Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വലിയ ഇടവേള വന്നു, എന്നിട്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി, ഈ മൂന്ന് പേരെ അറിയണം

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. താരസമ്പന്നരായ ഇന്ത്യന്‍ നിരയില്‍ ഇടം തേടി ഓരോ സീസണിലും നിരവധി താരങ്ങളാണ് ഉയര്‍ന്നുവരുന്നത്. അതുകൊണ്ട് തന്നെ ആരെ പരിഗണിക്കും ആരെ തഴയുമെന്നത് വലിയ തലവേദനയുയര്‍ത്തുന്ന ചോദ്യമാണ്.

ഇന്ത്യന്‍ ടീമിലിടം പിടിച്ചാലും സ്ഥിര സാന്നിധ്യമാവുക അതിലും കടുപ്പമാണ്. മികച്ച പ്രകടനം തുടര്‍ച്ചയായി കാഴ്ചവെക്കാനാവാത്ത പക്ഷം ഇന്ത്യന്‍ ടീമില്‍ തുടരാനാവില്ല. ഇന്ത്യന്‍ ടീമിന് പുറത്തുപോയാല്‍ മടങ്ങിവരവെന്നതും പ്രയാസമാണ്. കാരണം ഓരോ പൊസിഷനിലും ഒന്നിലധികം താരങ്ങള്‍ അവസരം തേടുന്നു.

ഇന്ത്യന്‍ ടീമിന് പുറത്തുപോയി വലിയ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ താരങ്ങള്‍ വളരെ അപൂര്‍വ്വമാണെന്ന് പറയാം. എങ്കിലും ചില താരങ്ങള്‍ക്കെങ്കിലും ഇത് സാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വലിയ ഇടവേളയെടുത്ത ശേഷം ടീമിലേക്ക് തിരിച്ചെത്തിയ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

1

ജയദേവ് ഉനദ്ഘട്ട്

ഇന്ത്യയുടെ ഇടം കൈയന്‍ പേസറാണ് ജയദേവ് ഉനദ്ഘട്ട്. വലിയ ഇടവേളക്ക് ശേഷം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഉനദ്ഘട്ടും ഇടം പിടിച്ചു. ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ മിന്നും പ്രകടനമാണ് ഉനദ്ഘട്ടിന് ടീമിലേക്ക് തിരിച്ചുവരവൊരുക്കിയത്.

2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലൂടെയാണ് ഉനദ്ഘട്ട് ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയത്. പിന്നീട് ഇതുവരെ ടെസ്റ്റില്‍ അവസരം ലഭിച്ചത്. 12 വര്‍ഷത്തിനപ്പുറമാണ് ഇപ്പോള്‍ വിളിയെത്തിയിരിക്കുന്നത്. ഇന്ത്യക്കായി ഏഴ് ഏകദിനവും 10 ടി20യും ഉനദ്ഘട്ട് കളിച്ചെങ്കിലും പേരെടുക്കാനായില്ല.

ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ 10 മത്സരത്തില്‍ നിന്ന് 19 വിക്കറ്റാണ് ഉനദ്ഘട്ട് നേടിയത്. 2019-20 രഞ്ജിയില്‍ സൗരാഷ്ട്ര ചാമ്പ്യന്മാരായപ്പോള്‍ 67 വിക്കറ്റാണ് താരം നേടിയത്. ടീമിലേക്ക് തിരികെയെത്തിയെങ്കിലും പ്ലേയിങ് 11 ഇടം പിടിക്കാന്‍ സാധ്യതയില്ല.

ദിനേഷ് കാര്‍ത്തിക്

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും ഫിനിഷറുമായ ദിനേഷ് കാര്‍ത്തികും അത്ഭുത തിരിച്ചുവരവ് നടത്തിയ താരമാണ്. 2004ലാണ് കാര്‍ത്തിക് ടെസ്റ്റ് അരങ്ങേറ്റം നടത്തിയത്. 2010വരെ ടെസ്റ്റ് ടീമില്‍ കാര്‍ത്തികുണ്ടായിരുന്നു.

എന്നാല്‍ പിന്നീട് തഴയപ്പെട്ട് എട്ട് വര്‍ഷത്തോളം കാത്തിരിക്കേണ്ടി വന്ന കാര്‍ത്തിക് 2018ല്‍ അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. പരിമിത ഓവര്‍ ക്രിക്കറ്റിലും കാര്‍ത്തികിന്റെ കരിയര്‍ അവസാനിച്ചുവെന്ന് തോന്നിച്ചിടത്തുനിന്ന് താരം തിരിച്ചുവന്നു.

ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം മിന്നും പ്രകടനം നടത്തിയ കാര്‍ത്തിക് 2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫിനിഷറായിരുന്നു. എന്നാല്‍ താരത്തിന് മികവ് കാട്ടാനായില്ലെന്നതാണ് വസ്തുത. എങ്കിലും അപ്രതീക്ഷിതമായ തിരിച്ചുവരവ് നടത്താന്‍ സാധിച്ച താരമാണ് കാര്‍ത്തിക്.

1

പാര്‍ഥിവ് പട്ടേല്‍

ഇന്ത്യയുടെ സീനിയര്‍ വിക്കറ്റ് കീപ്പറാണ് പാര്‍ഥിവ് പട്ടേല്‍. 17ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുകയും എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാതെ പോവുകയും ചെയ്ത താരമാണ് പാര്‍ഥിവ്. ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ ഒരു സമയത്തും താരത്തിനായില്ല.

2004ന് ശേഷം നാല് വര്‍ഷത്തോളം ടീമിന് പുറത്തിരുന്ന പാര്‍ഥിവ് 2008ല്‍ വീണ്ടും തിരിച്ചെത്തി. 2014ല്‍ എംഎസ് ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ച ശേഷം ഒരു തവണ കൂടി പാര്‍ഥിവിന് അവസരം ലഭിച്ചു. 2016ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. 42, 67*, 71 എന്നിങ്ങനെ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും സ്ഥാനമുറപ്പിക്കാന്‍ പാര്‍ഥിവിനായില്ല.

റോബിന്‍ സിങ്

ഇന്ത്യയുടെ റോബിന്‍ സിങ്ങും ഇത്തരത്തില്‍ വലിയ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ താരമാണ്. ഓള്‍റൗണ്ടറായ താരം 1989ലാണ് അരങ്ങേറ്റം നടത്തിയത്. എന്നാല്‍ തുടക്കം മോശമായതോടെ തഴയപ്പെട്ടു. പിന്നീട് തിരിച്ചുവരവ് നടത്തുന്നത് 1996ലെ ടൈറ്റാന്‍ കപ്പിലൂടെയാണ്. 136 ഏകദിനത്തില്‍ നിന്ന് 2336 റണ്‍സും 69 വിക്കറ്റുമാണ് റോബിന്റെ പേരിലുള്ളത്.

Story first published: Tuesday, December 13, 2022, 16:25 [IST]
Other articles published on Dec 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+