Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: രാഹുല്‍ ഫോമായാല്‍ ലഖ്‌നൗവിനെ ഭയക്കണം! ഒരു കുറവ് മാത്രം, മഞ്ജരേക്കര്‍ പറയുന്നു

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ അരങ്ങേറിയ രണ്ടു ഫ്രാഞ്ചൈസികളിലൊന്നാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുല്‍ നയിച്ച ടീം പ്രഥമ സീസണില്‍ തന്നെ പ്ലേഓഫിലെത്തി വരവറിയിക്കുകയും ചെയ്തു. അടുത്ത സീസണില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനത്തിനായി കച്ചമുറുക്കുകയാണ് എല്‍എസ്ജി.

23നു നടക്കുന്ന ലേലത്തിനു മുന്നോടിയായി ലഖ്‌നൗ നിലനിര്‍ത്തിയത് 15 കളിക്കാരെ മാത്രമാണ്. പഴ്‌സിയില്‍ ബാക്കിയുള്ള 23.5 കോടി രൂപയ്ക്കു 10 കളിക്കാരെക്കൂടി അവര്‍ക്കു ലേലത്തില്‍ വാങ്ങാന്‍ കഴിയും. ലേലത്തില്‍ ലഖ്‌നൗവിന്റെ ഗെയിം പ്ലാനിനെക്കുറിച്ചും ടീം ലൈനപ്പിനെക്കുറിച്ചുമെല്ലാം വിശലനം നടത്തിയിരിക്കുകയാണ് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍.

രാഹുല്‍ ഫോമായാല്‍ പേടിക്കണം

രാഹുല്‍ ഫോമായാല്‍ പേടിക്കണം

ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ ഫോം ലഖ്‌നൗവിനു വളരെ നിര്‍ണായകമാണെന്നും അദ്ദേഹം അഗ്രസീവായി കളിച്ചാല്‍ ടീം അപകടകാരികളായി മാറുമെന്നും സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.

രണ്ടു ലോകോത്തര ഓപ്പണര്‍മാരാണ് ലഖ്‌നൗവിനുള്ളത്. രാഹുലിനു അടുത്തതത് ഒരു മികച്ച സീസണ്‍ ആണെങ്കില്‍, സ്‌ട്രൈക്ക് റേറ്റും മികച്ചതാണെങ്കില്‍ ലഖ്‌നൗ വളരെ അപകടകാരികളായ ടീമായിരിക്കുമെന്നും മഞ്ജരേക്കര്‍ നിരീക്ഷിച്ചു.

മൂന്നാം നമ്പറിനെ വേണം

മൂന്നാം നമ്പറിനെ വേണം

മൂന്നാം നമ്പറിലേക്കു ഒരാളെ കൊണ്ടു വരികയാണ് ലേലത്തില്‍ ലഖ്‌നൗവിന്റെ പ്രധാന ദൗത്യമെന്നു സഞ്ജയ് മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടി. ദീപക് ഹൂഡ ലഖ്‌നൗ ടീമിലുണ്ട്. പക്ഷെ യഥാര്‍ഥത്തില്‍ അദ്ദേഹമല്ല മൂന്നാം നമ്പര്‍ ബാറ്റര്‍. ഈ സ്ഥാനത്തേക്കു മറ്റൊരു മികച്ചയാളെയാണ് ആവശ്യം.

നിലവില്‍ ടീമിലുള്ള മാര്‍ക്കസ് സ്റ്റോയ്‌നിസ് മൂന്നാം നമ്പറില്‍ അത്ര മികച്ച ഓപ്ഷനല്ല. അഞ്ച്-ആറ് നമ്പറുകളാണ് താരത്തിനു കൂടുതല്‍ അനുയോജ്യമെന്നും മഞ്ജരേക്കര്‍ വിലയിരുത്തി.

Also Read: ഇതാ അണ്ടര്‍ 19 ലോകകപ്പ് വൈസ് ക്യാപ്റ്റര്‍മാര്‍- സ്റ്റാറായത് ജഡ്ഡു, 'ക്ലച്ച് പിടിക്കാതെ' സഞ്ജു!

ഹൂഡയുടെ പ്രകടനം

ഹൂഡയുടെ പ്രകടനം

കഴിഞ്ഞ ഐപിഎല്‍ ലഖ്‌നൗവിനു വേണ്ടി ദീപക് ഹൂഡ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. 15 മല്‍സരങ്ങളില്‍ നിന്നും 32.21 ശരാശരിയില്‍ 136.66 സ്‌ട്രൈക്ക് റേറ്റോടെ 451 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.

പക്ഷെ മാര്‍ക്കസ് സ്റ്റോയ്‌നിസിനെ ബാറ്റിങില്‍ ലഖ്‌നൗ വേണ്ടത്ര പ്രയോജനപ്പെടുത്തിയില്ല. 10 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹത്തിനു 156 റണ്‍സെടുക്കാനേ ആയുള്ളൂ.

Also Read: IPL 2023: ഇവരെ വാങ്ങണോ? 10 കോടി റെഡിയാക്കി വയ്ക്കൂ! ആരൊക്കെ എന്നറിയാം

ഗ്രീന്‍, റൂസ്സോ

ഗ്രീന്‍, റൂസ്സോ

മൂന്നാം നമ്പറിലേക്കു ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീന്‍, സൗത്താഫ്രിക്കയുടെ റൈലി റൂസ്സോ എന്നിവര്‍ മികച്ച ഓപ്ഷനുകളാണെന്നു സഞ്ജയ് മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.
റൈലി റൂസ്സോ, കാമറോണ്‍ ഗ്രീന്‍ എന്നിവരിലൊരാളെ ലേലത്തില്‍ വാങ്ങിക്കാനായാല്‍ മൂന്നാം നമ്പറില്‍ മികച്ച ഓപ്ഷനായിരിക്കും.

ഗ്രീനിനെ കൊണ്ടു വന്നാല്‍ താരം ടീമിലെ എക്‌സ് ഫാക്ടറായി മാറിയേക്കും. കാരണം ഒഴിവാക്കപ്പെട്ട ജേസണ്‍ ഹോള്‍ഡറുടെ അഭാവം നികത്താന്‍ താരത്തിനാവും. മൂന്നാം നമ്പറിലേക്കു ബാറ്റര്‍ക്കൊപ്പം ഗ്രീന്‍ ബൗള്‍ ചെയ്യുകയാണെങ്കില്‍ അതു കൂടുതല്‍ നന്നാവുമെന്നു മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, December 19, 2022, 22:21 [IST]
Other articles published on Dec 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+