Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാട്ടില്‍ നാണംകെട്ട് പാക് പട, തലകുനിച്ച് ബാബര്‍, ഇനി താരതമ്യം വേണ്ടെന്ന് കോലി ഫാന്‍സ്

1

കറാച്ചി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ കാണാതെ പാകിസ്താന്‍ പുറത്തായിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ടാമത്തെ പരമ്പരയിലും പാകിസ്താന്‍ തട്ടകത്തില്‍ നാണംകെട്ടിരിക്കുകയാണ്. ആദ്യ പരമ്പരയില്‍ ഓസ്‌ട്രേലിയയോട് തോറ്റ പാകിസ്താന്‍ ഇപ്പോള്‍ ഇംഗ്ലണ്ടിനോടും തട്ടകത്തില്‍ തലകുനിച്ചു.

22 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് പാകിസ്താനില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. പാകിസ്താന്റെ ബൗളിങ് നിരയേയും ബാറ്റിങ് നിരയേയും ഒരുപോലെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇംഗ്ലണ്ട് താരങ്ങള്‍ കാഴ്ചവെച്ചത്. ആക്രമിച്ച് കളിച്ച ഇംഗ്ലണ്ട് പാകിസ്താനെ തകര്‍ത്തടുക്കി.

നായകനെന്ന നിലയില്‍ ബാബര്‍ അസമിനും വലിയ നാണക്കേടുണ്ടാക്കുന്ന പരമ്പരയാണിത്. ഇപ്പോഴിതാ പാകിസ്താന്‍ നാട്ടില്‍ തുടര്‍ച്ചയായി രണ്ട് പരമ്പര തോറ്റതോടെ ബാബറിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിരാട് കോലി ആരാധകര്‍.

1

കോലിയുമായി ഇനി ബാബറിനെ താരതമ്യം ചെയ്യരുതെന്നും കോലി എന്നെന്നും രാജാവാണെന്നുമാണ് ആരാധകര്‍ കണക്കുകള്‍ നിരത്തി പറയുന്നത്. കോലി ഏഴ് വര്‍ഷത്തോളം ഇന്ത്യയുടെ ടെസ്റ്റ് നായകനായിരുന്നു. നാട്ടില്‍ ഒരു തവണപോലും പരമ്പര തോല്‍ക്കാത്ത ഇന്ത്യ രണ്ട് മത്സരം മാത്രമാണ് തട്ടകത്തില്‍ പരാജയപ്പെട്ടത്.

31 ടെസ്റ്റ് മത്സരങ്ങള്‍ കോലിക്ക് കീഴില്‍ ഇന്ത്യ നാട്ടില്‍ കളിച്ചപ്പോള്‍ ഇതില്‍ 23 മത്സരങ്ങളും വിജയിക്കാനായി. ആറ് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ട് മത്സരം മാത്രം തോറ്റു. ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് നായകനാണ് കോലി. 68 മത്സരത്തില്‍ നിന്ന് 40 ജയമാണ് കോലിക്ക് കീഴില്‍ ഇന്ത്യ നേടിയത്. 77 ശതമാനമാണ് വിജയ ശരാശരി.

കോലി വളര്‍ത്തിയ ടീമാണ് ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലടക്കം തിളങ്ങിയത്. എന്നാല്‍ ബാബറിന്റെ ടീമിന് നാട്ടില്‍ പോലും പരമ്പര നേടാനാവുന്നില്ലെന്നത് വലിയ നാണക്കേട് തന്നെയാണ്. അതുകൊണ്ട് തന്നെ രണ്ട് പേരെയും തമ്മില്‍ ഇനി താരതമ്യം ചെയ്യാന്‍ നില്‍ക്കരുതെന്നാണ് കോലി ആരാധകര്‍ പറയുന്നത്.

1

ഈ വര്‍ഷം മാത്രം മൂന്ന് ടെസ്റ്റ് നാട്ടില്‍ ബാബര്‍ തോറ്റു. കോലി നായകനായുള്ള ഏഴ് വര്‍ഷ കരിയറില്‍ തോറ്റത് 2 മത്സരം മാത്രം. ഇതില്‍ നിന്ന് തന്നെ രാജാവിന്റെ കരുത്ത് മനസിലാക്കണമെന്നാണ് കോലി ആരാധകര്‍ പറയുന്നത്. നായകനെന്ന മുന്നില്‍ നിന്ന് നയിക്കുന്നവനാവണമെന്നും ആരാധകര്‍ പറയുന്നു.

ബാബറിന് ഇതുവരെ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടാനായിട്ടില്ല. കോലി ഇതിനോടകം ഏഴെണ്ണം നേടിക്കഴിഞ്ഞു. നായകനായിരുന്നപ്പോഴാണ് കോലി കൂടുതല്‍ ബാറ്റിങ് മികവ് കാട്ടിയത്. എന്നാല്‍ ബാബറെല്ലാം നായകനാവുമ്പോള്‍ ബാറ്റിങ് പ്രകടനം പിന്നോട്ട് പോവുകയാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

കോലിയെക്കാള്‍ മികച്ചവനാണ് ബാബറെന്നാണ് പാക് ആരാധകര്‍ പലപ്പോഴും പറയുന്നത്. കോലി അവസാന ടി20 ലോകകപ്പിലടക്കം ഗംഭീര പ്രകടനം നടത്തിയപ്പോള്‍ ബാബര്‍ അസം ടി20 ലോകകപ്പില്‍ തീര്‍ത്തും നിറം മങ്ങിയിരുന്നു. മൂന്ന് വര്‍ഷത്തോളം മോശം ഫോമിലായിരുന്ന കോലി ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

തരക്കേടില്ലാതെ കളിക്കുന്നുണ്ടെങ്കിലും ബാബറിന് വലിയൊരു ഇംപാക്ട് സൃഷ്ടിക്കാനാവുന്നില്ല. വിരോധികള്‍ എത്രയൊക്കെ വാദിച്ചാലും വിരാട് കോലിയെക്കാള്‍ ഒരുപടി താഴെയാണ് ബാബര്‍ അസമിന്റെ സ്ഥാനമെന്ന് പറയാം.

Story first published: Tuesday, December 13, 2022, 16:59 [IST]
Other articles published on Dec 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+