Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍, ജനിച്ചത് ഒരേ ദിവസം!- ആരൊക്കെയെന്നറിയാം

ലോകത്തിലെ ഏറ്റവും ജനപ്രിയ ഗെയിമുകളിലൊന്നായി ക്രിക്കറ്റ് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. യൂറോപ്പിലേക്കും അമേരിക്കയിലേക്കുമെല്ലാം ക്രിക്കറ്റ് ഇപ്പോള്‍ പ്രശസ്തി നേടിക്കൊണ്ടിരിക്കുന്നതായി കാണാം. ക്രിക്കറ്റുമായി ബന്ധപ്പെട്ട ചില രസകരമായ കാര്യങ്ങള്‍ ആരെയും അതിശയിപ്പിക്കും.

അത്തരത്തിലുള്ള ഒരു അതിശയിപ്പിക്കുന്ന കാര്യത്തെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഒരേ ദിവസം പിറന്നാള്‍ ആഘോഷിക്കുന്ന ക്രിക്കറ്റിലെ ചില സൂപ്പര്‍ താരങ്ങളുണ്ട്. ഡിസംബര്‍ ആറ് എന്നത് അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ദിവസമാണ്. നാലു വമ്പന്‍ താരങ്ങളുടെ പിറന്നാള്‍ ഈ ദിവസമാണ്. ആരൊക്കെയെന്നു നോക്കാം.

ജസ്പ്രീത് ബുംറ (1993)

ജസ്പ്രീത് ബുംറ (1993)

ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറയുടെ പിറന്നാള്‍ ഡിസംബര്‍ ആറിനാണ്. 1993ലായിരുന്നു താരം ജനിച്ചത്. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ് അദ്ദേഹം.

വിചിത്രമായ ബൗളിങ് ആക്ഷനുമായി വന്ന ബുംറയ്ക്കു ക്രിക്കറ്റില്‍ അധികം ഭാവിയുണ്ടാവില്ലെന്നായിരുന്നു തുടക്കകാലത്തു പലരും പ്രവചിച്ചത്. എന്നാല്‍ സംശയിച്ചവരുടെ വായടപ്പിച്ചു കൊണ്ട് അദ്ദേഹം ലോകോത്തര ബൗളറായി ഉയര്‍ന്നു വരികയായിരുന്നു. ഇന്ത്യന്‍ ടീമിനെ ഇതിനകം ഒരു തവണ നയിക്കാനുള്ള ഭാഗ്യവും ബുംറയ്ക്കു ലഭിച്ചിരുന്നു. ഈ വര്‍ഷം ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിലായിരുന്നു ഇത്.

Also Read: IND vs BAN: ഇംഗ്ലണ്ടിന്റെ 'ബാസ്‌ബോള്‍' ശൈലി ഇന്ത്യക്ക് ചേരുമോ? എളുപ്പമല്ല! കാര്‍ത്തിക് പറയുന്നു

രവീന്ദ്ര ജഡേജ (1988)

രവീന്ദ്ര ജഡേജ (1988)

ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെയും ജന്‍മദിനം ഡിസംബര്‍ ആറിനാണ്. 1988ല്‍ ഈ ദിവസമായിരുന്നു ജഡ്ഡുവിന്റെ ജനനം. സൗരഷ്ട്രയില്‍ നിന്നുള്ള അദ്ദേഹം രണ്ട് അണ്ടര്‍ 19 ലോകകപ്പുകളില്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 2008ല്‍ ടീമിനൊപ്പം കിരീടവും നേടി.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും തിളങ്ങിയതോടെ ജഡേജ ഇന്ത്യന്‍ ടീമിലുമെത്തുകയായിരുന്നു. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും അദ്ദേഹം ടീമിന്റെ ഭാഗമാണ്.

ശ്രേയസ് അയ്യര്‍ (1994)

ശ്രേയസ് അയ്യര്‍ (1994)

ഇന്ത്യക്കു വേണ്ടി ഈ വര്‍ഷം ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ ജനിച്ചതും ഡിസംബര്‍ ആറിന് തന്നെ. പക്ഷെ ജഡേജ, ബുംറ എന്നിവര്‍ക്കു ശേഷമാണെന്നു മാത്രം. 1994ലായിരുന്നു പാതി മലയാളി കൂടിയായ ശ്രേയസിന്റെ ജനനം.

ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി നടത്തിയ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്രേയസ് പിന്നീട് ഐപിഎല്ലിലും തിളങ്ങി. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരത്തേ നയിച്ച അദ്ദേഹം നിലവില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റനാണ്.

Also Read: നന്നായി കളിച്ചു, എന്നിട്ടും ഇന്ത്യ ടെസ്റ്റില്‍ നിന്ന് തഴഞ്ഞു, അഞ്ച് നിര്‍ഭാഗ്യവാന്മാരിതാ

ആന്‍ഡ്രു ഫ്‌ളിന്റോഫ് (1987)

ആന്‍ഡ്രു ഫ്‌ളിന്റോഫ് (1987)

ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ക്യാപ്റ്റനുമായിരുന്ന ആന്‍ഡ്രു ഫ്‌ളിന്റോഫും ജനിച്ചത് ഡിസംബര്‍ ആറിനാണ്. 1987ലായിരുന്നു ഇത്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

ഇംഗ്ലണ്ടിനു വേണ്ടി 79 ടെസ്റ്റുകളും 141 ഏകദിനങ്ങളും ഏഴു ടി20കളും കളിച്ച ശേഷമാണ് ഫ്‌ളിന്റോഫ് വിരമിച്ചത്. പരിക്കുകള്‍ കാരണം പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തേ അദ്ദേഹത്തിനു കളി നിര്‍ത്തേണ്ടി വരികയായിരുന്നു.

Story first published: Thursday, December 15, 2022, 22:32 [IST]
Other articles published on Dec 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+