IND vs BAN: രോഹിത് ടെസ്റ്റും ടി20യും മതിയാക്കണം! ഇങ്ങനെയൊരാളെ എന്തിന് ക്യാപ്റ്റനാക്കുന്നു?

ഇന്ത്യന്‍ ടീമിന്റെ ഈ വര്‍ഷത്തെ അവസാനത്തെ മല്‍സരവും ക്യാപ്റ്റന്‍ രോഹിത് ശര്‍യ്ക്കു നഷ്ടമായിരിക്കുകയാണ്. ബംഗ്ലാദേശിനെതിരേ വ്യാഴാഴ്ച തുടങ്ങുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ നിന്നും ഹിറ്റ്മാന്‍ പിന്‍മാറിയിരിക്കുകയാണ്. പരിക്കില്‍ നിന്നു മോചിതനായ അദ്ദേഹം ഈ ടെസ്റ്റില്‍ ടീമിനെ നയിക്കാന്‍ തിരിച്ചെത്തുമെന്നായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി രോഹിത് ഈ ടെസ്റ്റില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്‍സിഎയുടെ മെഡിക്കല്‍ ടീം അദ്ദേഹത്തിനു ക്ലിയറന്‍സ് നല്‍കിയിരുന്നു. പക്ഷെ വീണ്ടും പരിക്കേല്‍ക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് രോഹിത് വിശ്രമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജനുവരി മൂന്നിന് ശ്രീലങ്കയ്‌ക്കെതിരേ ആരംഭിക്കുന്ന പരമ്പരയിലൂടെ അദ്ദേഹം തിരിച്ചെത്തുമെന്നാണ് വിവരം. രോഹിത്തിന്റ അഭാവത്തില്‍ രണ്ടാം ടെസ്റ്റിലും കെഎല്‍ രാഹുല്‍ തന്നെയായിരിക്കും ടീമിനെ നയിക്കുക.
നിരന്തരമായി പരിക്കുകള്‍ കാരണം രോഹിത്തിന് അന്താരാഷ്ട്ര മല്‍സരങ്ങള്‍ നഷ്ടമാവുന്നതില്‍ ഇന്ത്യന്‍ ആരാധകര്‍ നിരാശരാണ്. സോഷ്യല്‍ മീഡിയയിലൂടെ അവര്‍ ഹിറ്റ്മാനെ ശക്തമായി വിമര്‍ശിക്കുകയും ഇങ്ങനെയൊരാള്‍ക്കു എന്തിനു ക്യാപ്്റ്റന്‍സി നല്‍കിയെന്നും ചോദിക്കുന്നു.

നല്ല സൂചനയല്ല
2021ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററായിരുന്നു രോഹിത് ശര്‍മ. പക്ഷെ അവസാനമായി ഇന്ത്യ കളിച്ച 10 ടെസ്റ്റുകളില്‍ എട്ടിലും അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നിരിക്കുകയാണ്. ബംഗ്ലാദേശുമായി നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റും ഇതിലുള്‍പ്പെടും. ഇന്ത്യയെ സംബന്ധിച്ച് ഇതു നല്ലൊരു സൂചനയല്ലെന്നായിരുന്നു ഒരു ട്വീറ്റ്.

ടെസ്റ്റും ടി20യും മതിയാക്കണം
എത്രയും വേഗത്തില്‍ രോഹിത് ശര്‍മ ടെസ്റ്റ്, ടി20 എന്നിവയില്‍ നിന്നും വിരമിക്കണം. നമുക്ക് ഫിറ്റായിട്ടുള്ള ഒരുപാട് കളിക്കാരുണ്ട്. രോഹിത്തിന്റെ സമയമെത്തിയിരിക്കുകയാണ്. നിങ്ങള്‍ മികച്ച താരം തന്നെയാണ്. പക്ഷെ അന്താരാഷ്ട്ര തലത്തിലുള്ള ഫിറ്റ്‌നസ് നിലനിര്‍ത്താത്തതാണ് ഇപ്പോഴത്തെ പതനത്തിന്റെ കാരണമെന്നു ഒരു യൂസര്‍ കുറിച്ചു.

ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനോ?
പരിക്കുകാരണം 10ല്‍ എട്ടു ടെസ്റ്റുകളിലു പുറത്തിരുന്ന രോഹിത് ശര്‍മയെയാണോ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റന്‍ ആക്കിയിരിക്കുന്നത് എന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.
രോഹിത് ശര്‍മ എന്ത് മികച്ച ബാറ്റര്‍? കരിയറിലുടനീളം എടുത്തു കാണിക്കാന്‍ രണ്ടു ടെസ്റ്റ് പരമ്പരകള്‍ മാത്രമാണ് അദ്ദേഹത്തിന്റെ പക്കലുള്ളത്. എല്ലാ തവണയും വിദേശ പര്യടനം നഷ്ടപ്പെടുത്തുമെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.
Also Read: IND vs SL: ലങ്കയ്‌ക്കെതിരേ ഇവര്‍ക്ക് ഇന്ത്യന്‍ അരങ്ങേറ്റം, ആരൊക്കെയെന്നറിയാം

എല്ലായ്‌പ്പോഴും പരിക്കു തന്നെ
ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനാണ് രോഹിത് ശര്‍മയെന്നതു മറക്കരുത്. എല്ലായ്‌പ്പോഴും വിദേശത്തെ ടെസ്റ്റിനു മുമ്പ് പരിക്കേല്‍ക്കുന്നത് സ്ഥിരം സംഭവമാണെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
പരിക്കുകള്‍ കാരണം 10ല്‍ എട്ടു ടെസ്റ്റുകളും നഷ്ടമായ ഒരാളെ നിങ്ങള്‍ക്കു എങ്ങനെ ക്യാപ്റ്റനാക്കാന്‍ സാധിക്കും? ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെയെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

ടെസ്റ്റ് നിര്‍ത്തണം
രോഹിത് ശര്‍മയ്ക്കു ഒരേ സമത്തു മൂന്നു ഫോര്‍മാറ്റുകളിലും ഇനി തുടര്‍ന്നു കളിക്കാന്‍ സാധിക്കില്ല. ടെസ്റ്റില്‍ നിന്നും അദ്ദേഹം വിരമിക്കുന്നതായിരിക്കും നല്ലതെന്നു ഒരു യൂസര്‍ പ്രതികരിച്ചു.
പരിക്കു കാരണം രോഹിത് ശര്‍മ ഐപിഎല്ലിലെ ഏതെങ്കിലും ഒരു മല്‍സരം മിസ് ചെയ്യുമോ? മുംബൈ ഇന്ത്യന്‍സിലെ കളിക്കാരൊന്നും ഒരിക്കലും പരിക്കു കാരണം ഒരു കളിയില്‍ നിന്നു പോലും വിട്ടുനിന്നിട്ടില്ല. ഇന്ത്യയെ സംബന്ധിച്ച് രോഹിത് അടുത്ത ടെസ്റ്റില്‍ നിന്ന് പിന്‍മാറിയത് നന്നായി. കാരണം ഓപ്പണിങ് സ്ഥാനത്തേക്കു ഇന്ത്യക്കു മെച്ചപ്പെട്ട ഓപ്ഷനുകളുണ്ടെന്നും ഒരു യൂസര്‍ കുറിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications