
മനോജ് ബന്‍ഡഗെ
ഇന്ത്യയുടെ അണ്‍ ക്യാപ്ഡ് സീം ബൗളിങ് ഓള്‍റൗണ്ടറാണ് മനോജ് ബന്‍ഡഗെ. കര്‍ണാടകയില്‍ നിന്നുള്ള വളരെ പ്രതീക്ഷ നല്‍കുന്ന ഭാവി വാഗ്ദാനങ്ങളിലൊരാളാണ് അദ്ദേഹം. കര്‍ണാടകയ്ക്കായി 16 ടി20കളിലാണ് താരം ഇതുവരെ കളിച്ചത്. ഇവയില്‍ 154.66 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെ ബാറ്റ് വീശുകയും ചെയ്തു.
ബൗളിങില്‍ ബന്‍ഡഗെ വലംകൈയനാണെങ്കില്‍ ബാറ്റിങില്‍ ഇടംകൈയനുമാണ്. ഫിനിഷറുടെ റോളില്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ് അദ്ദേഹം. ഇന്ത്യയില്‍ മികച്ച സീം ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍ കുറവായതിനാല്‍ ലേലത്തില്‍ വലിയ ഡിമാന്‍ഡ് തന്നെ ബന്‍ഡഗെയ്ക്കു ഉണ്ടായേക്കും.

എന്‍ ജഗദീശന്‍
തമിഴ്‌നാട്ടില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്‍ ജഗദീശനു ലേലത്തില്‍ ഉയര്‍ന്ന ഡിമാന്‍ഡുണ്ടായേക്കും. ആഭ്യന്തര ക്രിക്കറ്റില്‍ ഉജ്ജ്വല പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരങ്ങളിലൊരാളാണ് അദ്ദേഹം. നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം പല സീസണുകള്‍ ചെലവഴിച്ചിട്ടും തന്റെ മികവ് തെളിയിക്കാനുള്ള അവസരം ജഗദീശനു ലഭിച്ചില്ല. കഴിഞ്ഞ സീസണില്‍ രണ്ടു മല്‍സരം മാത്രം കളിച്ച അദ്ദേഹം 40 റണ്‍സാണ് നേടിയത്. സീസണിനു ശേഷം ഒഴിവാക്കപ്പെടുകയും ചെയ്തു.
Also Read:ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍, ജനിച്ചത് ഒരേ ദിവസം!- ആരൊക്കെയെന്നറിയാം
കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലെ റണ്‍വേട്ടയോടെ ജഗദീശന്റെ താരമൂല്യം കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ലിസ്റ്റ് എ ക്രിക്കറ്റില്‍ തുടര്‍ച്ചയായി അഞ്ചു സെഞ്ച്വറികളുായി അദ്ദേഹം ലോക റെക്കോര്‍ഡ് കുറിച്ചിരുന്നു. ഒരു ഡബിള്‍ സെഞ്ച്വറിയും (277) ഇക്കൂട്ടത്തിലുണ്ടായിരുന്നു.

മുരുഗന്‍ അശ്വിന്‍
തമിഴ്‌നാട്ടുകാരനായ ലെഗ് സ്പിന്നര്‍ മുരുഗന്‍ അശ്വിനാണ് ലേലത്തില്‍ വലിയ തുക ലഭിക്കാനിടയുള്ള മൂന്നാമത്തെ താരം. കഴിഞ്ഞ സീസണില്‍ അദ്ദേഹം മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു. സീസണിനു മുന്നോടിയായുള്ള മെഗാ ലേലത്തില്‍ 1.6 കോടിക്കാണ് അശ്വിനെ മുംബൈ വാങ്ങിയത്.
ടി20 ഫോര്‍മാറ്റില്‍ ഏറെ അനുഭവസമ്പത്തുള്ള താരമാണ് 32 കാരനായ അശ്വിന്‍. 96 മല്‍സരങ്ങള്‍ കളിച്ചു കഴിഞ്ഞ അദ്ദേഹം 7.28 ഇക്കോണി റേറ്റില്‍ 94 വിക്കറ്റുകളെടുത്തിട്ടുണ്ട്. ഐപിഎല്ലില്‍ ഇതുവരെ 42 മല്‍സരങ്ങളില്‍ നിന്നും 35 വിക്കറ്റുകളും അശ്വിനു ലഭിച്ചു. ബൗളിങിലെ വേരിയേഷനുകള്‍ കൊണ്ട് ബാറ്റര്‍മാരെ ആശയക്കുഴപ്പത്തിലാക്കാന്‍ അദ്ദേഹത്തിനു സാധിക്കും.

വിദ്വാത്ത് കവെരപ്പ
കര്‍ണാടകയില്‍ നിന്നുള്ള ഫാസ്റ്റ് ബൗളറാണ് വിദ്വാത് കവെരപ്പ. 23 കാരനായ പേസര്‍ ഇതിനകം തന്നെ മികച്ച സ്വിങ് ബൗളിങിലൂടെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇതുവരെ എട്ടു ടി20കളില്‍ കളിച്ച വിദ്വാത്ത് 18 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 6.36 എന്ന മികച്ച ഇക്കോണമി റേറ്റിലാണിത്.
കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിലും അദ്ദേഹം തകര്‍പ്പന്‍ ബൗളിങ് കാഴ്ചവച്ചു. 17 വിക്കറ്റുകളാണ് കര്‍ണാടകയ്ക്കായി വിദ്വാത്ത് കൊയ്തത്.
Also Read:പന്തിന്റെ 'ശല്യം' തീര്‍ന്നേക്കും, ഇഷാന്‍ സഞ്ജുവിന് പുതിയ ഭീഷണി! ആരാണ് ബെസ്റ്റ്?

രോഹന്‍ കുന്നുമ്മല്‍
സഞ്ജു സാംസണിനു ശേഷം കേരളത്തില്‍ നിന്നുള്ള അടുത്ത ബാറ്റിങ് സെന്‍സേഷനാണ് വെടിക്കെട്ട് ബാറ്റര്‍ രോഹന്‍ കുന്നുമ്മല്‍. ആഭ്യന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലും റണ്‍സ് വാരിക്കൂട്ടുന്ന അദ്ദേഹത്തെ എല്ലാ ഫ്രാഞ്ചൈസികളും നോട്ടമിട്ടു കഴിഞ്ഞു.
കേരളത്തിനായി നടത്തിയ മികച്ച പ്രകടനം രോഹനെ ഇന്ത്യന്‍ എ ടീമിലുമെത്തിച്ചിരുന്നു.
24 കാരനായ താരം ഇതുവരെ കളിച്ചത് 19 ടി20കളിലാണ്. ഇവയില്‍ 134 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും രോഹനുണ്ട്. ഭാവിയിലേക്കു ഫ്രാഞ്ചൈസികള്‍ക്കു വളര്‍ത്തിക്കൊണ്ടു വരാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം.


Click it and Unblock the Notifications












