണ്. സൂപ്പര്‍ താരങ്ങളുടെ വലിയ നിര എക്കാലത്തും ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് എപ്പോഴും വലിയ പ്രശസ്തിയും പെരുമയും ക്രിക്കറ്റിലുണ്ട്.

ലോക ക്രിക്കറ്റിലേക്ക് ഇതിഹാസങ്ങളെന്ന് വിളിക്കാവുന്ന നിരവധി താരങ്ങളെ സംഭാവന ചെയ്യാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായിട്ടുണ്ട്. ക്രിക്കറ്റ് ടീം വര്‍ക്ക് വേണ്ട മത്സരമാണ്. പന്തെറിയുന്ന ബൗളര്‍ക്കൊപ്പം ഫീല്‍ഡര്‍മാരും നില്‍ക്കേണ്ടത് അത്യാവശ്യമാണ്. വ്യക്തിഗത പ്രകടനങ്ങളെക്കാള്‍ ടീം പ്രകടനത്തിനാണ് പ്രാധാന്യം.

എന്നാല്‍ ചില സമയത്തെങ്കിലും സൂപ്പര്‍ താരങ്ങളെന്ന വിശേഷണമുള്ളവര്‍പോലും സെല്‍ഫിഷ് പ്രകടനം നടത്തി വിമര്‍ശനം നേരിട്ടിട്ടുണ്ട്. ഇതില്‍ ഇന്ത്യയുടെ താരങ്ങളും ഉള്‍പ്പെടും. ആരാധകര്‍ സെഞ്ചേറ്റിയ താരങ്ങളില്‍ സെല്‍ഫിഷ് പ്രകടനം നടത്തി വിമര്‍ശനം നേരിട്ട അഞ്ച് പേര്‍ ആരൊക്കെയാണെന്നറിയാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ സച്ചിന്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ്, സെഞ്ച്വറി തുടങ്ങി നിരവധി റെക്കോഡുകള്‍ സച്ചിന്റെ പേരിലുണ്ട്.

സച്ചിനെ ക്രിക്കറ്റിന്റെ ദൈവമെന്ന് പോലും വിശേഷിപ്പിക്കപ്പെടുന്നു. ഇപ്പോഴത്തെ തലമുറയേയും ക്രിക്കറ്റിലേക്കടുപ്പിച്ചത് സച്ചിനാണെന്ന് പറയാം. എന്നാല്‍ ഒരു തവണ സച്ചിനും സെല്‍ഫിഷ് പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനം നേരിട്ടിട്ടുണ്ട്.

സച്ചിന്റെ 100ാം അന്താരാഷ്ട്ര സെഞ്ച്വറിക്കുവേണ്ടി നടത്തിയ മെല്ലപ്പോക്കാണ് വിമര്‍ശനം നേരിട്ടത്. ബംഗ്ലാദേശിനെതിരേ 147 പന്തില്‍ 114 റണ്‍സാണ് സച്ചിന്‍ നേടിയത്. അദ്ദേഹത്തിന്റെ 100ാം സെഞ്ച്വറി നേട്ടമെന്ന നിലയില്‍ സന്തോഷം നല്‍കുമെങ്കിലും ഈ മെല്ലപ്പോക്കാണ് ഇന്ത്യയെ 300 കടത്താതിരുന്നത്.

മത്സരത്തില്‍ ഇന്ത്യയെ ബംഗ്ലാദേശ് തോല്‍പ്പിച്ചതോടെ വലിയ വിമര്‍ശനം സച്ചിനെതിരേ ഉയരുന്നു. വ്യക്തിഗത നേട്ടത്തിനായി സച്ചിന്‍ ഇന്ത്യയെ തോല്‍പ്പിച്ചെന്ന രീതിയില്‍ വലിയ വിമര്‍ശനമാണ് അന്ന് ഇതിഹാസ താരത്തിനെതിരേ ഉയര്‍ന്നത്.

Also Read: നാട്ടില്‍ നാണംകെട്ട് പാക് പട, തലകുനിച്ച് ബാബര്‍, ഇനി താരതമ്യം വേണ്ടെന്ന് കോലി ഫാന്‍സ്

എംഎസ് ധോണി

എംഎസ് ധോണി

ഇന്ത്യയുടെ ഇതിഹാസ നായകനാണ് എംഎസ് ധോണി. 2007ലെ ടി20 ലോകകപ്പ് 2011ലെ ഏകദി ലോകകപ്പ് 2013ലെ ചാമ്പ്യന്‍സ് ട്രോഫി തുടങ്ങിയ ഐസിസി കിരീടങ്ങളെല്ലാം ധോണിക്ക് കീഴില്‍ ഇന്ത്യ നേടി. ഫിനിഷറെന്ന നിലയിലും വമ്പന്‍ നേട്ടം ധോണി സ്വന്തമാക്കി.

വിക്കറ്റ് കീപ്പറെന്ന നിലയിലും ഗംഭീര റെക്കോഡുള്ള ധോണി വെസ്റ്റ് ഇന്‍ഡീസിനെതിരേ നടത്തിയ പ്രകടനം വലിയ വിമര്‍ശനം നേരിട്ടു. 114 പന്തുകള്‍ നേരിട്ട് 50 റണ്‍സാണ് ധോണിക്ക് നേടാനായത്. ഇന്ത്യക്ക് 50 ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 190 റണ്‍സായിരുന്നു. എന്നിട്ടും ഇന്ത്യക്ക് ജയിക്കാനായില്ല.

ധോണിയുടെ സ്ലോ ബാറ്റിങ്ങാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമെന്ന ആക്ഷേപം വലിയ രീതിയില്‍ ഉയര്‍ന്നുകേട്ടു. ഇന്ത്യയെ പല തവണ ഒറ്റക്ക് വിജയത്തിലെത്തിച്ച താരമാണ് ധോണിയെങ്കിലും ഈ സെല്‍ഫിഷ് പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനം കേട്ടു.

രവി ശാസ്ത്രി

രവി ശാസ്ത്രി

മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടറായ രവി ശാസ്ത്രിയും സെല്‍ഫിഷ് ഇന്നിങ്‌സ് കളിച്ച് വിമര്‍ശനം നേരിട്ടിരുന്നു. 1992ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ 67 പന്തില്‍ 25 റണ്‍സ് നേടിയാണ് രവി ശാസ്ത്രി വിമര്‍ശനം നേരിട്ടത്.

ഇന്ത്യ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോഴായിരുന്നു ശാസ്ത്രിയുടെ ഈ മെല്ലെപ്പോക്ക് പ്രകടനം. മഴകളിച്ച മത്സരത്തില്‍ ഇന്ത്യ വിജയലക്ഷ്യത്തിനും ഒരു റണ്‍സകലെ തോറ്റപ്പോള്‍ ശാസ്ത്രിയെയാണ് എല്ലാവരും വിമര്‍ശിച്ചത്.

വെടിക്കെട്ട് ബാറ്റിങ് നടത്തിയിരുന്ന താരമാണ് ശാസ്ത്രി. അന്താരാഷ്ട്ര കരിയര്‍ അവസാനിച്ച ശേഷം ഇന്ത്യയുടെ പരിശീലകനായ അദ്ദേഹം ഇപ്പോള്‍ കമന്റേറ്ററെന്ന നിലയിലും അവതാരകനെന്ന നിലയിലും പ്രവര്‍ത്തിക്കുകയാണ്.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണറാണ് ഗൗതം ഗംഭീര്‍. ഇന്ത്യയുടെ ലോകകപ്പ് ഹീറോയെന്ന് ഗംഭീറിനെ വിളിക്കാം. 2007ലെ ടി20 ലോകകപ്പ് ഫൈനലിലും 2011ലെ ഏകദിന ലോകകപ്പ് ഫൈനലിലും ഗംഭീര്‍ ഇന്ത്യക്കായി ഫിഫ്റ്റി നേടി.

ഭേദപ്പെട്ട നിലയില്‍ അടിച്ചുകളിക്കുന്ന താരമാണ് ഗംഭീര്‍. എന്നാല്‍ ഒരു തവണ ഗംഭീറിന്റെ പ്രകടനം വലിയ വിമര്‍ശനത്തിന് കാരണമായി. 2012ല്‍ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ നടത്തിയ പ്രകടനമാണ് വലിയ വിമര്‍ശനത്തിന് കാരണമായത്.

ഇന്ത്യ 10 വിക്കറ്റിനാണ് ഈ മത്സരം തോറ്റത്. ഗംഭീര്‍ തന്റെ അര്‍ധ സെഞ്ച്വറിക്കായി മാത്രമാണ് ശ്രമിച്ചതെന്നും ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ഒന്നും ചെയ്തില്ലെന്നതും വലിയ വിമര്‍ശനത്തിന് കാരണമായി. മത്സരത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തായത് ഗംഭീറായിരുന്നു.

Also Read: വലിയ ഇടവേള വന്നു, എന്നിട്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി, ഈ മൂന്ന് പേരെ അറിയണം

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിനും ഈ ആക്ഷേപം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഈ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഏകദിനത്തില്‍ നടത്തിയ പ്രകടനമാണ് സഞ്ജുവിനെതിരേ ആരാധകര്‍ തിരിയാന്‍ കാരണമായത്.

63 പന്തില്‍ സഞ്ജു 86 റണ്‍സെടുത്തിട്ടും മത്സരം ഇന്ത്യ 9 റണ്‍സിന് തോറ്റു. സഞ്ജു അല്‍പ്പം കൂടി നേരത്തെ അടിച്ചുതുടങ്ങാത്തതാണ് ഇന്ത്യയുടെ തോല്‍വിയുടെ കാരണമെന്ന് പറഞ്ഞാണ് ആരാധകര്‍ സഞ്ജുവിനെ വിമര്‍ശിച്ചത്.

അവസാന ഓവറില്‍ സഞ്ജു വിജയ പ്രതീക്ഷ നല്‍കിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. ഇന്ത്യ വേണ്ടത്ര അവസരം നല്‍കാതെ തഴയുന്ന പ്രതിഭയാണ് സഞ്ജുവെന്ന് പറയാം.

Story first published: Wednesday, December 14, 2022, 13:04 [IST]
Other articles published on Dec 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+