
രാഹുല്‍ ത്രിപാഠി
മധ്യനിര ബാറ്റര്‍ രാഹുല്‍ ത്രിപാഠിയാണ് ഏകദിന പരമ്പരയിലൂടെ ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ സാധ്യതയുള്ള ഒരാള്‍. സമീപകാലത്തെ പല പരമ്പരകളിലും ത്രിപാഠി ദേശീയ ടീമുകളുടെ ഭാഗമായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഒരു മല്‍സരം പോലും കളിക്കാനുള്ള അവസരം ലഭിച്ചില്ല.
കഴിഞ്ഞ രണ്ടു ഐപിഎല്ലുകളിലും ത്രിപാഠിയുടെ പ്രകടനം മികച്ചതായിരുന്നു. 397 റണ്‍സ്, 413 റണ്‍സ് എന്നിങ്ങനെയായിരുന്നു പ്രകടനം. അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫിയിലും അദ്ദേഹം തിളങ്ങിയിരുന്നു. എട്ടു മല്‍സരങ്ങളില്‍ നിന്നും 87.33 ശരാശരിയില്‍ വാരിക്കൂട്ടിയത് 524 റണ്‍സായിരുന്നു. മൂന്നു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

അഗ്രസീവ് ബാറ്റര്‍
അഗ്രസീവായി ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന രാഹുല്‍ ത്രിപാഠിയുടെ സാന്നിധ്യം ഇന്ത്യന്‍ ബാറ്റിങ് നിരയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നുറപ്പാണ്. ലങ്കയ്‌ക്കെതിരായ പരമ്പരയില്‍ അവസരം ലഭിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്താല്‍ ത്രിപാഠിയെ ഏകദിന ലോകകപ്പിലേക്കു ബാക്കപ്പ് താരങ്ങളിലൊരാളായി ഇന്ത്യക്കു പരിഗണിക്കാം.
Also Read: IPL 2023: ഇവര്‍ അടുത്ത ഹാര്‍ദിക് പാണ്ഡ്യ! ലേലത്തില്‍ കൈവിടില്ല, നോട്ടമിട്ട് ടീമുകള്‍

യശസ്വി ജയ്‌സ്വാള്‍
യുവ ഇടംകൈയന്‍ ഓപ്പണിങ് ബാറ്റര്‍ യശസ്വി ജയ്‌സ്വാളാണ് ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറാന്‍ സാധ്യതയുള്ള മറ്റൊരാള്‍. വെറ്ററന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കരിയറിന്റെ അവസാനത്തോടു അടുക്കുന്നതിനാല്‍ ഇന്ത്യക്കു ഒരു ബാക്കപ്പിനെ ആവശ്യമാണ്. ഈ റോളില്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ് ജയ്‌സ്വാള്‍.
10 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളില്‍ നിന്നും 82.33 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 1235 റണ്‍സ് ജയ്‌സ്വാള്‍ നേടിക്കഴിഞ്ഞു. ലിസ്റ്റ് എ ക്രിക്കറ്റിലേക്കു വന്നാല്‍ 32 മല്‍സരങ്ങളില്‍ നിന്നും 53.96 ശരാശരിയില്‍ 1511 റണ്‍സും താരം സ്‌കോര്‍ ചെയ്തു.
ഉയര്‍ന്ന സ്‌കോര്‍ 200 റണ്‍സാണ്. കൂടാതെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയും മികച്ച പ്രകടനം നടത്താന്‍ ജയ്‌സ്വാളിനായിട്ടുണ്ട്.

യഷ് ദയാല്‍
ഇടംകൈയന്‍ പേസര്‍ യഷ് ദയാലാണ് ശ്രീലങ്കയ്‌ക്കെതിരേ അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുള്ള മൂന്നാമത്തെ താരം. ബംഗ്ലാദേശിനെതിരേ സമാപിച്ച കഴിഞ്ഞ ഏകദിന പരമ്പരയിലൂടെ അദ്ദേഹം അരങ്ങേറ്റം കുറിക്കേണ്ടതായിരുന്നു. ടീമില്‍ ദയാല്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുറംഭാഗത്തിനേറ്റ പരിക്കു കാരണം പിന്‍മാറേണ്ടി വരികയായിരുന്നു. പകരം കുല്‍ദീപ് സെന്‍ ടീമിലേക്കു വരികയും ചെയ്തു.
ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ദയാല്‍ കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ഭാഗമായിരുന്നു. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. വിജയ് ഹസാരെ ട്രോഫിയിലും ദയാല്‍ ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്. 3.77 എന്ന കിടിലന്‍ ഇക്കോണമി റേറ്റില്‍ 14 വിക്കറ്റുകള്‍ അദ്ദേഹം പിഴുതിരുന്നു.
2018-19 ലായിരുന്നു ദയാലിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റം. രഞ്ജി ട്രോഫിയില്‍ ഇതുവരെ 24.70 ശരാശരിയില്‍ പേസര്‍ 30 വിക്കറ്റുകളെടുത്തിട്ടുണ്ട്.


Click it and Unblock the Notifications











