ഈ വര്‍ഷത്തെ കിടിലന്‍ ഏകദിന 11- കോലിയും രോഹിത്തും ഔട്ട്! ഇന്ത്യയുടെ 3 പേര്‍ മാത്രം
ഐസിസിയുടെ ടി20 ലോകകപ്പ് അരങ്ങേറിയതിനാല്‍ ഏകദിന ക്രിക്കറ്റിനു ഒതുങ്ങേണ്ടി വന്ന വര്‍ഷമായിരുന്നു ഇത്. ലോകകപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി ടീമുകളെല്ലാം കൂടുതലും ശ്രദ്ധ പതിപ്പിച്ചത് ടി20കളിലായിരുന്നു. അതുകൊണ്ടു തന്നെ അധികം ഏകദിന മല്‍സരങ്ങള്‍ നമുക്ക് 2022ല്‍ കാണാനായില്ല. ഇന്ത്യയും ഇംഗ്ലണ്ടുമെല്ലാം തങ്ങളുടെ രണ്ടാംനിര ടീമുകളെയാണ് ഏകദിനത്തില്‍ ഇറക്കിയത്.
ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏകദിന ഫോര്‍മാറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള കളിക്കാരെ ഉള്‍പ്പെടുത്തി ഒരു ഇലവനെ തിരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കും? ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റിങ് ജോടികളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കൊന്നും ഈ ഇലവനില്‍ ഇടം ലഭിക്കില്ല. ആരൊക്കെയാവും ഇലവനിലുണ്ടാവുകയെന്നു നോക്കാം.

ബാബര്‍, ഗില്‍ (ഓപ്പണര്‍മാര്‍)
പാകിസ്താന്‍ നായകന്‍ ബാബര്‍ ആസവും ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലും ചേര്‍ന്നായിരിക്കും ഇലവനു വേണ്ടി ഓപ്പണ്‍ ചെയ്യുക. ഈ വര്‍ഷം പാക് ടീമിനായി 84.88 ശരാശരിയില്‍ 679 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. മൂന്നു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടും. ഈ പ്രകടനം തന്നെയാണ് ബാബറിനെ ഏകദിന ഇലവനില്‍ ഓപ്പണിങ് സ്ഥാനത്തു എത്തിക്കുന്നത്.
സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഈ വര്‍ഷം 12 ഏകദിനങ്ങളില്‍ കളിച്ച ശ്രേയസ് മിന്നുന്ന പ്രകടനത്തിലൂടെ തനിക്കു ലഭിച്ച അവസരം ശരിക്കും മുതലെടുത്തുവെന്നു പറയാം. ഇത്രയും മല്‍സരങ്ങളില്‍ നിന്നും താരം നേടിയത് 638 റണ്‍സാണ്.
ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ എന്നിവര്‍ക്കെതിരായ പരമ്പരകളില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് കൂടിയായിരുന്നു ഗില്‍.

ശ്രേയസ്, ഹെഡ്, ലാതം
ഏകദിന ഇലവനില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത് ഇന്ത്യയുടെ ശ്രേയസ് അയ്യര്‍, ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ്, ന്യൂസിലാന്‍ഡിന്റെ ടോം ലാതം എന്നിവരാണ്. ടീമിലെ സ്ഥിരം സാന്നിധ്യമല്ലാതിരുന്നിട്ടും ശുഭ്മാന്‍ ഗില്ലിനെപ്പോലെ അവസരങ്ങള്‍ ശരിക്കും മുതലെടുക്കാന്‍ ശ്രേയസിനു കഴിഞ്ഞു. 17 ഏകദിനങ്ങളില്‍ നിന്നും 55.69 ശാശരിയില്‍ ഈ വര്‍ഷം 724 റണ്‍സ് അദ്ദേഹം നേടി.
ഓസ്‌ട്രേലിയക്കു വേണ്ടി ഹെഡ് ഈ വര്‍ഷം ശ്രദ്ധേയമായ ബാറ്റിങായിരുന്നു കാഴ്ചവച്ചത്. ഇടംകൈയന്‍ ബാറ്റര്‍ വെറും ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 68.75 ശരാശരിയില്‍ 550 റണ്‍സ് അടിച്ചെടുത്തു. ഏകദേശം മൂന്നര വര്‍ഷത്തിനു ശേഷം ഏകദിന ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട ഹെഡ് മടങ്ങിവരവ് ഗംഭീരമാക്കുകയായിരുന്നു.
Also Read:ഈ വര്‍ഷം ഇന്ത്യന്‍ അരങ്ങേറ്റം, ഇനിയുള്ള വര്‍ഷങ്ങള്‍ ലോക ക്രിക്കറ്റില്‍ ഇവര്‍ ഭരിക്കും!
ന്യൂസിലാന്‍ഡിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലാതം ഈ വര്‍ഷം 15 ഏകദിനങ്ങള്‍ കളിച്ചു. 101.27 സ്‌ട്രൈക്ക് റേറ്റോടെ 558 റണ്‍സ് നേടുകയും ചെയ്തു. ഇന്ത്യക്കെതിരായ കളിയില്‍ കിവികള്‍ 307 റണ്‍സിന്റെ വിജയലക്ഷ്യം അനായാസം നേടിയ കളിയില്‍ 104 ബോളില്‍ പുറത്താവാതെ 145 റണ്‍സ് ലാതം അടിച്ചെടുത്തിരുന്നു.

റാസ്സ, മെഹ്ദി ഹസന്‍
ഓള്‍റൗണ്ടര്‍മാരായി ഇലവനിലേക്കു വരിക സിംബാബ്‌വെയുടെ സിക്കന്തര്‍ റാസ്സ, ബംഗ്ലാദശിന്റെ മെഹ്ദി ഹസന്‍ മിറാസ് എന്നിവരായിരിക്കും. മാച്ച് വിന്നിങ് പ്രകടനങ്ങളാണ് ഇരുവരും ദേശീയ ടീമിനായി ഈ ഫോര്‍മാറ്റില്‍ കാഴ്ചവച്ചിട്ടുള്ളത്. റാസ്സ 15 ഏകദിനങ്ങളില്‍ നിന്നും 49.61 ശരാശരിയില്‍ 645 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. കൂടാതെ 5.03 ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു.
Also Read:ശ്രേയസ് ഇന്ത്യന്‍ റണ്‍മെഷീന്‍, പക്ഷെ എല്ലാവര്‍ക്കും സൂര്യയെ മതി! കാരണമറിയാം
മെഹ്ദി ഹസന്‍ മിറാസാവട്ടെ ബൗളിങിനൊപ്പം ബാറ്റിങിലും കസറിയ വര്‍ഷമാണിത്. 15 ഏകദിനങ്ങളില്‍ നിന്നായി 24 വിക്കറ്റുകളാണ് താരം കൊയ്തത്. കൂടാതെ ബാറ്റിങില്‍ 330 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു.

ജോസഫ്, സാംപ, ബോള്‍ട്ട്, സിറാജ്
ബൗളിങ് നിരയിലുള്ളത് വെസ്റ്റ് ഇന്‍ഡീസ് പേസര്‍ അല്‍സാരി ജോസഫ്, ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ, ന്യൂസിലാന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട്, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് എന്നിവരായിരിക്കും.വിന്‍ഡീസിനു വേണ്ടി അല്‍സാരി ജോസഫ് ഈ വര്‍ഷം കളിച്ചത് 17 ഏകദിനങ്ങളിലാണ്. ഇവയില്‍ നിന്നും 27 വിക്കറ്റുകളെടുക്കുകയും ചെയ്തു. 4.61 ഇക്കോണമി റേറ്റിലായിരുന്നു ഇത്.
ഓസീസ് സ്പിന്നര്‍ സാംപ 12 ഏകദിനങ്ങളില്‍ നിന്നും 4.99 എന്ന കിടിലന്‍ ഇക്കോണമി റേറ്റില്‍ കൊയ്തു കൂട്ടിയത് 30 വിക്കറ്റുകളാണ്.
ന്യൂസിലാന്‍ഡ് സ്പീഡ് സ്റ്റാര്‍ ബോള്‍ട്ടിന്റെ കാര്യമെടുത്താല്‍ അദ്ദേഹം ഈ വര്‍ഷം കളിച്ചത് ആറു ഏകദിനങ്ങളായിരുന്നു. ഇവയില്‍ നിന്നും 3.98 ഇക്കോണമി റേറ്റില്‍ പിഴുതത് 18 വിക്കറ്റുകളാണ്.
ഇലവനിലെ 11ാമനായ സിറാജും ഏകദിനത്തില്‍ മിന്നിച്ച വര്‍ഷമായിരുന്നു ഇത്. 15 ഏകദിനങ്ങളില്‍ പന്തെറിഞ്ഞ അദ്ദേഹത്തിനു 24 വിക്കറ്റുകളെടുക്കാന്‍ സാധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications