IPL 2023: ആര്‍സിബിയില്‍ ആരാവും കോലിയുടെ ബാക്കപ്പ്? ഇതാ മലയാളിയടക്കം മൂന്നു പേര്‍

ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ ഇതുവരെ മുഴുവന്‍ സീസണിലും കളിച്ചിട്ടും ഒരിക്കല്‍പ്പോലും കിരീടമുയര്‍ത്താന്‍ സാധിക്കാത്ത ടീമുകളിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. രണ്ടു തവണ ഫൈനല്‍ വരെയെത്തിയതാണ് അവരുടെ പ്രധാന നേട്ടം.
കന്നി സീസണ്‍ മുതല്‍ ആര്‍സിബി കുപ്പായത്തില്‍ കളിക്കുകയും ഇപ്പോഴും അത് തുടരുകയും ചെയ്യുന്ന ഒരാള്‍ മാത്രമേയുള്ളൂ. അത് റണ്‍മെഷീന്‍ വിരാട് കോലിയാണ്. ആര്‍സിബിയെ സംബന്ധിച്ച് പകരം വയ്ക്കാനില്ലാത്ത താരമാണ് അദ്ദേഹം. അഞ്ചു സെഞ്ച്വറികളും 44 ഫിഫ്റ്റികളുമടക്കം കോലി വാരിക്കൂട്ടിയത് 6624 റണ്‍സാണ്.
ദീര്‍ഘകാലം ആര്‍സിബിയെ നയിച്ച കോലി 2021ലെ സീസണിനു ശേഷം സ്ഥാനമൊഴിയുകയായിരുന്നു. നിലവില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോള്‍ മാത്രമേ അദ്ദേഹത്തിനുള്ളൂ. അടുത്ത സീസണില്‍ ഏതെങ്കിലും കാരണത്താല്‍ കോലിയുടെ സേവനം ലഭിക്കാതെ വന്നാല്‍ ആര്‍സിബിക്കു ഒരു ബാക്കപ്പിനെ ആവശ്യമാണ്. നടക്കാനിരിക്കുന്ന ലേലത്തില്‍ ആര്‍സിബിക്കു ബാക്കപ്പായി വാങ്ങാവുന്ന കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

രോഹന്‍ കുന്നുമ്മല്‍
ഐപിഎല്ലില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത കേരളത്തില്‍ നിന്നുള്ള ഓപ്പണിങ് ബാറ്റര്‍ രോഹന്‍ എസ് കുന്നുമ്മല്‍ ആര്‍സിബിയെ സംബന്ധിച്ച് നല്ലൊരു ബാക്കപ്പ് ഓപ്ഷനാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനു വേണ്ടി വിവിധ ഫോര്‍മാറ്റുകളില്‍ റണ്‍സ് വാരിക്കൂട്ടിയ രോഹന്‍ തകര്‍പ്പന്‍ ഫോമിലാണ്. ഇതാദ്യമായാണ് താരം ഇത്തവമ ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കേരളത്തിനായി ഇതുവരെ 19 ടി20കളിലാണ് രോഹന്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 119.32 എന്ന സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്. തീര്‍ച്ചയായും ഭാവി വാഗ്ദാനം തന്നെയാണ് രോഹന്‍. ആര്‍സിബി തങ്ങളുടെ അടുത്ത സൂപ്പര്‍ താരമായി അദ്ദേഹത്തെ വളര്‍ത്തിക്കൊണ്ടു വരാന്‍ കഴിയും.

സമര്‍ഥ് വ്യാസ്
ഇന്ത്യയുടെ മറ്റൊരു അണ്‍ ക്യാപ്ഡ് ബാറ്ററാണ് സൗരാഷ്ട്രയില്‍ നിന്നുള്ള സമര്‍ഥ് വ്യാസ്. 27 കാരനായ താരം ഈ സീസണില്‍ മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. 52.33 ശരാശരിയില്‍ 177.40 സ്‌ട്രൈക്ക് റേറ്റോടെ 314 റണ്‍സ് വ്യാസ് സ്‌കോര്‍ ചെയ്തു കഴിഞ്ഞു. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ സൗരാഷ്ട്രയെ ക്വാര്‍ട്ടറിലെത്തിക്കുന്നതില്‍ താരം നിര്‍ണാക പങ്കും വഹിച്ചു.
Also Read: IPL 2023: ബുംറയ്ക്കു പരിക്കേറ്റാല്‍ പകരമാര്? ബാക്കപ്പായി മുംബൈയ്ക്കു ഇവരെ റാഞ്ചാം
വിരാട് കോലിയുടെ ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പറിലാണ് സൗരാഷ്ട്രയ്ക്കായി വ്യാസ് ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഓപ്പണറായും കളിക്കാന്‍ താരത്തിനാവും. ടി20 കരിയറിലെയാകെ സ്‌ട്രൈക്ക് റേറ്റ് നോക്കിയാല്‍ അതു 150.58 ആണ്. ഈ ഫോര്‍മാറ്റിലെ ബെസ്റ്റ് സ്‌ട്രൈക്ക് റേറ്റ് തന്നെയാണിത്.

ഷെയ്ഖ് റഷീദ്
ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഈ വര്‍ഷം ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ഷെയ്ഖ് റഷീദ്. കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ താരം ഉള്‍പ്പെട്ടിരുന്നില്ല. ഇത്തവണ അണ്‍ക്യാപ്ഡ് ബാറ്റര്‍മാരുടെ ആദ്യ സെറ്റില്‍ തന്നെ ഷെയ്ഖ് ഉള്‍പ്പെട്ടിട്ടുണ്ട്.
ആന്ധ്രാപ്രദേശില്‍ നിന്നുള്ള താരമാണ് ഈ 18 കാരന്‍. വളരെ മികച്ച സാങ്കേതികത്തികവുള്ള ബാറ്റര്‍ കൂടിയായ ഷെയ്ഖ് ടെസ്റ്റിലെ ഭാവി സൂപ്പര്‍ താരമായി മാറുമെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഇതുവരെ വെറും മൂന്നു ടി20കളില്‍ മാത്രമേ ഷെയ്ഖ് കളിച്ചിട്ടുള്ളൂ. എങ്കിലും ഐപിഎല്ലില്‍ അവസരം കിട്ടിയാല്‍ താരം തിളങ്ങുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications