For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിച്ചു, പിന്നീട് കച്ചവടക്കാര്‍ എന്നോട് പൈസ വാങ്ങാറില്ല-റിസ്വാന്‍

ക്രിക്കറ്റിലെ ചിരവൈരികളെന്നാണ് ഇന്ത്യ-പാക് ടീമുകളെ അറിയപ്പെടുന്നത്. തോല്‍വി രാജ്യത്തിന്റെ തോല്‍വിയായി മാറുമെന്നതിനാല്‍ എന്തുവിലകൊടുത്തും ജയിക്കാനാവും ടീമുകള്‍ പൊരുതുക

1

കറാച്ചി: ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് എപ്പോഴും വലിയ ആവേശമാണ്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ ഭിന്നതയുടെ ചൂടും ചൂരും ക്രിക്കറ്റിലേക്കെത്തുന്നതോടെ ഇന്ത്യ-പാക് പോരാട്ടങ്ങള്‍ എപ്പോഴും വലിയ ചര്‍ച്ചയാവാറുണ്ട്.

രണ്ട് ടീമിലെയും താരങ്ങളും വലിയ സമ്മര്‍ദ്ദത്തോടെ കളിക്കുന്ന മത്സരമാണിത്. ക്രിക്കറ്റിലെ ചിരവൈരികളെന്നാണ് ഇന്ത്യ-പാക് ടീമുകളെ അറിയപ്പെടുന്നത്. തോല്‍വി രാജ്യത്തിന്റെ തോല്‍വിയായി മാറുമെന്നതിനാല്‍ എന്തുവിലകൊടുത്തും ജയിക്കാനാവും ടീമുകള്‍ പൊരുതുക.

ലോകകപ്പിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചത് ഒരു തവണ മാത്രമാണ്. അത് 2021ലെ ടി20 ലോകകപ്പിലായിരുന്നു. ഇന്ത്യയെ 10 വിക്കറ്റിനാണ് പാകിസ്താന്‍ തോല്‍പ്പിച്ചത്. പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്ര ജയങ്ങളിലൊന്നായിരുന്നു ഇത്.

ഇപ്പോഴിതാ ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചതിന് പിന്നാലെ തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍. ഇന്ത്യക്കെതിരേ പാകിസ്താന്‍ ജയിച്ചപ്പോള്‍ ഫിഫ്റ്റിയോടെ റിസ്വാന്‍ പുറത്താകാതെ നിന്നിരുന്നു.

എല്ലാവര്‍ക്കും വലിയ ബഹുമാനം

എല്ലാവര്‍ക്കും വലിയ ബഹുമാനം

ഇന്ത്യക്കെതിരേ ജയം നേടിയപ്പോള്‍ സാധാരണ ഒരു മത്സരത്തിലെ ജയം പോലെയാണ് കരുതിയിരുന്നത്. കാരണം വളരെ അനായാസമായാണ് ഞങ്ങള്‍ ആ മത്സരം ജയിച്ചത്. എന്നാല്‍ പാകിസ്താനിലേക്കെത്തിയപ്പോഴാണ് ആ ജയത്തിന്റെ പ്രാധാന്യം മനസിലായത്.

പാകിസ്താനിലെ കടകളില്‍ എന്തെങ്കിലും സാധനം വാങ്ങാന്‍ പോയാല്‍ ആരും എന്റെ കൈയില്‍ നിന്ന് പണം വാങ്ങില്ല. നിങ്ങള്‍ പൊക്കോളൂ നിങ്ങള്‍ പൊക്കോളൂ എന്നാണ് അവര്‍ പറയാറ്. നിങ്ങളില്‍ നിന്ന് പണം വാങ്ങില്ലെന്നും സൗജന്യമാണെന്നുമാണ് അവര്‍ പറയുന്നത്. നിങ്ങള്‍ക്കെല്ലാം ഇവിടെനിന്ന് സൗജന്യമാണെന്നും അവര്‍ പറയുന്നു'- റിസ്വാന്‍ വെളിപ്പെടുത്തി.

Also Read: IPL 2023: ലേലത്തില്‍ 'റെക്കോഡ് തുക' ഉറപ്പ്, പക്ഷേ അനുമതിയില്ല! അഞ്ച് പാക് താരങ്ങളിതാ

പാകിസ്താന്റെ ചരിത്ര ജയം

പാകിസ്താന്റെ ചരിത്ര ജയം

എപ്പോഴും ഇന്ത്യയോട് ലോകകപ്പില്‍ തോറ്റ് പുറത്താകുന്നവരാണ് പാകിസ്താനെന്നതായിരുന്നു ചരിത്രം. എന്നാല്‍ 2021ല്‍ ഈ ചരിത്രം തിരുത്താന്‍ പാകിസ്താനായി. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് അവസാനമായത്. അതുകൊണ്ട് തന്നെ പാകിസ്താനെ സംബന്ധിച്ച് ഈ ജയം ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതാണ്.

റിസ്വാന്‍ 55 പന്തില്‍ 79 റണ്‍സ് നേടിയപ്പോള്‍ ബാബര്‍ 52 പന്തില്‍ 68 റണ്‍സാണ് അന്ന് ഇന്ത്യക്കെതിരേ നേടിയത്. ആറ് ഫോറും മൂന്ന് സിക്‌സും റിസ്വാന്‍ പറത്തിയപ്പോള്‍ 6 ഫോറും 2 സിക്‌സുമാണ് ബാബര്‍ നേടിയത്. ഇരുവരുടെയും അപരാജിത കൂട്ടുകെട്ടാണ് പാകിസ്താന് അനായാസ ജയമൊരുക്കിയത്.

റിസ്വാന്‍ പാകിസ്താന്റെ വിശ്വസ്തന്‍

റിസ്വാന്‍ പാകിസ്താന്റെ വിശ്വസ്തന്‍

പാകിസ്താന്റെ വിശ്വസ്തനായ ബാറ്റ്‌സ്മാനായാണ് മുഹമ്മദ് റിസ്വാനെ വിശേഷിപ്പിക്കുന്നത്. പരിമിത ഓവറിലെ ഓപ്പണറായ റിസ്വാന്‍ 2021ല്‍ 29 മത്സരത്തില്‍ നിന്ന് നേടിയത് 1326 റണ്‍സ്. 73.66 ശരാശരിയിലാണ് റിസ്വാന്‍ ടി20യില്‍ തകര്‍ത്താടിയത്.

ഒരു കലണ്ടര്‍ വര്‍ഷം ടി20യില്‍ 1000ലധികം റണ്‍സ് നേടിയ ആദ്യത്തെ താരമെന്ന റെക്കോഡാണ് റിസ്വാന്‍ സ്വന്തം പേരിലാക്കിയത്. ഇപ്പോഴും ഈ റെക്കോഡില്‍ റിസ്വാന്‍ തലപ്പത്താണ്. സൂര്യകുമാര്‍ യാദവ് 2022ല്‍ 1000ലധികം ടി20 റണ്‍സ് നേടിയെങ്കിലും റിസ്വാന്റെ റെക്കോഡ് മറികടക്കാനായിട്ടില്ല.

Also Read: സെല്‍ഫിഷ് താരങ്ങള്‍, സ്വന്തം നേട്ടത്തിനായി രാജ്യത്തെ തോല്‍പ്പിച്ചു, ഇന്ത്യയുടെ അഞ്ച് പേര്‍

ഇന്ത്യ പകരം വീട്ടി

ഇന്ത്യ പകരം വീട്ടി

2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താനായി. എന്നാല്‍ അതിന് ശേഷം നടന്ന ഏഷ്യാ കപ്പില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഒരു തവണ ഇന്ത്യയും ഒരു തവണ പാകിസ്താനും ജയിച്ചു.

2022ലെ ഓസീസ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഇന്ത്യ തോല്‍ക്കേണ്ടിയിരുന്ന മത്സരം വിരാട് കോലിയുടെ അത്ഭുത പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ മറികടന്നത്. കോലിയുടെ അവിശ്വസനീയ ഇന്നിങ്‌സായിരുന്നു ഇത്.

Story first published: Thursday, December 15, 2022, 13:21 [IST]
Other articles published on Dec 15, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+