For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: വിറച്ച് ഇന്ത്യന്‍ ടോപ് ഓഡര്‍, രാഹുലും ഗില്ലും കോലിയും ഫ്‌ളോപ്പ്, തുടക്കം മോശം

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇന്ത്യന്‍ നായകന്‍ കെ എല്‍ രാഹുലിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് തെളിയിക്കുന്നതായിരുന്നു ടോപ് ഓഡറിന്റെ പ്രകടനം

1

ധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ തുടക്കം മോശം. ആദ്യ സെക്ഷന് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് 85 റണ്‍സെന്ന നിലയിലാണ്. കരുത്തുറ്റ താരനിരയുമായിറങ്ങിയ ഇന്ത്യയെ തുടക്കത്തിലേ വിറപ്പിക്കാന്‍ ബംഗ്ലാദേശിനായി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ഇന്ത്യന്‍ നായകന്‍ കെ എല്‍ രാഹുലിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് തെളിയിക്കുന്നതായിരുന്നു ടോപ് ഓഡറിന്റെ പ്രകടനം. ഒന്നാം വിക്കറ്റില്‍ 41 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ സൃഷ്ടിച്ചത്.

വമ്പന്‍ സ്‌കോര്‍ പ്രതീക്ഷിച്ചിറങ്ങിയ ഇന്ത്യയെ കണക്കുകൂട്ടല്‍ തെറ്റിക്കുന്നതാണ് ടോപ് ഓഡര്‍ താരങ്ങളുടെ പ്രകടനമെന്ന് പറയാം. ഇന്ത്യയുടെ ബാറ്റിങ് നിരയിലെ ഏറ്റവും കരുത്തുറ്റ മൂന്ന് താരങ്ങളെ നഷ്ടമായ ഇന്ത്യക്ക് നാലാം വിക്കറ്റിലെ ചേതേശ്വര്‍ പുജാര-റിഷഭ് പന്ത് കൂട്ടുകെട്ട് നിര്‍ണ്ണായകമാവും.

മോശം ഷോട്ട് കളിച്ച് ഗില്‍ പുറത്ത്

മോശം ഷോട്ട് കളിച്ച് ഗില്‍ പുറത്ത്

യുവ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 30 പന്തുകള്‍ നേരിട്ട് മൂന്ന് ബൗണ്ടറിയടക്കം 20 റണ്‍സാണ് ഗില്‍ നേടിയത്. മികച്ച സ്‌കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ച താരം മോശം ഷോട്ട് കളിച്ചാണ് പുറത്തായത്.

സ്പിന്നര്‍ തയ്ജുല്‍ ഇസ്‌ലാമിനെ സ്വീപ് ഷോട്ടിന് ശ്രമിച്ച ഗില്ലിന് പിഴച്ചു. താരത്തിന്റെ ഗ്ലൗവില്‍ തട്ടി ഉയര്‍ന്ന പന്തിനെ യാസിര്‍ അലിയാണ് ക്യാച്ചിലൂടെ മടക്കിയത്. സമീപകാലത്ത് ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഗില്‍. എന്നാല്‍ ബംഗ്ലാദേശിനെതിരേ അവസരം മുതലാക്കാനായില്ല.

മത്സരം ആരംഭിച്ചതിന് പിന്നാലെ പിച്ചില്‍ നല്ല ടേണ്‍ ലഭിച്ചു. ഇത് ബംഗ്ലാദേശ് സ്പിന്നര്‍മാര്‍ മുതലാക്കിയപ്പോള്‍ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പിച്ചിലെ സാഹചര്യം കൃത്യമായി മനസിലാക്കാനായില്ല. ഗില്ലിന്റെ പ്രകടനം നിരാശപ്പെടുത്തുന്നത് തന്നെ.

Also Read: നാട്ടില്‍ നാണംകെട്ട് പാക് പട, തലകുനിച്ച് ബാബര്‍, ഇനി താരതമ്യം വേണ്ടെന്ന് കോലി ഫാന്‍സ്

കെ എല്‍ രാഹുല്‍ പ്ലേ ഡൗണ്‍

കെ എല്‍ രാഹുല്‍ പ്ലേ ഡൗണ്‍

ഇന്ത്യയുടെ നായകനായ കെ എല്‍ രാഹുല്‍ പ്ലേ ഡൗണായാണ് പുറത്തായത്. നിലയുറപ്പിച്ച് വരികെയായിരുന്ന രാഹുലിനെ ഖാലിദ് അഹമ്മദാണ് പുറത്താക്കിയത്. ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തില്‍ ബാറ്റുവെച്ചാണ് രാഹുല്‍ പുറത്തായത്.

54 പന്തുകള്‍ നേരിട്ട് 22 റണ്‍സാണ് രാഹുല്‍ നേടിയത്. മൂന്ന് ബൗണ്ടറികളാണ് രാഹുലിന് നേടാനായത്. രാഹുലിന്റെ പുറത്താകല്‍ ദൗര്‍ഭാഗ്യകരം മാത്രമാണ്. ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തില്‍ അനായാസ ബൗണ്ടറിക്ക് സാധ്യതയുള്ള ഷോട്ടാണ് രാഹുല്‍ കളിച്ചത്.

എന്നാല്‍ സൈഡ് എഡ്ജായി ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. മൂന്ന് ഫോര്‍മാറ്റിലും രാഹുലിന്റെ മോശം ഫോം വലിയ ചര്‍ച്ചയാവുന്ന സാഹചര്യത്തില്‍ രാഹുലിന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നതെന്ന് പറയാം.

നിരാശപ്പെടുത്തി കോലി

നിരാശപ്പെടുത്തി കോലി

മോശം ഫോം കഴിഞ്ഞ് തിരിച്ചെത്തിയ വിരാട് കോലിയില്‍ നിന്ന് വലിയ പ്രകടനമാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ കോലിക്ക് തിളങ്ങാനായില്ല. അഞ്ച് പന്ത് നേരിട്ട് 1 റണ്‍സ് മാത്രമാണ് കോലി നേടിയത്. സ്പിന്നിനെ നേരിടുന്നതിലെ കോലിയുടെ ദൗര്‍ബല്യം കൃത്യമായി മുതലാക്കാന്‍ ബംഗ്ലാദേശിനായി. തയ്ജുല്‍ ഇസ്ലാമിന്റെ പന്തിന്റെ ടേണ്‍ കൃത്യമായി മനസിലാക്കാന്‍ കോലിക്കായില്ല.

കുത്തിതിരിഞ്ഞെത്തിയ പന്തിനെ കണക്ട് ചെയ്യാന്‍ കോലിക്ക് സാധിക്കാതെ വന്നപ്പോള്‍ എല്‍ബിയായി. കോലി തീരുമാനം അനാവശ്യമായി റിവ്യൂ ചെയ്‌തെങ്കിലും തേര്‍ഡ് അംപയര്‍ പരിശോധനക്ക് ശേഷം ഔട്ട് വിളിക്കുകയായിരുന്നു.

റിഷഭില്‍ പ്രതീക്ഷ

റിഷഭില്‍ പ്രതീക്ഷ

റിഷഭ് പന്തും ചേതേശ്വര്‍ പുജാരയും ക്രീസില്‍ തുടരുന്നതിലാണ് ഇന്ത്യയുടെ പ്രതീക്ഷ. രണ്ട് പേരും തമ്മിലുള്ള കൂട്ടുകെട്ട് ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. ഉച്ച ഭക്ഷണത്തിന് പിരിഞ്ഞപ്പോള്‍ ചേതേശ്വര്‍ പുജാരയും (12) റിഷഭ് പന്തുമാണ് (29) ക്രീസില്‍.

റിഷഭ് പരിമിത ഓവറില്‍ മോശം ഫോമിലാണെങ്കിലും ടെസ്റ്റില്‍ മികവ് കാട്ടുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാണ് റിഷഭ് ശ്രമിക്കുന്നത്. സ്പിന്നര്‍മാരെ കടന്നാക്രമിക്കുകയാണ് റിഷഭ് ചെയ്യുന്നത്. റിഷഭ് ഇന്ന് മുഴുവന്‍ ബാറ്റ് ചെയ്ത് ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിക്കുമോയെന്നത് കണ്ടറിയാം.

Also Read: വലിയ ഇടവേള വന്നു, എന്നിട്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി, ഈ മൂന്ന് പേരെ അറിയണം

പരമ്പര നേട്ടം നിര്‍ണ്ണായകം

പരമ്പര നേട്ടം നിര്‍ണ്ണായകം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ സ്വപ്‌നം കാണുന്ന ഇന്ത്യക്ക് ബംഗ്ലാദേശ് പരമ്പര തൂത്തുവാരേണ്ടതായുണ്ട്. അതൊട്ടും എളുപ്പമാവില്ലെന്ന സൂചനയാണ് ആദ്യ ദിനം വ്യക്തമാകുന്നത്. ഇന്ത്യയെ ഏകദിനത്തില്‍ വിറപ്പിച്ച് പരമ്പര നേടിയ ബംഗ്ലാദേശ്് ടെസ്റ്റിലും ഇന്ത്യയെ പ്രയാസപ്പെടുത്തുന്നു.

ഇന്ത്യയുടെ ടോപ് ത്രീയെ പെട്ടെന്ന് മടക്കിയ ബംഗ്ലാദേശിന്റെ രണ്ടാം സെക്ഷനിലെ ബൗളിങ് പ്രകടനം നിര്‍ണ്ണായകം. ചേതേശ്വര്‍ പുജാരക്ക് ഒരു ലൈഫ് കിട്ടി. ബംഗ്ലാദേശ് വിക്കറ്റ് കീപ്പറാണ് ക്യാച്ച് കൈവിട്ടത്. ഇത് മത്സരത്തില്‍ നിര്‍ണ്ണായകമായേക്കും.

Story first published: Wednesday, December 14, 2022, 12:11 [IST]
Other articles published on Dec 14, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+