For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: രോഹന് റോയല്‍സില്‍ ട്രയല്‍സൊരുക്കി സഞ്ജു! ലേലത്തില്‍ ഏത് ടീമിലേക്ക്?

മിന്നുന്ന ഫോമിലാണ് ഓപ്പണിങ് ബാറ്റര്‍

ഐപിഎല്ലിന്റെ താരലേലം ഈയാഴ്ച കൊച്ചിയില്‍ നടക്കാനിരിക്കെ അതില്‍ ഏറ്റവും വലിയ ആകര്‍ഷണമാവാന്‍ ഇടയുള്ള ഒരാളാണ് കേരളത്തില്‍ നിന്നുള്ള ഓപ്പണിങ് ബാറ്റര്‍ രോഹന്‍ കുന്നുമ്മല്‍. കേരളത്തിനു വേണ്ടി വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ റണ്‍സ് വാരിക്കൂട്ടി മുന്നേറുന്ന താരത്തെ പല ഫ്രാഞ്ചൈസികളും നോട്ടമിട്ടു കഴിഞ്ഞു.

20 ലക്ഷം രൂപയാണ് രോഹന്റെ അടിസ്ഥാന വിലയെങ്കിലും ഇതു കോടികള്‍ക്കു മുകളില്‍ പോയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ താരം നടത്തിയ മിന്നുന്ന പ്രകടനം തന്നെയാണ് ഡിമാന്റ് വര്‍ധിപ്പിക്കുന്ന ഘടകം. ലേലത്തില്‍ രോഹന്റെ സാധ്യതകള്‍ പരിശോധിക്കാം.

റോയല്‍സ് റാഞ്ചിയേക്കും

റോയല്‍സ് റാഞ്ചിയേക്കും

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് രോഹന്‍ കുന്നുമ്മലിനെ ലേലത്തില്‍ വാങ്ങാന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീമുകളിലൊന്ന്. സഞ്ജുവിന്റെ സാന്നിധ്യം തന്നെയാണ് ഇതിനു കാരണം.

നിലവില്‍ റോയല്‍സ് ടീമില്‍ സഞ്ജുവടക്കം രണ്ടു മലയാളി താരമുണ്ട്. മറ്റൊരാള്‍ മറുനാടന്‍ മലയാളി ബാറ്റര്‍ ദേവ്ദത്ത് പടിക്കലാണ്. ഇവര്‍ക്കൊപ്പം രോഹന്‍ കൂടി ചേരുന്നതോടെ റോയല്‍സിന്റെ മലയാളി ടച്ച് വര്‍ധിക്കും.

റോയല്‍സില്‍ ട്രയല്‍സ്

റോയല്‍സില്‍ ട്രയല്‍സ്

രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ രോഹന്‍ കുന്നുമ്മല്‍ ഇതിനകം ട്രയല്‍സില്‍ പങ്കെടുത്തു കഴിഞ്ഞു. ഇതിനു വഴിയൊരുക്കിയതാവട്ടെ നായകന്‍ സഞ്ജു സാംസണായിരുന്നു. റോയല്‍സിനായി ട്രയല്‍സില്‍ മികച്ച പ്രകടനം നടത്താന്‍ രോഹനു കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ലേലത്തില്‍ അദ്ദേഹത്തിനായി റോയല്‍സ് മുന്‍നിരയില്‍ തന്നെയുണ്ടാവുമെന്നുറപ്പാണ്.

Also Read: IPL 2023: ഇവര്‍ ലേലത്തിന് രജിസ്റ്റര്‍ ചെയ്തിട്ട് ഒരു കാര്യവുമില്ല! ആര്‍ക്കും വേണ്ടാത്ത വിദേശികള്‍

കെകെആറും ഡിസിയും

കെകെആറും ഡിസിയും

രാജസ്ഥാന്‍ റോയല്‍സില്‍ മാത്രമല്ല കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സിലും രോഹന്‍ കുന്നുമ്മല്‍ ട്രയസില്‍ പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ ബാറ്റിങ് പാടവം അവര്‍ക്കും ബോധ്യമായിക്കഴിഞ്ഞു.
മറ്റു ചില ഫ്രാഞ്ചൈസികളും ട്രയല്‍സിനായി തന്നെ ക്ഷണിച്ചിരുന്നുവെന്നാണ് രോഹന്‍ പറഞ്ഞിരിക്കുന്നത്.

പക്ഷെ കേരള ടീമിനൊപ്പമുള്ള മല്‍സരങ്ങള്‍ കാരണം തനിക്കു അതിനു സാധിച്ചില്ലെന്നം താരം വെളിപ്പെടുത്തിയിരുന്നു. റോയല്‍സിനൊപ്പം, കെകെഎര്‍, ഡിസി ടീമുകളും ലേലത്തില്‍ തീര്‍ച്ചയായും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Also Read: IPL 2023: ഇവരെ വാങ്ങണോ? 10 കോടി റെഡിയാക്കി വയ്ക്കൂ! ആരൊക്കെ എന്നറിയാം

ഈ സീസണിലെ പ്രകടനം

ഈ സീസണിലെ പ്രകടനം

രോഹന്‍ കുന്നുമ്മലിനെ സംബന്ധിച്ച് ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും മികച്ച വര്‍ഷം തന്നെയാണിത്. 2021-22 സീസണിലെ രഞ്ജി ട്രോഫി ഗ്രൂപ്പുഘട്ടത്തില്‍ തുടര്‍ച്ചയായി മൂന്നു മല്‍സരങ്ങളിലാണ് താരം സെഞ്ച്വറി കുറിച്ചത്. ഇവയ്ക്കു പിന്നാലെ കളിച്ച ദുലീപ് ട്രോഫി അരങ്ങേറ്റത്തില്‍ സൗത്ത് സോണിനു വേണ്ടിയും സെഞ്ച്വറി കണ്ടെത്തി.

പക്ഷെ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ രോഹന്റെ പ്രകടനം അത്ര ഗംഭീരമായിരുന്നില്ല. എട്ടു ഇന്നിങ്‌സുകളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 201 റണ്‍സാണ് താരം നേടിയത്.എന്നാല്‍ വിജയ് ഹസാരെ ട്രോഫിയില്‍ രോഹന്‍ ഇതിന്റെ ക്ഷീണം തീര്‍ത്തു. ഗോവയ്‌ക്കെതിരേ ലിസ്റ്റ് എ ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി (134) കുറിച്ചു.

ബിഹാറിനെതിരേ 75 ബോളില്‍ 107 റണ്‍സും സ്‌കോര്‍ ചെയ്തു. ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 414 റണ്‍സോടെ ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ടോപ്‌സ്‌കോററായിരുന്നു രോഹന്‍.ടി20 കരിയറെടുക്കുകയാണെങ്കില്‍ കേരളത്തിനായി 19 ടി20കളിലാണ് ഇതുവരെ കളിച്ചിട്ടുള്ളത്. ഇവയില്‍ 119.32 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തിരിക്കുന്നത്.

Story first published: Monday, December 19, 2022, 20:19 [IST]
Other articles published on Dec 19, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+