വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കൂട്ടുകാരനെ കാണാനെത്തിയ കസിന്‍, പിന്നീടവള്‍ മെസ്സിയുടെ സ്വന്തം!

അന്റോനെല്ലയെയാണ് മെസ്സി വിവാഹം കഴിച്ചിരിക്കുന്നത്

messi wife

ലോക ഫുട്‌ബോളിലെ ചക്രവര്‍ത്തിമാരുടെ നിരയിലേക്കു അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയും ഒടുവില്‍ നടന്നു കയറിയിരിക്കുകയാണ്. ഏതൊരു ഫുട്‌ബോളറുടെയും സ്വപ്‌നമായ ലോക കിരീടം തന്റെ അവസാനത്തെ ലോകകപ്പില്‍ മെസ്സിയും നെഞ്ചോടു ചേര്‍ത്തിരിക്കുന്നു. ഇനി ക്ലബ്ബിനു വേണ്ടി മാത്രം നേട്ടം കൊയ്യുന്നവനെന്നു അദ്ദേഹത്തെ ആര്‍ക്കും പരിഹസിക്കാനോ, വിമര്‍ശിക്കാനോ സാധിക്കില്ല.

കഴിഞ്ഞ വര്‍ഷത്തെ കോപ്പ അമേരിക്ക കിരീടവിജയത്തോടെയായിരുന്നു മെസ്സി തന്റെ ആദ്യത്തെ അന്താരാഷ്ട്ര ട്രോഫിക്കു വേണ്ടിയുള്ള വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചത്. ഈ മനോഹരമായ ഓര്‍മകള്‍ മായും മുമ്പ് ലോകകപ്പെന്ന അദ്ദേഹത്തിന്റെ സ്വപ്‌നവും പൂവണിഞ്ഞിരിക്കുകയാണ്. മെസ്സിക്കു ഇനിയൊന്നും നേടാനോ, തെളിയിക്കാനോയില്ല. യുദ്ധം ജയിച്ച ചക്രവര്‍ത്തിയായി തലയുയര്‍ത്തി തന്നെ സിംഹാസനത്തില്‍ നിന്നും അദ്ദേഹത്തിനു പടിയിറങ്ങാം.

Also Read: FIFA World Cup 2022: മെസ്സിയുടെ ഗോള്‍ നിയമ വിരുദ്ധം! തെളിവും പുറത്ത്, എങ്ങനെ അനുവദിച്ചു?Also Read: FIFA World Cup 2022: മെസ്സിയുടെ ഗോള്‍ നിയമ വിരുദ്ധം! തെളിവും പുറത്ത്, എങ്ങനെ അനുവദിച്ചു?

പക്ഷെ കുറച്ചുകാലം കൂടി അര്‍ജന്റീനയ്ക്കു വേണ്ടി കളി തുടരാന്‍ തന്നെയാണ് മെസ്സി തീരുമാനിച്ചിരിക്കുന്നത്. മെസ്സിയുടെ സ്വകാര്യ ജീവിതത്തിലേക്കു വന്നാല്‍ ബാല്യകാല സഖിയായ അന്റോനെല്ല റൊക്ക്യൂസോയെയാണ് അദ്ദേഹം ജീവിത സഖിയാക്കിയിരിക്കുന്നത്. മൂന്നു ആണ്‍മക്കളും ഈ ദമ്പതികള്‍ക്കുണ്ട്. മെസ്സിയുടെയും അന്റോനെല്ലയുടെയും പ്രണയകഥയെക്കുറിച്ച് അറിയാം.

അവധികാലത്തു കണ്ട് മുട്ടി

അവധികാലത്തു കണ്ട് മുട്ടി

ലയണല്‍ മെസ്സിയും ഒരു അവധിക്കാലത്തിനിടെയായിരുന്നു കുട്ടികളായിരിക്കെ ആദ്യമായി നേരില്‍ കണ്ടത്. ഇതിനു നിമിത്തമായതാവട്ടെ മെസ്സിയുടെ കളിക്കൂട്ടുകാരനായ ലൂക്കാസ് സ്‌കാഗ്ലിയയായിരുന്നു. മെസ്സിയും സ്‌കാഗ്ലിയയും അന്നു അര്‍ജന്റീനയിലെ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ് ക്ലബ്ബിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ലൂക്കാസിനൊപ്പമായിരുന്നു മെസ്സി താമസിച്ചിരുന്നത്. ഇതിനിടെയാണ് ഒരു അവധിക്കാലത്തു ലൂക്കാസിന്റെ കസിന്‍ കൂടിയായ അന്റോനെല്ല ഇവിടേക്കു വരുന്നത്. അവിടെ വച്ചാണ് മെസ്സിയും അന്റോനെല്ലയും തമ്മിലുള്ള പ്രണയത്തിന്റെ തുടക്കം.

വളരെ പെട്ടെന്നു തന്നെ ഇരുവര്‍ക്കുമിടയില്‍ സൗഹൃദം മൊട്ടിട്ടു. അര്‍ജന്റീനയിലെ തെരുവുകളില്‍ കൂട്ടുകാര്‍ക്കും കളിച്ചു നടന്ന ഇരുവരും പിന്നീട് എന്തും പരസ്പരം പങ്കിടുന്ന സുഹൃത്തുക്കളുമായി തീരുകയായിരുന്നു.

മെസ്സി സ്‌പെയിനിലേക്ക്

മെസ്സി സ്‌പെയിനിലേക്ക്

11ാം വയസ്സിലായിരുന്നു വളര്‍ച്ചാ ഹോര്‍മോണിന്റെ പ്രശ്‌നങ്ങള്‍ ലയണല്‍ മെസ്സിയുടെ കരിയറിനു ഭീഷണിയാവുന്നത്. ചികില്‍സാ ചെലവുകള്‍ വഹിക്കാന്‍ മെസ്സിയുടെ അച്ഛന്‍ ജോര്‍ജെ മെസ്സി വിഷമിച്ചു. ഇതിനിടെയാണ് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ നിന്നും മെസ്സിക്കു ഓഫര്‍ വരുന്നത്. ചികില്‍സാ ചെലവുകളും അവര്‍ വഹിക്കുമെന്ന് അറിയിച്ചതോടെ അച്ഛനൊപ്പം മെസ്സി സ്‌പെയിനിലേക്കു മാറി.

ഈ സമയത്തു അര്‍ജന്റീനയിലെ തന്നെ റൊസാരിയോയില്‍ കുടുംബത്തോടൊപ്പമായിരുന്നു അന്റോനെല്ല താമസിച്ചിരുന്നത്. പരസ്പരം വര്‍ഷങ്ങളോളം കണ്ടില്ലെങ്കിലും മെസ്സിയും അന്റോനെല്ലയും തമ്മിലുള്ള സൗഹൃദത്തില്‍ ഇതു വിള്ളല്‍ വീഴ്ത്തിയില്ല. മെസ്സി ബാഴ്‌സയുടെ അണ്ടര്‍ 14 ടീമിനൊപ്പം കരിയറുമായി മുന്നോട്ടു പോയപ്പോള്‍ അന്റോനെല്ല തന്റെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

Also Read: IND vs BAN: രോഹിത് ടെസ്റ്റും ടി20യും മതിയാക്കണം! ഇങ്ങനെയൊരാളെ എന്തിന് ക്യാപ്റ്റനാക്കുന്നു?

പ്രണയത്തിന്റെ തുടക്കം

പ്രണയത്തിന്റെ തുടക്കം

ഒരു ട്രാജഡിയില്‍ നിന്നാണ് മെസ്സിയും അന്റോനെല്ലയും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. അതുവരെ ഇരുവരും നല്ല സുഹുത്തുക്കള്‍ മാത്രമായിരുന്നു. പക്ഷെ അന്റോനെല്ലയുടെ ജീവിതത്തിലെ ഒരു ദുരന്തം ഇരുവരെയും അടുപ്പിക്കുകയായിരുന്നു.

ഒരു കാറപകടത്തില്‍ ഉറ്റ സുഹൃത്തിനെ നഷ്ടമായി അന്റോനെല്ല മാനസികമായി തകര്‍ന്നിരിക്കുന്ന സമയം.ഇതേക്കുറിച്ച് അറഞ്ഞ മെസ്സി ഉടന്‍ തന്നെ സ്‌പെയിനില്‍ നിന്നും അന്റോനെല്ലയ്ക്കു അരികിലേക്കു പറന്നെത്തി. മാനസികമയി തളര്‍ന്ന അന്റോനെല്ലയെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടു വന്ന് മെസ്സിയുടെ സാന്നിധ്യമായിരുന്നു.

Also Read: IPL 2023: രോഹന് റോയല്‍സില്‍ ട്രയല്‍സൊരുക്കി സഞ്ജു! ലേലത്തില്‍ ഏത് ടീമിലേക്ക്?

ഈ സമയത്താണ് ഇരുവര്‍ക്കുമിടയിലെ സൗഹൃദം പ്രണയത്തിലേക്കു വഴിമാറിയത്. വൈകാതെ തന്നെ മെസ്സിയോടൊപ്പം അന്റോനെല്ല സ്‌പെയിനിലേക്കു വരികയും ഒരുമിച്ച് താമസമാരംഭിക്കുകയും ചെയ്യുകയായിരുന്നു.

കുടുബത്തിലെ ആദ്യത്തെ അതിഥി

കുടുബത്തിലെ ആദ്യത്തെ അതിഥി

2012ലാണ് താനും അന്റോനെല്ലയും മാതാപിതാക്കളാവാന്‍ പോവുന്നുവെന്ന സന്തോഷ വാര്‍ത്ത ലയണല്‍ മെസ്സി ലോകത്തെ അറിയിക്കുന്നത്. നവംബറിലായിരുന്നു ജൂനിയര്‍ മെസ്സിയുടെ ജനനം. അവന്‍ അവനു തിയാഗോ മെസ്സിയെന്നു പേരിടുകയും ചെയ്തു. 2015ല്‍ രണ്ടാമത്തെ മകന്‍ മറ്റെയോയും 2018ല്‍ മൂന്നാമത്തെ മകന്‍ സിറോയും ജനിക്കുകയായിരുന്നു.

2017 ജൂണ്‍ 30നാണ് തങ്ങള്‍ വിവാഹിതാവാന്‍ തീരുമാനിച്ചതായി മെസ്സി പ്രഖ്യാപിക്കുന്നത്. ജന്‍മനഗരമായ അര്‍ജന്റീനയിലെ റൊസാരിയോയില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. ഇരുവരും ഇപ്പോള്‍ ആനന്ദകരമായ കുടുംബ ജീവിതവുമായി മുന്നോട്ടു പോവുകയും ചെയ്യുന്നു.

Story first published: Tuesday, December 20, 2022, 17:03 [IST]
Other articles published on Dec 20, 2022
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X