Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കിരീടം കാക്കാന്‍ ജിടി, ലേലത്തില്‍ വേണ്ടത് ഈ മൂന്നു പേരെ മാത്രം!

gt

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ അരങ്ങേറുകയും എല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ട് ചാംപ്യന്‍മാരാവുകയും ചെയ്ത് ടീമായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. നായകനായി നേരത്തേ ഒരു മുന്‍ പരിചയവും ഇല്ലാതിരുന്ന ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തന്റെ കിടിലന്‍ ക്യാപ്റ്റന്‍സിയിലൂടെ എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തു.

സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ തകര്‍ത്തായിരുന്നു ജിടിയുടെ കിരീടധാരണം. വരാനിരിക്കുന്ന സീസണില്‍ കപ്പ് കാക്കുകയെന്ന വലിയ വെല്ലുവിളിയാണ് ഇനി ഹാര്‍ദിക്കിനും സംഘത്തിനുമുള്ളത്. കഴിഞ്ഞ സീസണിലെ ടീമില്‍ കാര്യമായ അഴിച്ചുപണിയൊന്നും ജിടി നടത്തിയിട്ടില്ല. ഭൂരിഭാഗം പേരെയും അവര്‍ നിലനിര്‍ത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ലേലത്തില്‍ ചുരുക്കം ചില കളിക്കാരെ കൊണ്ടു വരാന്‍ സാധിച്ചാല്‍ ജിടി കൂടുതല്‍ കരുത്തരായി മാറും. 19.25 കോടി രൂപയാണ് ഫ്രാഞ്ചൈസിയുടെ പഴ്‌സില്‍ ബാക്കിയുള്ളത്. ലേലത്തില്‍ ജിടി വാങ്ങാന്‍ ശ്രമിക്കേണ്ട കളിക്കാര്‍ ആരൊക്കെയാണെന്നു നോക്കാം.

ജോഷ് ലിറ്റില്‍

ജോഷ് ലിറ്റില്‍

കഴിഞ്ഞ ടി20 ലോകകപ്പില്‍ അയര്‍ലാന്‍ഡിനായി ശ്രദ്ധേയമായ പ്രകടനം നടത്തിയ ഫാസ്റ്റ് ബൗളറാണ് ജോഷ് ലിറ്റില്‍. ടീമിന്റെ മുന്നേറ്റത്തില്‍ 22 കാരനായ ഇടംകൈയന്‍ പേസര്‍ വഹിച്ച പങ്ക് വലുതായിരുന്നു. ഏഴ് എന്ന മികച്ച ഇക്കോണമി റേറ്റില്‍ ഏഴു കളികളില്‍ നിന്നും 11 വിക്കറ്റുകള്‍ ലിറ്റില്‍ വീഴ്ത്തിയിരുന്നു.

ഇക്കൂട്ടത്തില്‍ ഇംഗ്ലണ്ട് നായകനും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലറെ പുറത്താക്കിയ ബോള്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ന്യൂസിലാന്‍ഡുമായുള്ള മാച്ചില്‍ ഹാട്രിക്കും ലിറ്റില്‍ നേടിയിരുന്നു.ന്യൂസിലാന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസനെ കൈവിട്ടതിനാല്‍ ലേലത്തില്‍ പകരക്കാരനായി ജിടിക്കു ലിറ്റിലിനെ കൊണ്ടുവരാന്‍ ശ്രമിക്കാവുന്നതാണ്. ഡെത്ത് ഓവറുകളില്‍ മികച്ച ഇംപാക്ടുണ്ടാക്കാന്‍ ഐറിഷ് പേസര്‍ക്കു സാധിക്കും.

സാം കറെന്‍

സാം കറെന്‍

ഇംഗ്ലണ്ടിന്റെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനാണ് ഗുജറാത്ത് ടൈറ്റന്‍സിനു ലേലത്തില്‍ ടീമിലെത്തിക്കാവുന്ന മറ്റൊരു താരം. ലോക്കി ഫെര്‍ഗൂസന്‍, ഡൊമിനിക്ക് ഡ്രേക്ക്‌സ്, ഗുര്‍കീരത് സിങ്, വരുണ്‍ ആരോണ്‍ എന്നിവരെയെല്ലാം കൈവിട്ടതിനാല്‍ മികവുറ്റ വിദേശ പേസര്‍മാരെയും ഓള്‍റൗണ്ടര്‍മാരെയും ജിടിക്കു ലേലത്തില്‍ ആവശ്യമാണ്. അതുകൊണ്ടു തന്നെ കറെന്‍ വളരെ നല്ലൊരു ഓപ്ഷന്‍ കൂടിയാണ്.

Also Read: IPL 2023: രാഹുല്‍ ഫോമായാല്‍ ലഖ്‌നൗവിനെ ഭയക്കണം! ഒരു കുറവ് മാത്രം, മഞ്ജരേക്കര്‍ പറയുന്നു

ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനായി തകര്‍പ്പന്‍ പ്രകടനമായിരുന്നു കറെന്‍ കാഴ്ചവച്ചത്. ഇംഗ്ലണ്ടിന്റെ കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായിരുന്നു. 13 വിക്കറ്റുകളാണ് കറെന്‍ വീഴ്ത്തിയത്. ഇതില്‍ 10 വിക്കറ്റുകളും ഡെത്ത് ഓവറുകളിലായിരുന്നു.

ഭാവി സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന 24കാരനായ കറെന്‍ അവസാനമായി ഐപിഎല്‍ കളിച്ചത് ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയായിരുന്നു. 2020, 21 സീസണുകളിലായിരുന്നു ഇത്. പരിക്കിനെ തുടര്‍ന്നു കഴിഞ്ഞ സീസണില്‍ താരത്തിനു വിട്ടുനില്‍ക്കേണ്ടിവന്നു.

എന്‍ ജഗദീശന്‍

എന്‍ ജഗദീശന്‍

ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിനായി റണ്‍വേട്ട നടത്തിക്കൊണ്ടിരിക്കുന്ന എന്‍ ജഗദീശനാണ് ഗുജറാത്ത് ടൈറ്റന്‍സിനു ലേലത്തില്‍ ടീമിലെത്തിക്കാവുന്ന മൂന്നാമത്തെയാള്‍. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിനു പക്ഷെ തന്റെ കഴിവ് പ്രദര്‍ശിപ്പിക്കാന്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചില്ല.

Also Read: IPL 2023: രോഹന് റോയല്‍സില്‍ ട്രയല്‍സൊരുക്കി സഞ്ജു! ലേലത്തില്‍ ഏത് ടീമിലേക്ക്?

കഴിഞ്ഞ സീസണില്‍ 3, 4 നമ്പറുകളില്‍ വിജയ് ശങ്കര്‍, മാത്യു വേഡ്, സായ് സുദര്‍ശന്‍, അഭിനവ് മനോഹര്‍ എന്നിവരെയെല്ലാം ജിടി മാറി മാറി പരീക്ഷിച്ചിരുന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും മുന്‍നിരയിലേക്കു സ്വയം പ്രൊമോട്ട് ചെയ്തിരുന്നു. മധ്യനിരയിലെ ഈ കുറവ് പരിഹരിക്കാന്‍ സാധിക്കുന്നയാളാണ് ജഗദീശന്‍.

കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിനായി തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ സെഞ്ച്വിയടിച്ച് ജഗദീശന്‍ പുതിയ റെക്കോര്‍ഡ് കുറിച്ചിരുന്നു. 277 റണ്‍സെന്ന കൂറ്റന്‍ സ്‌കോറും ഇതിലുള്‍പ്പെടും. 141 ബോളുകളിലായിരുന്നു നേട്ടം. ലോക റെക്കോര്‍ഡ് കൂടിയായിരുന്നു ഇത്. ലേലത്തില്‍ ഇത്തവണ 20 ലക്ഷം രൂപയാണ് അടിസ്ഥാന വിലയെങ്കിലും ഇതു കോടികളിലേക്കു ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Tuesday, December 20, 2022, 7:38 [IST]
Other articles published on Dec 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+