
കോലിയും രോഹിത്തും ഉണ്ടാവില്ല
2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മക്കും വിശ്രമം നല്‍കിയേക്കുമെന്നാണ് വിവരം. നിലവില്‍ രോഹിത്താണ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകന്‍.
സമീപകാലത്ത് ഓപ്പണറെന്ന നിലയിലെ രോഹിത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. 2023ലെ ഏകദിന ലോകകപ്പിന് ശേഷം രോഹിത് ടി20 നിര്‍ത്താനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ രോഹിത്തിന് വിശ്രമം നല്‍കി ഇന്ത്യ യുവതാരങ്ങള്‍ക്ക് അവസരം നല്‍കിയേക്കും.
അതേ സമയം കോലി 2022ലെ ടി20 ലോകകപ്പില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ജോലിഭാരം കുറക്കേണ്ടതിനാല്‍ ശ്രീലങ്കന്‍ പരമ്പരയില്‍ വിശ്രമം അനുവദിച്ചേക്കും.

രാഹുലിനും അവസരമുണ്ടാകില്ല
ഇന്തന്‍ ടീമിന്റെ നിലവിലെ വൈസ് ക്യാപ്റ്റനാണ് കെ എല്‍ രാഹുല്‍. മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുള്ള താരമാണെങ്കിലും ഏറെ നാളുകളായി പ്രകടനം മോശമാണ്. അവസരത്തിനൊത്ത് ഉയരാനാവുന്നില്ലെന്ന് മാത്രമല്ല മെല്ലപ്പോക്ക് ബാറ്റിങ്ങും നടത്തുന്നു.
ഓപ്പണറായി ഇറങ്ങുന്ന രാഹുലിന്റെ മെല്ലപ്പോക്ക് സഹതാരങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലാണ്. അതുകൊണ്ട് തന്നെ രാഹുലിനെ ടി20 ഫോര്‍മാറ്റില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തിയേക്കും. ഇന്ത്യക്കായി ഓപ്പണിങ്ങില്‍ കസറാന്‍ മികച്ച യുവതാരങ്ങളാണുള്ളതിനാല്‍ രാഹുല്‍ പുറത്തിരുന്നേക്കും.

ഹര്‍ദിക് പാണ്ഡ്യ നയിക്കും
ഇന്ത്യയുടെ ടി20 ടീമിന്റെ സ്ഥിരം നായകനായി ഹര്‍ദിക് പാണ്ഡ്യയെത്തിയേക്കും. അതിന്റെ തുടക്കാമായി ശ്രീലങ്കന്‍ പരമ്പര മാറും. ഗുജറാത്ത് ടൈറ്റന്‍സിനെ കന്നി സീസണില്‍ത്തന്നെ കപ്പിലേക്കെത്തിച്ച നായകനാണ് ഹര്‍ദിക്.
പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കുന്നവനാണ് ഹര്‍ദിക്. സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യങ്ങളില്‍ മികവ് കാട്ടാന്‍ ഹര്‍ദിക്കിന് മികവുണ്ട്. വമ്പനടിക്കാരനായ ബാറ്റ്‌സ്മാന് ഡെത്ത് ന്യൂബോളിലും ഡെത്ത് ഓവറിലും മികവ് കാട്ടാന്‍ സാധിക്കും.

സഞ്ജു സാംസണ്‍ പുറത്ത്
ഇന്ത്യന്‍ ടി20 ടീമില്‍ സഞ്ജു സാംസണിന് ഇടം ലഭിച്ചേക്കില്ല. റിഷഭ് പന്തിന്റെ മികവില്‍ വീണ്ടും ഇന്ത്യ വിശ്വാസം അര്‍പ്പിക്കും. ടി20 വൈസ് ക്യാപ്റ്റനായി റിഷഭ് പന്ത് എത്തുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ സഞ്ജുവിന് അവസരമുണ്ടാവില്ല.
ഇടം കൈയന്‍ ബാറ്റ്‌സ്മാനെ ഇന്ത്യക്കാവശ്യമായതിനാല്‍ ഇഷാന്‍ കിഷനെയാവും രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിക്കുക. സമീപകാലത്തായി ഇഷാന്‍ മികച്ച ഫോമിലാണ്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ഇഷാന്‍ രഞ്ജി ട്രോഫിയിലും മികവ് കാട്ടുന്നു.
അതുകൊണ്ട് തന്നെ സഞ്ജുവിനെ മറികടന്ന് ഇഷാന്‍ ടീമിലിടം പിടിച്ചേക്കും. സഞ്ജുവിന് ഏകദിനത്തില്‍ കൂടുതല്‍ അവസരം ലഭിക്കാനാണ് സാധ്യത.

ഇന്ത്യയുടെ സാധ്യതാ ടീം
ഹര്‍ദിക് പാണ്ഡ്യ (c), റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ശുബ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, മുഹമ്മദ് സിറാജ്, യുസ് വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്.


Click it and Unblock the Notifications












