Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിംഗിളിനു പകരം ഡബിള്‍ വഴങ്ങി, അവനെ ഞാന്‍ വിരട്ടി! സച്ചിന്റെ വെളിപ്പെടുത്തല്‍

sachin

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും വലിയ ഇതിഹാസങ്ങളുടെ നിരയിലാണ് ഇന്ത്യന്‍ ബാറ്റിങ് വിസ്മയം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സ്ഥാനം. ബാറ്ററെന്ന നിലയില്‍ മറ്റാര്‍ക്കും സ്വപ്‌നം പോലും കാണാന്‍ സാധിക്കാത്ത റെക്കോര്‍ഡുകള്‍ കുറിച്ചാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ഗെയിമിനോടു വിട പറഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ സെഞ്ച്വറി കുറിച്ചിട്ടുള്ള ലോകത്തിലെ ഏക താരവും സച്ചിന്‍ തന്നെയാണ്.

ഇന്ത്യന്‍ ജഴ്‌സിയില്‍ ക്യാപ്റ്റനായും സച്ചിന്‍ ഒരു കൈ നോക്കിയിട്ടുണ്ടെങ്കിലും ഈ റോളില്‍ പ്രതീക്ഷിച്ചതു പോലെ വിജയം കൈവരിക്കാനായില്ല. വ്യത്യസ്ത കാലഘട്ടത്തിലായി രണ്ടു തവണയാണ് അദ്ദേഹം ടീമിനെ നയിച്ചിട്ടുള്ളത്. ഇന്ത്യന്‍ ടീമിന്റെ നായകനായിരിക്കെ ഒരു ഓസ്‌ട്രേലിയന്‍ പര്യടനത്തിനെയുണ്ടായ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്‍.

യുവതാരത്തിന് മുന്നറിയിപ്പ്

യുവതാരത്തിന് മുന്നറിയിപ്പ്

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു പരിശീലന മല്‍സരം കളിക്കവെ ഫീല്‍ഡ് ചെയ്യുമ്പാള്‍ യുവതാരത്തിന്‍െ ഭാഗത്തു നിന്നുണ്ടായ അശ്രദ്ധ കാരണം താന്‍ അവനു മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഞങ്ങള്‍ അന്നു ഓസീസ് പര്യടനത്തിലായിരുന്നു. ഞാനായിരുന്നു ടീമിനെ നയിച്ചത്. അന്നു സംഘത്തിലുണ്ടായിരുന്ന ഒരു യുവതാരം തീര്‍ത്തും ഉത്തരവാദിത്വമില്ലാത്ത രീതിയില്‍ പെരുമാറി. സിംഗിള്‍ ലഭിക്കേണ്ടയിടത്ത് അവന്റെ ശ്രദ്ധക്കുറവ് കാരണം രണ്ടു റണ്‍സ് ലഭിച്ചു.

നാട്ടിലേക്ക് അയക്കും

നാട്ടിലേക്ക് അയക്കും

ഫീല്‍ഡിങിനിടെ വരുത്തിയ പിഴവിനു പിന്നാലെ ഞാന്‍ ശാന്തനായി അവനെ അരികിലേക്കു വിളിച്ചു. അവന്റെ തോളില്‍ കൈയിട്ട ശേഷമായിരുന്നു ഞാന്‍ സംസാരിച്ചത്. ഞാന്‍ അവനോടു എന്താവും സംസാരിച്ചതെന്നു കണ്ടവര്‍ക്കൊന്നും മനസ്സിലായിക്കാണില്ല. പക്ഷെ ഞാന്‍ എത്രമാത്രം ഗൗരവത്തിലായിരുന്നുവെന്ന് അവന് ബോധ്യമായിരുന്നു.

നീ ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ നിന്നെ ഞാന്‍ നാട്ടിലേക്കു അയക്കും. കളി കഴിഞ്ഞാല്‍ ഹോട്ടല്‍ മുറിയിലേക്കാവില്ല മറിച്ച് ഇന്ത്യയയിലേക്കായിരിക്കും പോവുകയെന്നും മുന്നറിയിപ്പ് നല്‍കിയതായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വെളിപ്പെടുത്തി.

Also Read: IPL 2023: കിരീടം കാക്കാന്‍ ജിടി, ലേലത്തില്‍ വേണ്ടത് ഈ മൂന്നു പേരെ മാത്രം!

ഒരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല

ഒരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല

നിങ്ങള്‍ ഇന്ത്യക്കു വേണ്ടി കളിക്കുമ്പോള്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യുന്നില്ല. കാരണം രാജ്യത്തിനു വേണ്ടി കളിക്കുകയെന്നതു വലിയ ബഹുമതി തന്നെയാണ്. നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന ഈയൊരു അവസരത്തിനു വേണ്ടി രാജ്യത്തെ ലക്ഷക്കണക്കിനു പേര്‍ കാത്തിരിക്കുകയാണ്. അതൊരിക്കലും ഒരു ദാനമായി എടുക്കാന്‍ പാടില്ലെന്നും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: കൂട്ടുകാരനെ കാണാനെത്തിയ കസിന്‍, പിന്നീടവള്‍ മെസ്സിയുടെ സ്വന്തം!

ക്യാപ്റ്റന്‍സി റെക്കോര്‍ഡ്

ക്യാപ്റ്റന്‍സി റെക്കോര്‍ഡ്

സ്ച്ചിന്‍ ടെണ്ടുല്‍ക്കറുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് എടുക്കുകയാണെങ്കില്‍ 25 ടെസ്റ്റുകളിലാണ് ഇന്ത്യയെ നയിച്ചിട്ടുള്ളത്. ഇവയില്‍ നാലെണ്ണത്തില്‍ മാത്രമേ അദ്ദേഹത്തിനു ടീമിനെ വിജയിപ്പിക്കാനായിട്ടുള്ളൂ. ഒമ്പതു ടെസ്റ്റുകളില്‍ പരാജയമേറ്റു വാങ്ങിയപ്പോള്‍ ശേഷിച്ച 12 ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയും ചെയ്തു.

ഏകദിനത്തിലും സച്ചിനു മോശം റെക്കോര്‍ഡാണുള്ളത്. അദ്ദേഹത്തിനു കീഴില്‍ കളിച്ച 73 മല്‍സരങ്ങളില്‍ 31 എണ്ണത്തില്‍ മാത്രമേ ടീമിനു ജയിക്കാനായിട്ടുള്ളൂ.

Story first published: Wednesday, December 21, 2022, 12:10 [IST]
Other articles published on Dec 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+