
ഡാര്‍സി ഷോര്‍ട്ട്
ഓസ്‌ട്രേലിയയുടെ ഇടംകൈയന്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍ ഡാര്‍സി ഷോര്‍ട്ടാണ് ലേലത്തില്‍ തഴയപ്പെടാന്‍ സാധ്യതയുള്ള ഒരു താരം. 75 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ അടിസ്ഥാന വില. 2018ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു ഷോര്‍ട്ട്. പക്ഷെ ഏഴു കളിയില്‍ നിന്നു നേടാനായത് 115 റണ്‍സ് മാത്രമാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കൊപ്പവും അത്ര മികച്ച റെക്കോര്‍ഡല്ല ഷോര്‍ട്ടിന്റേത്. 2018 മുതല്‍ 20 വരെ 23 ടി20കളില്‍ കളിച്ച അദ്ദേഹത്തിനു 30.57 ശരാശരിയില്‍ നേടാനായത് 642 റണ്‍സാണ്. ഇതോടെ ഷോര്‍ട്ടിനു ദേശീയ ടീമിലെ സ്ഥാനവും നഷ്ടമായി.

ക്രെയ്ഗ് ഒവേര്‍ട്ടന്‍
ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ക്രെയ്ഗ് ഒവേര്‍ട്ടനാണ് ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ താല്‍പ്പര്യം കാണിക്കാന്‍ സാധ്യതയില്ലാത്ത മറ്റൊരു വിദേശ താരം. രണ്ടു കോടി രൂപയെന്ന ഏറ്റവുമുര്‍ന്ന അടിസ്ഥാന വിലയിലാണ് ഒവേര്‍ട്ടന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി 145 മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ.
ഇത്രയുമുയര്‍ന്ന അടിസ്ഥാന വിലയുള്ളതിനാല്‍ തന്നെ ഒവേര്‍ട്ടനെ ലേലത്തില്‍ ഒരു ടീമും വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് മുന്നോട്ടു വരില്ല. അന്താരാഷ്ട്ര ടി20യില്‍ ഇനിയും അരങ്ങേറിയിട്ട് പോലുമില്ലാത്ത താരമാണ് അദ്ദേഹം.
Also Read:ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍, ജനിച്ചത് ഒരേ ദിവസം!- ആരൊക്കെയെന്നറിയാം

ഷെയ് ഹോപ്പ്
വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്ററുമായ ഷെയ് ഹോപ്പ് ഈ സീസണിലൂടെ ഐപിഎല്ലില്‍ അരങ്ങേറാമെന്ന പ്രതീക്ഷയിലാണ്. പക്ഷെ ടി20യില്‍ വിന്‍ഡീസിനായി അത്ര മികച്ച റെക്കോര്‍ഡില്ലാത്തതിനാല്‍ ഹോപ്പിനെ ലേലത്തില്‍ ആരും വാങ്ങാനിടയില്ല.
വിന്‍ഡീസിനു വേണ്ടി ഇതുവരെ 19 ടി20കളിലായി രണ്ടു ഫിഫ്റ്റികളടക്കം 304 റണ്‍സാണ് ഹോപ്പിന്റെ സമ്പാദ്യം. 17.88 എന്ന ദയനീയ ശരാശരിയിലാണിത്. ഏകദിന ഫോര്‍മാറ്റില്‍ മികച്ച റെക്കോര്‍ഡുള്ള, സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് ഹോപ്പ്. പക്ഷെ ടി20യില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം.

ടോം ലാതം
ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ ടോം ലാതമാണ് ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ താല്‍പ്പര്യം കാണിക്കാന്‍ സാധ്യതയില്ലാത്ത മറ്റൊരു താരം. ഇതിനു മുമ്പ് 2018ലെ ഐപിഎല്‍ ലേലത്തില്‍ അദ്ദേഹം രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ആരും വാങ്ങാന്‍ തയ്യാറായിരുന്നില്ല. നാലു വര്‍ഷങ്ങള്‍ക്കു ശേഷം ലാതം ലേലത്തില്‍ വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിനു തയ്യാറെടുക്കുകയാണ്.
കിവീസിനായി ടെസ്റ്റിലും ഏകദിനത്തിലും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് ലാതം. പക്ഷെ ടി20യില്‍ അത്ര മികച്ച ബാറ്ററല്ല അദ്ദേഹം. അതുകൊണ്ടു തന്നെ ഈ ലേലത്തിലും ലാതമിനെ ആരും വാങ്ങാന്‍ സാധ്യതയില്ല.
Also Read:IPL 2023: ആര്‍സിബിയില്‍ ആരാവും കോലിയുടെ ബാക്കപ്പ്? ഇതാ മലയാളിയടക്കം മൂന്നു പേര്‍

ആഞ്ചലോ മാത്യൂസ്
ശ്രീലങ്കയുടെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യൂസിനെയും ഈ ലേലത്തില്‍ ആരും വാങ്ങാന്‍ സാധ്യതയില്ല. ഒരു കാലത്തു ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. പക്ഷെ മാത്യൂസിന്റെ നല്ല കാലം അവസാനിച്ചു കഴിഞ്ഞു. 2009 മുതല്‍ 17 വരെ ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായിരുന്നു താരം.
രണ്ടു കോടി രൂപയെന്ന അടിസ്ഥാന വിലയാണ് ഈ ലേലത്തില്‍ മാത്യൂസിന്റെ പ്രധാന പ്രശ്‌നം. കരിയറിന്റെ അവസാന ടഘട്ടത്തില്‍ നില്‍ക്കുന്ന അദ്ദേഹത്തെ ഇത്രയും വലിയൊരു തുകയ്ക്കു വാങ്ങാന്‍ ഒരു ഫ്രാഞ്ചൈസിയും ധൈര്യം കാണിക്കില്ല.


Click it and Unblock the Notifications












