IPL 2023: കപ്പടിക്കാന്‍ ലഖ്‌നൗവിന്റെ മാസ്റ്റര്‍ പ്ലാന്‍, ലേലത്തില്‍ നാല് പേരെ നോട്ടമിടും, അറിയാം

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം 23ന് നടക്കാന്‍ പോവുകയാണ്. അവസാന സീസണില്‍ പല പ്രമുഖ ടീമുകളും തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ തിരിച്ചുവരവ് നടത്തേണ്ടത് ഇവര്‍ക്കെല്ലാം വളരെ പ്രധാനപ്പെട്ടതാണ്.
കഴിഞ്ഞ സീസണുകളില്‍ കളിക്കാതിരുന്ന പല താരങ്ങളും ഇത്തവണ ലേലത്തിലേക്കെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ആവേശകരമായ ലേലം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കെ എല്‍ രാഹുല്‍ നായകനായ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും ലേലത്തെ വളരെ പ്രാധാന്യത്തോടെ കാണുന്നു.
ഗൗതം ഗംഭീറിന്റെ തന്ത്രങ്ങള്‍ക്ക് കീഴിലാണ് ലഖ്‌നൗവുള്ളത്. അവസാന സീസണില്‍ നായകന്‍ കെ എല്‍ രാഹുലിന്റെ പല തെറ്റായ തീരുമാനങ്ങള്‍ക്കെതിരേയും ഗംഭീര്‍ രംഗത്തെത്തിയിരുന്നു. ഇത്തവണ ലേലത്തില്‍ വലിയ തിരിച്ചുവരവ് നടത്താനുള്ള തന്ത്രമൊരുക്കുകയാണ് ലഖ്‌നൗ.
അവസാന സീസണിലെ പ്രകടനം വിലയിരുത്തി ലഖ്‌നൗ ടീമിലേക്കെത്തിക്കാന്‍ നോട്ടമിടുന്ന ചില താരങ്ങളുണ്ട്. ആ നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

കെയ്ന്‍ വില്യംസണ്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായിരുന്ന കെയ്ന്‍ വില്യംസണെ ലഖ്‌നൗ നോട്ടമിട്ടേക്കും. സമീപകാലത്തെ വില്യംസണിന്റെ പ്രകടനം അത്ര മികച്ചതല്ല. എന്നാല്‍ നിലയുറപ്പിച്ച് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ വില്യംസണിനാവും.
നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സില്‍ വില്യംസണെപ്പോലൊരു താരത്തെ ആവിശ്യമാണ്. മനീഷ് പാണ്ഡെയെ ഒഴിവാക്കിയ ലഖ്‌നൗവിന് ടോപ് ഓഡറിലേക്ക് വില്യംസണിനെ പരിഗണിക്കാവുന്നതാണ്. നായകനെന്ന നിലയിലെ വില്യംസണിന്റെ അനുഭവസമ്പത്തും ടീമിന് ഗുണം ചെയ്യും.
കെ എല്‍ രാഹുല്‍ ടി20യില്‍ വലിയ അനുഭവസമ്പത്തുള്ള നായകനല്ല. അതുകൊണ്ട് തന്നെ വില്യംസണിന്റെ സാന്നിധ്യം രാഹുലിനും കരുത്താവും. മൂന്നാം നമ്പറില്‍ ലഖ്‌നൗവിന് പരിഗണിക്കാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാനാണ് വില്യംസണ്‍.
Also Read: IPL 2023: ലേലത്തില്‍ 'റെക്കോഡ് തുക' ഉറപ്പ്, പക്ഷേ അനുമതിയില്ല! അഞ്ച് പാക് താരങ്ങളിതാ

ജയദേവ് ഉനദ്ഘട്ട്
ഇടം കൈയന്‍ പേസര്‍ ജയദേവ് ഉനദ്ഘട്ടിനെയും ലഖ്‌നൗ നോട്ടമിട്ടേക്കും. മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ഉനദ്ഘട്ടിന്റെ സമീപകാല പ്രകടനങ്ങള്‍ വളരെ മികച്ചതാണ്. വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും പ്രകടനം നടത്തി ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് ഉനദ്ഘട്ട് തിരിച്ചെത്തിയിട്ടുണ്ട്.
അതിവേഗ പേസറല്ലെങ്കിലും ബൗളിങ്ങിന്റെ വ്യത്യസ്തതകൊണ്ട് വിക്കറ്റ് നേടാന്‍ മിടുക്കനാണ് ഉനദ്ഘട്ട്. പേസില്‍ നല്ല നിയന്ത്രണമുള്ള താരം വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ഐപിഎല്‍ സീസണുകളിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്.
എന്നാല്‍ ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് നേടാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. കൂടുതല്‍ അവസരം നല്‍കിയാല്‍ ടീമിന് മുതല്‍ക്കൂട്ടായി മാറാന്‍ കെല്‍പ്പുള്ള താരമാണ് ഉനദ്ഘട്ടെന്ന് പറയാം. അതുകൊണ്ട് തന്നെ ലഖ്‌നൗ താരത്തെ പരിഗണിച്ചേക്കും.

ജൈ റിച്ചാര്‍ഡ്‌സണ്‍
ആന്‍ഡ്രേ ടൈ, ദുഷ്മന്ത ചമീര എന്നീ വിദേശ പേസര്‍മാരെ ലേലത്തിന് മുമ്പ് ലഖ്‌നൗ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രണ്ട് പേരുടെയും വിടവ് ലേലത്തില്‍ ലഖ്‌നൗവിന് നികത്തേണ്ടതായുണ്ട്.
ലഖ്‌നൗ ലേലത്തില്‍ പരിഗണിക്കാന്‍ സാധ്യതയുള്ള താരം ജൈ റിച്ചാര്‍ഡ്‌സനാണ്. ഓസീസ് പേസര്‍ ബിഗ്ബാഷ് ലീഗിലടക്കം മികച്ച റെക്കോഡുള്ള താരമാണ്. നല്ല വേഗമുള്ള ബൗളര്‍മാരിലൊരാളാണ് റിച്ചാര്‍ഡ്‌സന്‍. അതുകൊണ്ട് താരത്തിന്റെ സേവനം ലഖ്‌നൗവിനെ തുണച്ചേക്കും.

മായങ്ക് അഗര്‍വാള്‍
കെ എല്‍ രാഹുല്‍ ടീം വിട്ടപ്പോള്‍ പഞ്ചാബ് കിങ്‌സിനെ നയിച്ചത് മായങ്ക് അഗര്‍വാളായിരുന്നു. എന്നാല്‍ അവസാന സീസണില്‍ നിരാശപ്പെടുത്തിയതോടെ മായങ്കിനെ പഞ്ചാബ് നായകസ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും ലേലത്തിന് മുമ്പ് ഒഴിവാക്കുകയും ചെയ്തു.
ഓപ്പണിങ്ങിലും മൂന്നാം നമ്പറിലുമെല്ലാ തിളങ്ങാന്‍ കഴിവുള്ള താരമാണ് മായങ്ക്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള മായങ്ക് ഐപിഎല്ലില്‍ സെഞ്ച്വറിയടക്കം നേടിയിട്ടുണ്ട്. കെ എല്‍ രാഹുലുമായി പഞ്ചാബില്‍ മികച്ച കൂട്ടുകെട്ടും സൃഷ്ടിച്ചിരുന്നു.
ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരത്തെ ഇത്തവണ ലഖ്‌നൗ ടീമിലെത്തിക്കാന്‍ സാധ്യത കൂടുതലാണ്. ലഖ്‌നൗവിന് മായങ്കിനെപ്പോലൊരു താരത്തെ നിലവില്‍ ആവിശ്യമാണെന്ന് പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications