
എന്‍ ജഗദീശന്‍
കഴിഞ്ഞ സീസണിനു ശേഷം സിഎസ്‌കെ കൈവിട്ട താരമാണ് തമിഴ്‌നാട്ടുകാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്‍ ജഗദീശന്‍. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനായി നടത്തിയ മിന്നുന്ന പ്രകടനം താരത്തെ തിരികെ കൊണ്ടുവരാന്‍ സിഎസ്‌കെയെ പ്രേരിപ്പിക്കും.
വിജയ് ഹസാരെ ട്രോഫിയില്‍ എട്ടു കളിയില്‍ നിന്നും അഞ്ചു സെഞ്ച്വറികളടക്കം ജഗദീശന്‍ വാരിക്കൂട്ടിയത് 830 റണ്‍സാണ്. അരുണാചല്‍ പ്രദേശുമായുള്ള കളിയില്‍ 277 റണ്‍സോടെ ലിസ്റ്റ് എയിലെ വമ്പന്‍ റെക്കോര്‍ഡും താരം കുറിച്ചിരുന്നു.
കഴിഞ്ഞ സീസണില്‍ ജഗദീശനെ സിഎസ്‌കെ രണ്ടു മല്‍സരങ്ങളിലാണ് ഇറക്കിയത്. ഇവയില്‍ നിന്നും 108.11 സ്‌ട്രൈക്ക് റേറ്റില്‍ താരം സ്‌കോര്‍ ചെയ്തത് വെറും 40 റണ്‍സുമായിരുന്നു. ഈ കാരണത്താല്‍ തന്നെയായിരുന്നു അദ്ദേഹത്തെ സീസണിനു ശേഷം നിലനിര്‍ത്താതിരുന്നത്.

ഹാരി ബ്രൂക്ക്
ഇംഗ്ലണ്ടിന്റെ അറ്റാക്കിങ് മധ്യനിര ബാറ്റര്‍ ഹാരി ബ്രൂക്കാണ് സിഎസ്‌കെ നോട്ടമിടാന്‍ സാധ്യതയുള്ള മറ്റൊരാള്‍. പാകിസ്താനെതിരേ ഈ വര്‍ഷം നടന്ന ടി20 പരമ്പരയില്‍ ബ്രൂക്ക് കസറിയിരുന്നു. ഏഴു മല്‍സരങ്ങളില്‍ നിന്നും 163.01 സ്‌ട്രൈക്ക് റേറ്റോടെ താരം അടിച്ചെടുത്തത് 238 റണ്‍സാണ്.
നിലവില്‍ പാകിസ്താനെതിരേ ടെസ്റ്റ് പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ബ്രൂക്ക്. മൂന്നു മല്‍സരങ്ങളില്‍ നിന്നും മൂന്നു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമടക്കം 468 റണ്‍സ് വാരിക്കൂട്ടി തകര്‍പ്പന്‍ ഫോമിലാണ് താരം. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ലേലത്തില്‍ ബ്രൂക്കിനു വലിയ ഡിമാന്റുണ്ടായേക്കും.

ജേസണ്‍ ഹോള്‍ഡര്‍
വെറ്ററന്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയുമായുള്ള കരാര്‍ അവസാനിപ്പിച്ചതിനാല്‍ സിഎസ്‌കെയ്ക്കു ഒരു പകരക്കാരനെ ആവശ്യമാണ്. ഈ റോളിലേക്കു ഏറ്റവും അനുയോജ്യനായ താരമാണ് വിന്‍ഡീസിന്റെ തന്നെ മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡര്‍. ബാറ്റിങിലും ബൗൡങിലും ഒരുപോലെ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിയും.
കഴിഞ്ഞ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പമായിരുന്നു ഹോള്‍ഡര്‍. പക്ഷെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിനായില്ല. 12 മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റെടുത്തെങ്കിലും ബാറ്റിങില്‍ വെറും 58 റണ്‍സ് മാത്രമേ നേടാനായുള്ളൂ.
ഇതോടെയാണ് സീസണിനു ശേഷം ഹോള്‍ഡറെ ലഖ്‌നൗ ടീം കൈവിട്ടത്. 8.75 കോടിക്കായിരുന്നു കഴിഞ്ഞ തവണ അദ്ദേഗഹത്തെ ലഖ്‌നൗ സ്വന്തമാക്കിയത്.

ജെറാള്‍ഡ് കോട്‌സി
സൗത്താഫ്രിക്കന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ജെറാള്‍ഡ് കോട്‌സിയാണ് സിഎസ്‌കെ നോട്ടമിട്ടേക്കാവുന്ന നാലാമത്തെയാള്‍. കഴിഞ്ഞ രണ്ടു ലേലത്തിലും താരം രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ആരും വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചിരുന്നില്ല. ലിയാം ലിവിങ്സ്റ്റണിന്റെ പകരക്കാരനായി 2021ല്‍ കോട്‌സി രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു.
പക്ഷെ ഇപ്പോള്‍ 22കാരനായ താരം മികച്ച ഫോമിലാണ്. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനങ്ങളെ തുടര്‍ന്നു കോട്‌സി അടുത്തിടെ സൗത്താഫ്രിക്കന്‍ ടെസ്റ്റ് ടീമിലേക്കു വിളിക്കപ്പെട്ടിരുന്നു.

സാം കറെന്‍
ഇംഗ്ലീഷ് ഓള്‍റൗണ്ടറും തങ്ങളുടെ മുന്‍ താരവുമായ സാം കറെനാണ് സിഎസ്‌കെ തീര്‍ച്ചയായും ടീമിലേക്കു കൊണ്ടുവരാന്‍ സാധ്യതയുള്ള മറ്റൊരു താരം. പരിക്കു ഭേദമായി ഈ വര്‍ഷം തിരിച്ചെത്തിയ കറെന്‍ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ആറു കളിയില്‍ നിന്നും 13 വിക്കറ്റെടുത്ത അദ്ദേഹം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായിരുന്നു.
സിഎസ്‌കെയ്ക്കു രണ്ടു സീസണുകളില്‍ കറെന്‍ കളിച്ചിട്ടുണ്ട്. 2020, 21 സീസണുകളിലായിരുന്നു ഇത്. ശ്രദ്ധേയമായ ചില പ്രകടനങ്ങള്‍ താരം നടത്തുകയും ചെയ്തിരുന്നു. ഇത്തവണ ലേലത്തില്‍ ഭൂരിഭാഗം ടീമുകളും നോട്ടമിടുന്ന താരങ്ങളിലൊരാലാണ് കറെന്‍. അദ്ദേഹത്തിന്റെ അടിസ്ഥാന വില രണ്ടു കോടി രൂപയാണ്.


Click it and Unblock the Notifications











