Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Odi World Cup: എന്തുകൊണ്ട് കുല്‍ദീപ് ഇന്ത്യയുടെ നിര്‍ണ്ണായക താരമാകുന്നു? മൂന്ന് കാരണങ്ങള്‍

1

മുംബൈ: 2021, 2022ലെ ടി20 ലോകകപ്പുകള്‍ നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് ഇനി മുന്നിലുള്ളത് 2023ലെ ഏകദിന ലോകകപ്പാണ്. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ കപ്പടിക്കാനാവാത്ത പക്ഷം വലിയ തിരിച്ചടി ഇന്ത്യക്ക് നേരിടേണ്ടി വരുമെന്നുറപ്പ്.

സമീപകാലത്ത് ടീം കേള്‍ക്കുന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഏകദിന ലോകകപ്പ് ഇന്ത്യക്ക് അലമാരയിലെത്തിക്കേണ്ടതായുണ്ട്. അതിന് ഇന്ത്യക്ക് വേണ്ടത് കരുത്തുറ്റ താരനിരയെയാണ്. ഇന്ത്യക്ക് താരസമ്പത്തുണ്ടെങ്കിലും ടീം തിരഞ്ഞെടുപ്പ് പാളരുത്.

ഇന്ത്യ അവസാന ലോകകപ്പുകളിലെല്ലാം പല പ്രതിഭകളെയും പുറത്തിരുത്തിയാണിറങ്ങിയത്. ഇതിന്റെ തിരിച്ചടി ടീം നേരിടുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇത്തവണ ഇന്ത്യക്ക് ടീം സെലക്ഷന്‍ പാളാതെ നോക്കണം.

ഇന്ത്യക്കൊപ്പം സ്പിന്‍ നിരയില്‍ ആര് വേണമെന്നത് പ്രധാന ചോദ്യമാണ്. യുസ് വേന്ദ്ര ചഹാലില്‍ ഇന്ത്യക്ക് വിശ്വാസം നഷ്ടമായതിനാല്‍ത്തന്നെ മറ്റാര്?. ഇന്ത്യ കുല്‍ദീപ് യാദവിനെ പരിഗണിക്കണമെന്നതാണ് ഉത്തരം. അതിന്റെ കാരണങ്ങള്‍ എന്താണെന്ന് പരിശോധിക്കാം.

സമീപകാലത്തെ ഫോം

സമീപകാലത്തെ ഫോം

കുല്‍ദീപ് യാദവ് ഇന്ത്യയുടെ ഏക ചൈനാമാന്‍ സ്പിന്നറാണ്. കരിയറിന്റെ തുടക്കത്തില്‍ ഗംഭീര ഫോമിലായിരുന്ന കുല്‍ദീപിന് പിന്നീട് ഫോം നഷ്ടമായിരുന്നു. ഇതോടെ അദ്ദേഹം ടീമിന് പുറത്തായി.

എന്നാല്‍ ഏറെ നാള്‍ പുറത്തിരുന്ന ശേഷം ഗംഭീര തിരിച്ചുവരവാണ് കുല്‍ദീപ് നടത്തിയത്. അവസാന ഐപിഎല്ലില്‍ ഡല്‍ഹിക്കായി 14 മത്സരത്തില്‍ നിന്ന് 21 വിക്കറ്റാണ് താരം നേടിയത്. 28കാരനായ കുല്‍ദീപിന് മുന്നില്‍ ഇനിയും കരിയറുണ്ട്.

ഇപ്പോഴെ തളര്‍ത്തിക്കളയേണ്ട പ്രതിഭയല്ല കുല്‍ദീപ്. ഈ വര്‍ഷം 8 ഏകദിനം കളിച്ച് 12 വിക്കറ്റാണ് കുല്‍ദീപ് നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 18 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് പ്രകടനം നടത്തി കളിയിലെ താരവുമായി.

ഇപ്പോഴും ബാറ്റ്‌സ്മാനെ വട്ടം കറക്കുന്ന ബൗളിങ് കുല്‍ദീപിന്റെ അക്കൗണ്ടിലുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ ഏകദിന ലോകകപ്പില്‍ കുല്‍ദീപിനെ തീര്‍ച്ചയായും പരിഗണിക്കേണ്ടതാണ്്.

Also Read: IPL 2023: ലേലത്തില്‍ 'റെക്കോഡ് തുക' ഉറപ്പ്, പക്ഷേ അനുമതിയില്ല! അഞ്ച് പാക് താരങ്ങളിതാ

വിക്കറ്റ് വീഴ്ത്താനുള്ള മികവ്

വിക്കറ്റ് വീഴ്ത്താനുള്ള മികവ്

കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ മിടുക്കനായ ബൗളറാണ് കുല്‍ദീപ് യാദവ്. ഇന്ത്യന്‍ പിച്ചുകളില്‍ കുല്‍ദീപ് കൂടുതല്‍ അപകടകാരിയാണ്. അപ്രതീക്ഷിത ടേണുകളും ബൗണ്‍സുകളും കൈയിലൊളിപ്പിക്കുന്ന ബൗളറാണ് കുല്‍ദീപ്.

ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടലുകെ അപ്പാടെ തെറ്റിക്കാന്‍ കുല്‍ദീപിന് സാധിക്കും. പാകിസ്താന്റെ ബാബര്‍ അസമിനെ ലോകകപ്പില്‍ ക്ലീന്‍ബൗള്‍ഡ് ചെയ്ത കുല്‍ദീപിന്റെ പന്ത് ഇപ്പോഴും അത്ഭുതമാണ്.

പന്തിന്റെ ദിശ മനസിലാക്കാന്‍ പ്രയാസമാണെന്നതാണ് എടുത്തുപറയേണ്ടത്. കുല്‍ദീപിന്റെ കുത്തിത്തിരിയുന്ന പന്തുകള്‍ വലം കൈയന്‍മാര്‍ക്കെതിരേയും ഇടം കൈയന്‍മാര്‍ക്കെതിരേയും ഒരുപോലെ ഫലപ്രദം. വിരാട് കോലിക്ക് കീഴില്‍ കുല്‍-ചാ സഖ്യത്തിന് വലിയ അവസരം ലഭിച്ചിരുന്നു.

എന്നാല്‍ രോഹിത് ശര്‍മ നായകനായ ശേഷം കുല്‍ദീപിന് തുടര്‍ച്ചയായി അവസരമില്ല. കൂടുതല്‍ അവസരം നല്‍കി ലോകകപ്പിലേക്ക് ഇന്ത്യ കുല്‍ദീപിനെ വളര്‍ത്തേണ്ടതായുണ്ട്.

Also Read: സെല്‍ഫിഷ് താരങ്ങള്‍, സ്വന്തം നേട്ടത്തിനായി രാജ്യത്തെ തോല്‍പ്പിച്ചു, ഇന്ത്യയുടെ അഞ്ച് പേര്‍

വ്യത്യസ്തനായ ബൗളര്‍

വ്യത്യസ്തനായ ബൗളര്‍

അധികം കണ്ടുപരിചയമില്ലാത്ത ശൈലിയാണ് കുല്‍ദീപിന്റെത്. കൈക്കുഴയിലൂടെ വിടുന്ന പന്തിന്റെ ദിശ മനസിലാക്കുക ബാറ്റ്‌സ്മാന് പ്രയാസമാണ്. ഇത്തരം ശൈലിയുള്ള സ്പിന്‍ ബൗളര്‍മാര്‍ കുറവാണെന്ന് പറയാം. ലോക ക്രിക്കറ്റില്‍ത്തന്നെ ചൈനാമാന്‍ ബൗളര്‍മാരായി കുറച്ചുപേരാണുള്ളത്.

അനുഭവസമ്പന്നനായ കുല്‍ദീപിന്റെ വ്യത്യസ്ത ശൈലി ഇന്ത്യക്ക് ലോകകപ്പില്‍ ഗുണം ചെയ്യുമെന്നുറപ്പ്. മറ്റൊരു ടീമിനുമില്ലാത്ത ബൗളിങ് വ്യത്യസ്തത കുല്‍ദീപിലൂടെ ഇന്ത്യക്ക് ലഭിക്കും. ഇതിനോടകം തന്റെ മികവ് തെളിയിച്ചിട്ടുള്ള താരമാണ് കുല്‍ദീപ്. അതുകൊണ്ട് തന്നെ ഇന്ത്യക്കൊപ്പം കുല്‍ദീപ് ലോകകപ്പ് കളിക്കണം.

ഇന്ത്യക്കായി 73 ഏകദിനമാണ് കുല്‍ദീപ് യാദവ് കളിച്ചത്. നേടിയത് 119 വിക്കറ്റും. 25 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഏകദിനത്തില്‍ ഹാട്രിക് വിക്കറ്റ് നേടിയിട്ടുള്ള താരമാണ് കുല്‍ദീപ്.

Story first published: Thursday, December 15, 2022, 15:00 [IST]
Other articles published on Dec 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+