
അര്‍ഷ്ദീപ് സിങ്
വളരെ പെട്ടെന്നു തന്നെ ഇന്ത്യന്‍ ടീമില്‍ വലിയ ഇംപാക്ടുണ്ടാക്കിയ താരമാണ് പഞ്ചാബില്‍ നിന്നുള്ള ഇടംകൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്. ഭാവിയില്‍ ഇന്ത്യന്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കാന്‍ തനിക്കാവുമെന്നു അദ്ദേഹം തെളിയിച്ചു കഴിഞ്ഞു.
ടി20യില്‍ ഏഷ്യാ കപ്പും ടി20 ലോകകപ്പുമടക്കം 21 ടി20കളിലാണ് അര്‍ഷ്ദീപ് കളിച്ചത്. ഇവയില്‍ നിന്നും 33 വിക്കറ്റുകളെടുക്കുകയും ചെയ്തു. പക്ഷെ ഏകദിനത്തില്‍ മൂന്നു മല്‍സരങ്ങള്‍ കളിച്ച പേസര്‍ക്ക് വിക്കറ്റൊന്നുമില്ല. ജൂലൈയിലെ ഇംഗ്ലണ്ട് പര്യടനത്തിലൂടെയായിരുന്നു അര്‍ഷ്ദീപിന്റെ അരങ്ങേറ്റം.

ഉമ്രാന്‍ മാലിക്ക്
ഇന്ത്യയുടെ ഷുഐബ് അക്തറാവാന്‍ ശേഷിയുള്ള ബൗളറാണ് ജമ്മു കാശ്മീരില്‍ നിന്നുള്ള ഉമ്രാന്‍ മാലിക്ക്. സ്ഥിരമായി 150 കിമിക്കു ബൗള്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് താരത്തെ അപകടകാരിയാക്കി മാറ്റുന്നത്. അഞ്ചു ഏകദിനങ്ങളില്‍ നിന്നും ഏഴും മൂന്നു ടി20കളില്‍ നിന്നും രണ്ടും വിക്കറ്റുകളാണ് ഉമ്രാന്‍ വീഴ്ത്തിയത്.
ജൂണിലെ അയര്‍ലാന്‍ഡ് പര്യടനത്തിലെ ടി20യിലൂടെയായിരുന്നു പേസറുടെ അരങ്ങേറ്റം. നവംബറിലെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഏകദിനത്തിലും അരങ്ങേറി. ഏകദിനത്തില്‍ ആറാണ് ഉമ്രാന്റെ ഇക്കോണമി റേറ്റ്.
Also Read: കൂട്ടുകാരനെ കാണാനെത്തിയ കസിന്‍, പിന്നീടവള്‍ മെസ്സിയുടെ സ്വന്തം!
ടി20യില്‍ പക്ഷെ ഇതു 12.44 ആണ്. ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരയില്‍ തുടരെ രണ്ടു കളികളില്‍ രണ്ടു വിക്കറ്റ് വീതം പേസര്‍ നേടിയിരുന്നു.

ഷഹബാസ് അഹമ്മദ്
സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദ് ഈ വര്‍ഷം അരങ്ങേറിയവരുടെ കൂട്ടത്തിലുണ്ട്. ഒക്ടോബറില്‍ സൗത്താഫ്രിക്കയ്‌ക്കെതിരോയിരുന്നു ഏകദിന അരങ്ങേറ്റം. മൂന്നു മല്‍സരങ്ങളില്‍ നിന്നും ഇതുവരെ നേടിയത് മൂന്നു വിക്കറ്റുകളാണ്.
ബംഗ്ലാദേശുമായുള്ള പരമ്പരയില്‍ ഒരു മല്‍സരം കളിച്ചെങ്കിലും വിക്കറ്റ് ലഭിച്ചില്ല. ബാറ്റിങില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ് ഷഹബാസ്.
ഇത്തണത്തെ വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 75.66 ശരാശരിയില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 227 റണ്‍സുമായി അദ്ദേഹം ബംഗാളിന്റെ ടോപ്‌സ്‌കോററായിരുന്നു. കൂടാതെ ആറു വിക്കറ്റുകളും നേടി.

റുതുരാജ് ഗെയ്ക്വാദ്
ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ് ഈ വര്‍ഷം അരങ്ങേറിയവരില്‍ വലിയ പ്രതീക്ഷ നല്‍കുന്ന മറ്റൊരാള്‍. ടി20യില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറിയ താരം ഒമ്പതു മല്‍സരങ്ങളില്‍ നിന്നും നേടിയത് 135 റണ്‍സാണ്.
ഏകദിനത്തില്‍ റുതുരാജിന്റെ അരങ്ങേറ്റം ഈ വര്‍ഷമായിരുന്നു. ഒരു മല്‍സരം മാത്രം കളിച്ച താരം 19 റണ്‍സെടുക്കുകയും ചെയ്തു.പക്ഷെ വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ചു മല്‍സരങ്ങളില്‍ നാലിലും സെഞ്ച്വറിയടിച്ച റുതുരാജ് 603 റണ്‍സ് വാരിക്കൂട്ടിയിരുന്നു. ഭാവിയില്‍ ഇന്ത്യക്കു വേണ്ടിയും സമാനമായ പ്രകടനം നടത്താന്‍ താരത്തിനാവും.
Also Read: IPL 2023: തന്ത്രം മെനഞ്ഞ് സംഗയും സഞ്ജുവും, ലേലത്തില്‍ സര്‍പ്രൈസ് നീക്കത്തിന് റോയല്‍സ്

ദീപക് ഹൂഡ
വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ദീപക് ഹൂഡയുടെയും അരങ്ങേറ്റം ഈ വര്‍ഷമായിരുന്നു. ഫെബ്രുവരിയിലായിരുന്നു ഏകദിനത്തിലും ടി20യിലും താരം അരങ്ങേറിയത്. 10 ഏകദിനങ്ങള്‍ കളിച്ച ഹൂഡ 153 റണ്‍സ് നേടിയിട്ടുണ്ട്. കൂടാതെ മൂന്നു വിക്കറ്റുകളും വീഴ്ത്തി.
ടി20യിലാണ് താരം കൂടുതല്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചത്. 15 ടി20കളില്‍ നിന്നും ഒരു സെഞ്ച്വറിയടക്കം 302 റണ്‍സ് ഹൂഡ സ്‌കോര്‍ ചെയ്തിട്ടുണ്ട്. അയര്‍ലാന്‍ഡിനെതിരേയായിരുന്നു സെഞ്ച്വറി (104). ടി20യില്‍ അഞ്ചു വിക്കറ്റുകളും താരം പോക്കറ്റിലാക്കി.


Click it and Unblock the Notifications












