Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലിനു വേണ്ടാത്തവര്‍ക്ക് പിഎസ്എല്ലില്‍ വന്‍ ഡിമാന്‍റ് ! അറിയാം

tahir

ഐപിഎല്‍ മാതൃകയില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തുടക്കമിട്ട ടി20 ഫ്രാഞ്ചൈസി ലീഗാണ് പാകിസ്താന്‍ സൂപ്പര്‍ ലീഗ്. പിഎസ്എല്ലിന്റെ അടുത്ത സീസണിലേക്കുള്ള ഡ്രാഫ്റ്റ് കഴിഞ്ഞ ദിവസം നടന്നിരിക്കുകയാണ്. ആറു ഫ്രാഞ്ചൈസികളാണ് ഡ്രാഫ്റ്റില്‍ പങ്കെടുത്തത്. ടീമില്‍ ഒഴിവുള്ള സ്ലോട്ടുകളിലേക്കു ഡ്രാഫ്റ്റില്‍ അവര്‍ താരങ്ങളെ കൊണ്ടു വരികയും ചെയ്തു.

ഐപിഎല്ലിലേതു പോലെയുള്ള ലേലം പിഎസ്എല്ലില്‍ ഇല്ല. മറിച്ച് ഡ്രാഫ്റ്റ് സംവിധാനമാണ് ഇവിടെയുള്ളത്. പ്ലാറ്റിനം, ഡയമണ്ട്, സില്‍വര്‍, ഗോള്‍ഡ്, സപ്ലിമെന്ററി എന്നിങ്ങനെ വിവിധ കാറ്റഗറികളിലായി താരങ്ങളെ വേര്‍തിരിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

ഇവയില്‍ നിന്നും ഫ്രാഞ്ചൈസികള്‍ അവര്‍ക്ക് ആവശ്യമുള്ളവരെ കണ്ടെത്തുകയും ചെയ്യുന്നു. കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ആരും വാങ്ങാതെ പോയ ചിലര്‍ക്കു പിഎസ്എല്‍ ഡ്രാഫ്റ്റില്‍ വന്‍ തുകയാണ് ലഭിച്ചത്. ആരൊക്കെയെന്നു നോക്കം.

ഇമ്രാന്‍ താഹിര്‍

ഇമ്രാന്‍ താഹിര്‍

സൗത്താഫ്രിക്കയുടെ മുന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ ഇപ്പോള്‍ ഐപിഎല്ലിനു വേണ്ടാത്ത താരമാണ്. പക്ഷെ പിഎസ്എല്‍ ഡ്രാഫ്റ്റില്‍ പ്ലാറ്റിനം വിഭാഗത്തിലുണ്ടായിരുന്ന അദ്ദേഹത്തെ കറാച്ചി കിങ്‌സ് സ്വന്തമാക്കി. നിലവില്‍ ടി20 കളിച്ചുകൊണ്ടിരിക്കുന്നവരില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടി താരങ്ങളിലൊരാളാണ് 43 കാരനായ താഹിര്‍.

ഐപിഎല്ലില്‍ നേരത്തേ അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്‌സിനായ പല മാച്ച് വിന്നിങ് പ്രകടനങ്ങളും നടത്തിയിട്ടുണ്ട്.പിഎസ്എല്‍ ഡ്രാഫ്റ്റില്‍ കറാച്ചി കിങ്‌സ് വാങ്ങിയ രണ്ട് പ്ലാറ്റിനം കളിക്കാരില്‍ ഒരാളാണ് താഹിര്‍. മറ്റൊരാള്‍ ഓസ്‌ട്രേലിയയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ മാത്യു വേഡാണ്.

ജോഷ് ലിറ്റില്‍

ജോഷ് ലിറ്റില്‍

അയര്‍ലാന്‍ഡില്‍ നിന്നുള്ള ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ലിറ്റിലിനും പിഎസ്എല്‍ ഡ്രാഫ്റ്റില്‍ വലിയ നേട്ടം കൊയ്യാന്‍ സാധിച്ചു. പ്ലാറ്റിനം വിഭാഗത്തിലായിരുന്നു താരം ഉള്‍പ്പെട്ടിരുന്നത്.

മുള്‍ത്താന്‍ സുല്‍ത്താന്‍സ് ടീം ലിറ്റിലിനെ സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ആരും വാങ്ങിയില്ലെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ താരം ഉള്‍പ്പെട്ടിരുന്നു.

Also Read:ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍, ജനിച്ചത് ഒരേ ദിവസം!- ആരൊക്കെയെന്നറിയാം

ജെയിംസ് വിന്‍സ്

ജെയിംസ് വിന്‍സ്

നിലവില്‍ ടി20 ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍മാരുടെ നിരയിലാണ് ഇംഗ്ലണ്ട് താരം ജെയിംസ് വിന്‍സിന്റെ സ്ഥാനം. പക്ഷെ ഐപിഎല്ലില്‍ താരത്തിനു ഒരിക്കലും വലിയ ഡിമാന്റുണ്ടായിട്ടില്ല. മറ്റു ലീഗുകളില്‍ വിന്‍സിനായി ഫ്രാഞ്ചൈസികള്‍ പോരടിക്കുമ്പോള്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ താരത്തിനു വലിയ വില കല്‍പ്പിക്കുന്നില്ല.

പിഎസ്എല്‍ ഡ്രാഫ്റ്റില്‍ ഇത്തവണ ഡയമണ്ട് കാറ്റഗറിയിലായിരുന്നു വിന്‍സ് ഉള്‍പ്പെട്ടിരുന്നത്. കറാച്ചി കിങ്‌സ് അദ്ദേഹത്തെ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വരികയും ചെയ്തു.

മുജീബുര്‍ റഹ്മാന്‍

മുജീബുര്‍ റഹ്മാന്‍

അഫ്ഗാനിസ്താന്‍ യുവ സ്പിന്നര്‍ മുജീബുര്‍ റഹ്മാനെയും കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ആരും വാങ്ങിയില്ല. പക്ഷെ പിഎസ്എല്‍ ഡ്രാഫ്റ്റില്‍ ഡയമണ്ട് കാറ്റഗറിയിലായിരുന്നു താരം. പെഷാവര്‍ സല്‍മി അദ്ദേഹത്തെ സ്വന്തമാക്കുകയും ചെയ്തു.

ലെഗ് സ്പിന്നറായ മുജീബ് നേരത്തേ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാഹബാദ് എന്നീ ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചിട്ടുണ്ട്. പക്ഷെ നാട്ടുകാരനായ റാഷിദ് ഖാനെ പോലെയൊരു ഇംപാക്ടുണ്ടാക്കാനായില്ല.

റഹ്മാനുള്ള ഗുര്‍ബാസ്

റഹ്മാനുള്ള ഗുര്‍ബാസ്

അഫ്ഗാനിസ്താനില്‍ നിന്ന് തന്നെയുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് റഹ്മാനുള്ള ഗുര്‍ബാസ്. പിഎസ്എല്‍ ഡ്രാഫ്റ്റില്‍ പ്ലാറ്റിനം കാറ്റഗറിയിലുള്‍പ്പെട്ട അദ്ദേഹത്തെ ഇസ്ലാമാബാദ് യുനൈറ്റഡാണ് സ്വന്തമാക്കിയത്.കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ഗുര്‍ബാസുണ്ടായിരുന്നെങ്കിലും ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചില്ല.

എന്നാല്‍ പിന്നീട് ജേസണ്‍ റോയ്ക്കു സീസണ്‍ നഷ്ടമായപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് പകരക്കാരനായി ഗുര്‍ബാസിനെ കൊണ്ടുവന്നിരുന്നു. പക്ഷെ സീസല്‍ ജിടിക്കായി ഒരു മല്‍സരം പോലും കളിക്കാനുള്ള അവസരം കിട്ടിയില്ല.

Story first published: Saturday, December 17, 2022, 9:51 [IST]
Other articles published on Dec 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+