IPL 2023: ലേലത്തില്‍ 'റെക്കോഡ് തുക' ഉറപ്പ്, പക്ഷേ അനുമതിയില്ല! അഞ്ച് പാക് താരങ്ങളിതാ

കൊച്ചി: ഐപിഎല്‍ താരലേലം നടക്കാന്‍ പോവുകയാണ്. അവസാന സീസണിന് മുന്നോടിയായി മെഗാ ലേലമാണ് നടന്നത്. അതുകൊണ്ട് തന്നെ ഇത്തവണ മിനി താരലേലമാവും നടക്കുക. 991 താരങ്ങള്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഇപ്പോള്‍ 405 പേരുടെ ചുരുക്കപ്പട്ടികയാക്കിയിരിക്കുകയാണ്.
കൊച്ചിയില്‍ ഈ മാസം 23നാണ് ലേലം നടക്കുന്നത്. ഇത്തവണയും വമ്പന്‍ പ്രതിഫലം വാങ്ങാന്‍ കഴിവുള്ള താരങ്ങള്‍ ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും നിലവില്‍ ഏതെങ്കിലുമൊരു ടീമിന്റെ ഭാഗമായി ടൂര്‍ണമെന്റിലുണ്ട്.
അതുകൊണ്ട് തന്നെ ചുരുക്കം ചില സൂപ്പര്‍ താരങ്ങളാണ് ഇത്തവണ മിനി ലേലത്തിലുള്ളത്. പാകിസ്താന്‍ താരങ്ങള്‍ക്ക് മാത്രം ഐപിഎല്ലില്‍ ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതിയില്ല. ലേലത്തിലേക്കെത്തിപ്പെട്ടിരുന്നെങ്കില്‍ വമ്പന്‍ പ്രതിഫലം നേടാന്‍ സാധ്യതയുള്ള അഞ്ച് പാക് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഷഹീന്‍ അഫ്രീദി
പാകിസ്താന്റെ സൂപ്പര്‍ പേസറാണ് ഷഹീന്‍ അഫ്രീദി. ഇടം കൈയന്‍ പേസര്‍ അവസാന രണ്ട് ടി20 ലോകകപ്പുകളിലൂടെത്തന്നെ എല്ലാവരെയും ഞെട്ടിച്ചതാണ്. തന്റെ ഉയരക്കൂടുതലിനെ മുതലാക്കി പന്തെറിയുന്ന ഷഹീന്‍ ആദ്യ ഓവറുകളില്‍ത്തന്നെ വിക്കറ്റ് നേടാന്‍ മിടുക്കന്‍.
ഡെത്ത് ഓവറിലും മികവ് കാട്ടാന്‍ കഴിവുള്ള ബൗളറാണ് ഷഹീന്‍. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഗംഭീര പ്രകടനം നടത്തുന്ന ഷഹീന്‍ ഐപിഎല്‍ ലേലത്തിലേക്കെത്തിയാല്‍ ഇതുവരെയുള്ള എല്ലാ റെക്കോഡുകളും തകരാന്‍ സാധ്യതയുണ്ട്. നിലവിലെ ഏറ്റവും മികച്ച ടി20 ബൗളര്‍മാരിലൊരാളാണ് ഷഹീന്‍.
Also Read: നാട്ടില്‍ നാണംകെട്ട് പാക് പട, തലകുനിച്ച് ബാബര്‍, ഇനി താരതമ്യം വേണ്ടെന്ന് കോലി ഫാന്‍സ്

ഷദാബ് ഖാന്‍
പാകിസ്താന്റെ സ്പിന്‍ ഓള്‍റൗണ്ടറാണ് ഷദാബ് ഖാന്‍. ലേലത്തിലേക്കെത്തിയാല്‍ കോടികള്‍ പ്രതിഫലം വാങ്ങാന്‍ ഷദാബിനാവും. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ സ്വാധീനിക്കാന്‍ കഴിവുണ്ട്.
ടി20യില്‍ ഗംഭീര റെക്കോഡാണ് 24കാരനായ ഷദാബിന്റെ പേരിലുള്ളത്. 220 മത്സരത്തില്‍ നിന്ന് 251 വിക്കറ്റുകള്‍ ഷദാബ് വീഴ്ത്തി. 7.22 എന്ന മികച്ച ഇക്കോണമിയും ഷദാബിന്റെ പേരിലുണ്ട്. മധ്യനിരയില്‍ ബാറ്റുകൊണ്ട് വെടിക്കെട്ട് നടത്തുന്ന താരം മധ്യ ഓവറുകളിലാണ് വിക്കറ്റ് വേട്ട നടത്തുന്നത്.
2030 ടി20 റണ്‍സാണ് ഷദാബിന്റെ പേരിലുള്ളത്. 138 ആണ് സ്‌ട്രൈക്കറേറ്റ്. പല ടീമുകളും ആഗ്രഹിക്കുന്ന തരത്തിലുള്ള ടി20 താരമാണ് ഷദാബ് ഖാന്‍. പിഎസ്എല്ലില്‍ ഗംഭീര പ്രകടനം നടത്തുന്ന താരമാണ് അദ്ദേഹം.

ഹാരിസ് റഊഫ്
ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് ഹാരിസ് റഊഫ്. തുടര്‍ച്ചയായി 145ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ ഹാരിസ് റഊഫിന് സാധിക്കും. മധ്യ ഓവറുകളിലാണ് ഹാരിസ് കൂടുതല്‍ അപകടകാരി. അവസാന രണ്ട് ടി20 ലോകകപ്പിലും ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ ഹാരിസിന് സാധിച്ചു.
29കാരനായ താരം പാകിസ്താന്റെ ടീമിന്റെ പേസ് നിരയിലെ വജ്രായുധമാണ്. അതിവേഗ പേസറാണെന്നതിനൊപ്പം മികച്ച ലൈനും ലെങ്തും താരത്തിനുണ്ട്. അതാണ് ഹാരിസിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതും.
ഐപിഎല്‍ ലേലത്തിലേക്കെത്തിയിരുന്നെങ്കില്‍ ഹാരിസിനായി വാശിയേറിയ പോരാട്ടം നടക്കുമായിരുന്നുവെന്നുറപ്പ്. ദൗര്‍ഭാഗ്യവശാല്‍ പാക് താരമായതിനാല്‍ റഊഫിന് ലേലത്തിലേക്കെത്താനാവില്ല.

നസീം ഷാ
പാകിസ്താന്റെ യുവ പേസ് ബൗളറാണ് നസീം ഷാ. നല്ല വേഗമുള്ള ബൗളറെന്ന നിലയില്‍ ഇതിനോടകം നസീം ഷാ പേരെടുത്തുകഴിഞ്ഞു. പ്രായം 19 മാത്രമാണെങ്കിലും ഗംഭീര റെക്കോഡുകള്‍ ഇതിനോടകം നസീം സ്വന്തമാക്കി കഴിഞ്ഞു.
ടി20യിലെ എക്‌സ് ഫാക്ടര്‍ ബൗളര്‍മാരിലൊരാളാണ് നസീം. നല്ല ആക്രമണോത്സകത കാട്ടുന്ന യുവ ബൗളര്‍ ഐപിഎല്‍ ലേലത്തിനെത്തിയിരുന്നെങ്കില്‍ വലിയ പ്രതിഫലം നേടുമായിരുന്നു എന്നതില്‍ തര്‍ക്കമില്ല. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ മികച്ച പ്രകടനം നസീം നടത്തിയിട്ടുണ്ട്.
Also Read: വലിയ ഇടവേള വന്നു, എന്നിട്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി, ഈ മൂന്ന് പേരെ അറിയണം

മുഹമ്മദ് ഹാരിസ്
പാകിസ്താന്റെ മുഹമ്മദ് ഹാരിസ് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കഴിവുള്ള താരമാണ്. ക്രീസിലെത്തി അതിവേഗത്തില്‍ റണ്‍സുയര്‍ത്തുകയെന്നതാണ് ഹാരിസിന്റെ ലക്ഷ്യം. അവസാന ടി20 ലോകകപ്പില്‍ ഹാരിസ് തന്റെ മികവ് കാട്ടിയതാണ്.
ബൗളറെ നോക്കാതെ ഭയമില്ലാതെ കളിക്കുന്ന താരമാണ് ഹാരിസ്. ഐപിഎല്ലില്‍ കളിച്ചാല്‍ മികവ് കാട്ടാന്‍ കഴിവ് ഹാരിസിനുണ്ട്. ലേലത്തില്‍ കോടികള്‍ പ്രതിഫലം ലഭിക്കാന്‍ സാധ്യതയുള്ള താരമാണ് ഹാരിസെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications