IPL 2023: ഗ്രീനിനെ വാങ്ങിയത് മുംബൈ കാണിച്ച മണ്ടത്തരം! ഇതാ കാരണങ്ങള്‍
ഐപിഎല്‍ മിനി ലേലത്തില്‍ ഇത്തവവണ വന്‍ തുക നേടി എല്ലാവരെയും ഞെട്ടിച്ച താരമാണ് ഓസ്‌ട്രേലിയന്‍ യുവ ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീന്‍. ഈ വര്‍ഷമാദ്യം പാകിസ്താനെതിരേയായിരുന്നു താരത്തിന്റെ ടി20 അരങ്ങേറ്റം. പക്ഷെ ലേലത്തില്‍ ഗ്രീനിനു വന്‍ ഡിമാന്റുണ്ടാവാന്‍ കാരണം ഇന്ത്യന്‍ പര്യടനത്തിലെ മിന്നുന്ന പ്രകടനമായിരുന്നു. രണ്ടു ഫിഫ്റ്റികളടക്കം പരമ്പരയിലെ ടോപ്‌സ്‌കോററായി ഗ്രീന്‍ മാറി.
ലേലത്തില്‍ 17.5 കോടി രൂപ വാരിയെറിഞ്ഞാണ് അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് അദ്ദേഹത്തെ സ്വന്തമാക്കിയത്. ലേലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാത്തെ തുകയാണിത്. വിരമിച്ച മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡിനു പകരമാണ് ഗ്രീനിനെ മുംബൈ കൊണ്ടു വന്നിരിക്കുന്നത്.
പക്ഷെ മുംബൈയുടെ കണക്കുകൂട്ടലുകള്‍ പോലെ ഈ നീക്കം വലിയ വിജയമാവുമോയന്ന കാര്യം സംശയമാണ്. ഗ്രീനിനെ വാങ്ങിയത് മുംബൈ കാണിച്ച മണ്ടത്തരമാണെന്നു പറയാനുള്ള കാരണങ്ങള്‍ നോക്കാം.

അനുഭവസമ്പത്ത് കുറവ്
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താരമെന്നാണ് കാമറൂണ്‍ ഗ്രീന്‍ വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും നിലവില്‍ അനുഭവസമ്പത്ത് തീരെ കുറവാണെന്നതു വലിയ പോരായ്മ തന്നെയാണ്. താരം കരിയര്‍ ആരംഭിക്കുന്നതേയുള്ളൂ.
ഇതുവരെ വെറും 21 ടി20കളിലാണ് ഗ്രീന്‍ കളിച്ചത്. ഇവയില്‍ നിന്നും 17 ശരാശരിയില്‍ നേടിയത് 245 റണ്‍സാണ്. ഒമ്പതിനു മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ അഞ്ചു വിക്കറ്റുകളും വീഴ്ത്തി.
Also Read:ഈ വര്‍ഷത്തെ കിടിലന്‍ ഏകദിന 11- കോലിയും രോഹിത്തും ഔട്ട്! ഇന്ത്യയുടെ 3 പേര്‍ മാത്രം
ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഗ്രീന്‍ ഇതിനകം തന്റെ പ്രതിഭ തെളിയിച്ചുകഴിഞ്ഞെങ്കിലും ടി20യില്‍ ഇനിയും ഇതാവര്‍ത്തിച്ചിട്ടില്ല.ഒരു ബൗളറെന്ന നിലയില്‍ ഗ്രീനിനു കൂടുതല്‍ വൈവിധ്യവും സ്ഥിരതയുമെല്ലാം ആവശ്യമാണ്.
നിലവില്‍ ഒരു ടി20 ടീമിലെ ആശ്രയിക്കാവുന്ന അഞ്ചാമത്തെയോ, ആറാമത്തെയോ ബൗളറായി ഗ്രീന്‍ മാറിയിട്ടുമില്ല.

ഇത്ര വില തുക
ലേലത്തിനു മുമ്പ് മുംബൈ ഇന്ത്യന്‍സിന്റെ പഴ്‌സില്‍ ബാക്കിയുണ്ടായിരുന്ന തുക 20.55 കോടി രൂപയായിരുന്നു. ഇതില്‍ 17.50 കോടിയും കാമറോണ്‍ ഗ്രീനെന്ന ഒരാള്‍ക്കു വേണ്ടി മാത്രം അവര്‍ വാരിയെറിഞ്ഞിയിരിക്കുകയാണ്. ഗ്രീന്‍ ഇത്രയും വലിയൊരു തുകയിലേക്കു പോവുന്നതിനു മുമ്പ് തന്നെ മുംബൈ പിന്‍മാറുകയായിരുന്നു വേണ്ടിയിരുന്നത്.
കാരണം 18 കോടിയളം രൂപയ്ക്കു ഒരുപാട് മികച്ച കളിക്കാരെ മുംബൈയ്ക്കു വാങ്ങിക്കാമായിരുന്നു. ഗ്രീനിനു പകരം ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ച കുറച്ചു കളിക്കാരെ വാങ്ങാന്‍ മുംബൈയ്ക്കു ശ്രമിക്കാമായിരുന്നു.
ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍മാരായ ബെന്‍ സ്‌റ്റോക്‌സിനെയോ, സാം കറെനേയോ പോലെ കഴിവ് തെളിയിച്ച ഒരു താരമല്ല ഗ്രീന്‍. അതിനാല്‍ തന്നെ ഇത്തരമൊരു റിസ്‌ക് മുംബൈയ്ക്കു എടുക്കാതിരിക്കാമായിരുന്നു.

കളിപ്പിക്കാന്‍ നിര്‍ബന്ധിതരാവും
ഇത്രയുമുയര്‍ന്ന തുകയ്ക്കു വാങ്ങിയതിനാല്‍ തന്നെ അടുത്ത സീസണില്‍ കാമറൂണ്‍ ഗ്രീനിനെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്താന്‍ മുംബൈ ഇന്ത്യന്‍സ് നിര്‍ബന്ധിതരായി തീരും. ഫോമില്‍ അല്ലെങ്കില്‍പ്പോലും ഗ്രീനിനെ ഇനി പുറത്ത് ഇരുത്താന്‍ മുംബൈയ്ക്കു കഴിയില്ല. ഇതു ടീം കോമ്പിനേഷനെ ബാധിച്ചേക്കുകയും ചെയ്യും.
പ്രതിഭാശാലികളായ പല വിദേശ കളിക്കാരും നിലവില്‍ മുംബൈ ടീമിലുണ്ട്. ടിം ഡേവിഡ്, ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റണ്‍ സ്റ്റബ്‌സ് എന്നിവരെല്ലാം ടീമിന്റെ ഭാഗമാണ്. മുംബൈയ്ക്കായി ഗ്രീന്‍ മധ്യനിരയില്‍ കളിക്കാനാണ് സാധ്യത.
പക്ഷെ ആദ്യത്തെ ആറോവറിലാണ് താരത്തിനു ഏറ്റവും നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കുക. എന്നാല്‍ മുംബൈയില്‍ ഇതിനു അവസരം ലഭിക്കില്ല.
രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവര്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ഡെവാള്‍ഡ് ബ്രെവിസ്, സൂര്യകുമാര്‍ യാദവ് എന്നിവരായിരിക്കും തുടര്‍ന്ന് ബാറ്റ് ചെയ്യുക. അതിനു ശേഷമായിരിക്കും ഗ്രീനിന്റെ വരവ്.
ഗ്രീനിന്റെ സാന്നിധ്യം സ്റ്റബ്‌സിനു ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തും. എന്നാല്‍ ടി20യില്‍ ഗ്രീനിനേക്കാള്‍ മികച്ച ബാറ്ററാണ് സ്റ്റബ്‌സ്. 156 സ്‌ട്രൈക്ക് റേറ്റോടെ 838 റണ്‍സ് സൗത്താഫ്രിക്കന്‍ താരം നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications