ആരാണ് ഇഷാനെ ബൗള്‍ഡാക്കിയ സുന്ദരി? കാമുകി അദിതിയെ കുറിച്ച് എല്ലാമറിയാം

ബംഗ്ലാദേശുമായുള്ള മൂന്നാം ഏകദിനത്തിലെ കിടിലന്‍ ഡബിള്‍ സെഞ്ച്വറിയോടെ എലൈറ്റ് ക്ലബ്ബില്‍ അംഗമായ താരമാണ് ഇഷാന്‍ കിഷന്‍. നേരത്തേ ടീമില്‍ സ്ഥാനം പോലും ഉറപ്പില്ലാതിരുന്ന അദ്ദേഹം ഈ ഒരൊറ്റ ഇന്നിങ്‌സോടെ സ്ഥാനം ഏറെക്കുറെ ഉറപ്പാക്കിയിരിക്കുകയാണ്.
രണ്ടു വമ്പന്‍ ലോക റെക്കോര്‍ഡുകള്‍ തകര്‍ത്തായിരുന്നു ഇഷാന്‍ ഡബിള്‍ സെഞ്ച്വറിയിലേക്കു കുതിച്ചെത്തിയത്. ഏകദിനത്തിലെ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ച്വറിയെന്ന റെക്കോര്‍ഡും നേട്ടം കൈവരിച്ച പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
ഇനി ഇഷാന്റെ വ്യക്തി ജീവിതത്തിലേക്കു വരികയാണെങ്കില്‍ താരം ഒരു പ്രണയത്തിലൂടെ കടന്നു പോവുകയാണ്. അദിതി ഹുണ്ടിയയാണ് അദ്ദേഹത്തിന്റെ മനം കവര്‍ന്നത്. ഇവരെക്കുറിച്ച് കൂടുതലായി അറിയാം.

മൂന്നു വര്‍ഷത്തോളമായി പ്രണയത്തില്‍
ഇഷാന്‍ കിഷനും അദിതി ഹുണ്ടിയയും മൂന്നു വര്‍ഷത്തോളമായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു പേരും ഒരുമിച്ചുള്ള ഫോട്ടോസ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
തൊഴില്‍ പരമായി നോക്കുകയാണെങ്കില്‍ ഫാഷന്‍ മോഡല്‍ കൂടിയാണ് അദിതി. കൂടാതെ വ്യവസായ സംരഭകയും ഇന്റര്‍നെറ്റ് സെലിബ്രിറ്റിയും കൂടിയാണ്.

മോഡലിങിലെ നേട്ടങ്ങള്‍
മോഡലിങില്‍ ചില വലിയ നേട്ടങ്ങളും അദിതി ഹുണ്ടിയയെ തേടിയെത്തിയിട്ടുണ്ട്. മിസ് ബോഡി ബ്യൂട്ടിഫുള്‍, മിസ് ബ്യൂട്ടിഫുള്‍ ഐസ് തുടങ്ങിയ അവാര്‍ഡുകള്‍ നേരത്തെ ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്.
1997 ജനുവരി 14നാണ് അദിതി ജനിച്ചത്. ഇതു പ്രകാരം ഇപ്പോഴത്തെ പ്രായം 25 വയസ്സാണ്. ഇഷാനേക്കാള്‍ ഒരു വയസ്സ് മൂത്തതാണ് അദിതി. ഇഷാന്‍ ജനിച്ചത് 1998 ജൂലൈ 18നായിരുന്നു.
Also Read: ഇന്ത്യക്കായി കളിക്കാനല്ല, യുവതാരങ്ങള്‍ ആഗ്രഹിക്കുന്നത് ഐപിഎല്‍ കളിക്കാന്‍-ഹോഗ്

കുടുംബം, വിദ്യാഭ്യാസം
അദിതി ഹുണ്ടിയയുടെ ഉയരം അഞ്ചടി ഏഴിഞ്ചാണ്. ഭാരമാവട്ടെ ഏകദേശം 55 കിഗ്രാമുമാണ്. ഇവരുടെ കുടുബത്തിലേക്കു വന്നാല്‍ അച്ഛന്റെ പേര് ലളിത് ഹുണ്ടിയയെ്ന്നും അമ്മയുടേത് ബബിത ഹുണ്ടിയയെന്നുമാണ്. കൂടാതെ ഒരു സഹോദരന്‍ കൂടി ദിതിക്കുണ്ട്. യാഷ് ഹുണ്ടിയയെന്നാണ് പേര്. മുംബൈയിലാണ് കുടുംബത്തോടൊപ്പം അദിതി താമസിക്കുന്നത്. വായന, ഫോട്ടോഗ്രാഫി, യാത്രകള്‍ എന്നിവയാണ് പ്രധാനപ്പെട്ട ഹോബികള്‍.
അദിതിയുടെ വിദ്യാഭ്യാസ യോഗ്യതയെടുത്താല്‍ ജയ്പൂരിലെ സെന്റ് സേവിയേഴ്‌സ് കോളേജില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദം സ്വന്തമാക്കിയിട്ടുണ്ട്.
Also Read: IND vs BAN: വിറച്ച് ഇന്ത്യന്‍ ടോപ് ഓഡര്‍, രാഹുലും ഗില്ലും കോലിയും ഫ്‌ളോപ്പ്, തുടക്കം മോശം

ഇഷാന്‍ രഞ്ജി കളിക്കുന്നു
അതേസമയം, ബംഗ്ലാദേശുമായുള്ള സ്‌ഫോടനാത്മക ഡബിള്‍ സെഞ്ച്വറിക്കു ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഇഷാന്‍ കിഷന്‍ രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി കളിച്ചുകൊണ്ടിരിക്കുകയാണ്. സഞ്ജു സാംസണ്‍ നയിക്കുന്ന കേരളവുമായിട്ടാണ് ജാര്‍ഖണ്ഡ് ഏറ്റുമുട്ടുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications