IPL 2023: ബുംറയ്ക്കു പരിക്കേറ്റാല്‍ പകരമാര്? ബാക്കപ്പായി മുംബൈയ്ക്കു ഇവരെ റാഞ്ചാം

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലെ നാണക്കേട് മറന്ന് അടുത്ത തവണ ശക്തമായ തിരിച്ചുവരവാണ് മുംബൈ ഇന്ത്യന്‍സ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു വീണ് മുംബൈ നാണംകെട്ടിരുന്നു. വീണ്ടുമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ മികച്ച തയ്യാറെടുപ്പായിരിക്കും രോഹിത് ശര്‍മയും സംഘവും നടത്തുക.
നായകന്‍ രോഹിത്തിനെപ്പോലെ തന്നെ മുംബൈയുടെ നട്ടെല്ലാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളര്‍മാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. 2013ല്‍ മുംബൈയ്ക്കായി അരങ്ങേറിയതു മുതല്‍ ടീമിന്റെ അവിഭാജദ്യഘടകമാണ് ബുംറ. എന്നാല്‍ സമീപകാലത്തു പരിക്കുകള്‍ അദ്ദേഹത്തെ വേട്ടയാടുകയാണ്.
കഴിഞ്ഞ ഏഷ്യാ കപ്പും ഐസിസിയുടെ ടി20 ലോകകപ്പുമെല്ലാം ബുംറയ്ക്കു പരിക്കു കാരണം നഷ്ടമായിരുന്നു. അടുത്ത ഐപിഎല്ലിലും അദ്ദേഹത്തിനു പരിക്ക് വില്ലനായാല്‍ അതു മുംബൈയ്ക്കു ക്ഷീണമാവും. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന ലേലത്തില്‍ ഒരു ബാക്കപ്പിനെ മുംബൈ ടീമിലെത്തിക്കേണ്ടതുണ്ട്. ബാക്കപ്പായി ആരെയൊക്കെ പരിഗണിക്കാമെന്നു നോക്കം.

ശിവം മാവി
യുവ പേസര്‍ ശിവം മാവിയാണ് മുംബൈ ഇന്ത്യന്‍സിനു ലേലത്തില്‍ ടീമിലെത്തിക്കാവുന്ന ഒരു താരം. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമായിരുന്നു താരം. പക്ഷെ നിരാശാജനകമായ പ്രകടനമായിരുന്നു മാവി കാഴ്ചവച്ചത്.
10.32 ഇക്കോണമി റേറ്റില്‍ വീഴ്ത്താനായത് അഞ്ചു വിക്കറ്റുകള്‍ മാത്രമായിരുന്നു. ആറു മല്‍സരങ്ങളിലാണ് മാവിക്ക് പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചത്.
ഐപിഎല്ലില്‍ ഇതിനകം 32 മല്‍സരങ്ങളില്‍ കളിച്ചുകഴിഞ്ഞ മാവി 30 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും മിന്നുന്ന പ്രകടനമാണ് പേസര്‍ കാഴ്ചവച്ചിട്ടുള്ളത്. നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരേ ആറു വിക്കറ്റ് നേട്ടം മാവി കൈവരിച്ചിരുന്നു.
Also Read: ആരാണ് ഇഷാനെ ബൗള്‍ഡാക്കിയ സുന്ദരി? കാമുകി അദിതിയെ കുറിച്ച് എല്ലാമറിയാം

വൈഭവ് അറോറ
യുവ ഫാസ്റ്റ് ബൗളര്‍ വൈഭവ് അറോറയാണ് ജസ്പ്രീത് ബുംറയുടെ ബാക്കപ്പായി മുംബൈ ഇന്ത്യന്‍സിനു പരിഗണിക്കാവുന്ന രണ്ടാമത്തെ താരം. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്നു താരം.
മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും തീര്‍ത്തും അപ്രതീക്ഷിതമായി വൈഭവ് ഒഴിവാക്കപ്പെടുകയായിരുന്നു. പേസറുടെ അരങേറ്റ സീസണ്‍ കൂടിയായിരുന്നു കഴിഞ്ഞ തവണത്തേത്.
വൈഭവിനെ ടീമിലെത്തിക്കാനായാല്‍ പവര്‍പ്ലേയില്‍ മുംബൈയ്ക്കു ഉപയോഗിക്കാം. ബുംറയെ മധ്യ ഓവറുകളിലേക്കും അവസാന ഓവറുകളിലേക്കു മാറ്റിവയ്ക്കുകയും ചെയ്യാം. ശിവം മാവിയെപ്പോലെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോള്‍ വൈഭവ്.

യഷ് ടാക്കൂര്‍
വിദര്‍ഭയില്‍ നിന്നുള്ള യുവ പേസര്‍ യഷ് ടാക്കൂറാണ് മുംബൈ ഇന്ത്യന്‍സിനു ലേലത്തില്‍ പരിഗണിക്കാവുന്ന മൂന്നാമന്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഡെത്ത് ഓവറുകളിലെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ യഷ് ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫിയിലും 23 കാരന്‍ കിടിലന്‍ ഫോമിലായിരുന്നു.
വിദര്‍ഭയ്ക്കായി മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തത് യഷായിരുന്നു. 10 ഇന്നിങ്‌സുകളില്‍ നിന്നും 15 വിക്കറ്റുകളാണ് പേസര്‍ നേടിയത്. 7.17 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്. വിദര്‍ഭയെ സെമി ഫൈനല്‍ വരെയെത്തിക്കുന്നതില്‍ യഷ് നിര്‍ണായക പങ്കുവഹിച്ചിരുന്നു. കരുത്തരായ ഡല്‍ഹിക്കെതിരേ 29 റണ്‍സിനു നാലു വിക്കറ്റെടുത്ത പേസര്‍ അവസാന ഓവറില്‍ 9 റണ്‍സ് പ്രതിരോധിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications