
താരങ്ങള്‍ക്ക് കൂടുതല്‍ താല്‍പര്യം ഐപിഎല്‍
ഇന്ത്യയിലെ യുവതാരങ്ങള്‍ക്ക് ദേശീയ ടീമിനായി കളിക്കുന്നതിലും താല്‍പര്യം ഐപിഎല്ലില്‍ കളിക്കാനാണെന്നുമാണ് ഹോഗ് പറയുന്നത്. 'ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ബാധിക്കുന്നുണ്ടെന്ന് തന്നെയാണ് കരുതുന്നത്. കാരണം യുവ ഇന്ത്യന്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്കെത്തുന്നതിലും കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് ഐപിഎല്ലില്‍ കളിക്കാനാണ്.
കാരണം അവര്‍ക്ക് കൂടുതല്‍ പ്രതിഫലം ഐപിഎല്ലിലൂടെ ലഭിക്കുന്നു. 20 ഓവര്‍ മാത്രം കളിക്കുന്നതിലൂടെ വലിയ പ്രതിഫലവും പ്രശസ്തിയും ലഭിക്കുമ്പോള്‍ താരങ്ങള്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കില്ല. എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള മാര്‍ഗമായി യുവതാരങ്ങള്‍ ഐപിഎല്ലിനെ കാണുന്നു-ഹോഗ് പറഞ്ഞു.
Also Read: നാട്ടില്‍ നാണംകെട്ട് പാക് പട, തലകുനിച്ച് ബാബര്‍, ഇനി താരതമ്യം വേണ്ടെന്ന് കോലി ഫാന്‍സ്

ഐപിഎല്ലിലൂടെ പെട്ടെന്ന് പ്രശസ്തി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് യുവതാരങ്ങളെ ആകര്‍ഷിക്കുന്നത് പ്രശസ്തിയും പണവുമാണ്. ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്താം എന്നതാണ് മറ്റൊരു പ്രധാന കാര്യം. ആദ്യ ദേശീയ ടീമിലെത്തുകയെന്ന മോഹം ഇപ്പോഴത്തെ യുവതാരങ്ങള്‍ക്കില്ല. കൂടാതെ ടി20യിലാകുമ്പോള്‍ താരങ്ങള്‍ക്ക് കഷ്ടപ്പാടും കുറവുണ്ടാവും.
ലേലത്തില്‍ കൂടുതല്‍ പ്രതിഫലം എങ്ങനെ നേടാമെന്നതാണ് താരങ്ങളുടെ ചിന്ത. ഇതിനായാണ് പല യുവതാരങ്ങളും ശ്രമിക്കുന്നതെന്ന് പറയാം. ആവിശ്യത്തിന് പണവും പ്രശസ്തിയും ലഭിക്കുന്നതോടെ ഇന്ത്യന്‍ ടീമിലേക്കെത്താനുള്ള താല്‍പര്യം താരങ്ങള്‍ക്ക് നഷ്ടമാവുന്നു.

ടി20യിലേക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നു
'യുവതാരങ്ങള്‍ ടി20 ഫോര്‍മാറ്റിന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതോടെ ദീര്‍ഘ സമയ ഫോര്‍മാറ്റുകളോട് താല്‍പര്യം കാട്ടാതെയാവും. എങ്ങനെ ബാറ്റ്‌സ്മാന്‍മാര്‍ വലിയ ഇന്നിങ്‌സ് കളിക്കും, എങ്ങനെ കൂട്ടുകെട്ട് പൊളിക്കും തുടങ്ങി പല കാര്യങ്ങളും യുവതാരങ്ങള്‍ക്ക് മനസിലാക്കാനുമാവില്ല.
ആധുനിക നിരയില്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെപ്പോലെ ആരുമില്ലാതെയാവുന്നു. അരങ്ങേറ്റത്തോടെ പല യുവതാരങ്ങളുടെയും കരിയര്‍ അവസാനിക്കുന്നു- ഹോഗ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നവര്‍ ഏറെയാണെങ്കില്‍ ഇതില്‍ വലിയ കരിയര്‍ സൃഷ്ടിക്കുന്നത് അപൂര്‍വ്വം താരങ്ങള്‍ മാത്രം.
Also Read: വലിയ ഇടവേള വന്നു, എന്നിട്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി, ഈ മൂന്ന് പേരെ അറിയണം

ഇന്ത്യയുടെ നിലവിലെ ശൈലി മാറണം
ഒരു ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം നടത്തുന്നതിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്തുന്ന താരങ്ങളുടെ എണ്ണം കൂടിയിരിക്കുകയാണ്. ഐപിഎല്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന അവസരം ആഭ്യന്തര ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് വസ്തുത.
വെങ്കടേഷ് അയ്യരെപ്പോലെ നിരവധി താരങ്ങളെ ഇന്ത്യ ഐപിഎല്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമിലേക്കെത്തിച്ചു. എന്നാല്‍ പ്രതീക്ഷക്കൊത്തുയരാതെ വന്നതോടെ പെട്ടെന്ന് തന്നെ തഴഞ്ഞു. ഈ ശൈലി ഇന്ത്യ മാറ്റി വലിയ കരിയര്‍ കളിക്കാന്‍ സാധിക്കുന്ന താരങ്ങളെ വളര്‍ത്തേണ്ടതാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ടി20ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ടി20യിലേക്ക് കൂടുതല്‍ താരങ്ങളെ എത്തിക്കാന്‍ കാട്ടുന്ന താല്‍പര്യം മറ്റ് ഫോര്‍മാറ്റുകളില്‍ ഇന്ത്യ കാട്ടുന്നുണ്ടോയെന്നതാണ് സംശയം. ഓരോ ഫോര്‍മാറ്റിലും കഴിവുള്ള താരങ്ങളെ കണ്ടെത്തി ഇന്ത്യ വളര്‍ത്തേണ്ടതായുണ്ട്.


Click it and Unblock the Notifications












