For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രേയസ് ഇന്ത്യന്‍ റണ്‍മെഷീന്‍, പക്ഷെ എല്ലാവര്‍ക്കും സൂര്യയെ മതി! കാരണമറിയാം

മികച്ച ഫോമിലാണ് ശ്രേയസ് കളിച്ചുകൊണ്ടിരിക്കുന്നത്

surya shreyas

ഈ വര്‍ഷം ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റര്‍ ആരാണ്? ഭൂരിഭാഗം പേരുടെയും ഉത്തരം സൂര്യകുമാര്‍ യാദവെന്നായിരിക്കും. ഇന്ത്യയുടെ സ്വന്തം മിസ്റ്റര്‍ 360 തകര്‍പ്പന്‍ ബാറ്റിങാണ് നാട്ടിലും വിദേശത്തുമെല്ലാം നടത്തിയിട്ടുള്ളത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സൂര്യയുടെ അസാധാരണ ബാറ്റിങ് പാടവത്തെ ലോകം മുഴുവന്‍ വാഴ്ത്തുകയും ചെയ്യുന്നു.

പക്ഷെ സൂര്യ ഷോയില്‍ അര്‍ഹിച്ച അംഗീകാരം ലഭിക്കാതെ പോയ മറ്റൊരു ഇന്ത്യന്‍ ബാറ്ററുണ്ട്. അതു ശ്രേയസ് അയ്യരാണ്. ഈ വര്‍ഷം മൂന്നു ഫോര്‍മാറ്റുകളിലുമായി ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിത് ശ്രേയസാണ്. പക്ഷെ എല്ലാവര്‍ക്കും സൂര്യയെക്കുറിച്ച് മാത്രമേ വാഴ്ത്തിപ്പാടാനുള്ളൂ. എന്താവാം ഇതിന്റെ കാരണം? പരിശോധിക്കാം.

റണ്‍വേട്ടയില്‍ ഒന്നാമന്‍

റണ്‍വേട്ടയില്‍ ഒന്നാമന്‍

ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളുമായി ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തവരില്‍ ശ്രേയസ് അയ്യരാണ് തലപ്പത്ത്. 46.65 ശരാശരിയില്‍ 1493 റണ്‍സ് ശ്രേയസ് സ്‌കോര്‍ ചെയ്തു കഴിഞ്ഞു. ബംഗ്ലാദേശുമായി ഒരു ടെസ്റ്റ് ഈ വര്‍ഷം അദ്ദേഹത്തിനു ബാക്കിനില്‍ക്കുകയും ചെയ്യുന്നു.

റണ്‍വേട്ടയില്‍ രണ്ടാമന്‍ സൂര്യകുമാര്‍ യാദവ് രണ്ടാംസ്ഥാനത്താണ്. ടി20, ഏകദിനം എന്നിവയില്‍ നിന്നായി 40.68 ശരാശരിയില്‍ 1424 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. വിരാട് കോലി (1323 റണ്‍സ്), റിഷഭ് പന്ത് (1278), രോഹിത് ശര്‍മ (995) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.

അവസരങ്ങള്‍ മുതലെടുത്തു

അവസരങ്ങള്‍ മുതലെടുത്തു

ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമായിട്ടില്ലെങ്കിലും ലഭിച്ച അവസരങ്ങള്‍ ശ്രേയസ് അയ്യര്‍ നന്നായി മുതലാക്കുക തന്നെ ചെയ്തു. മൂന്നു ഫോര്‍മാറ്റുകളില്‍ ഏകദിനത്തിലാണ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ കണ്ടത്.

15 ഇന്നിങ്‌സുകളില്‍ 724 റണ്‍സ് ശ്രേയസ് വാരിക്കൂട്ടിയിരുന്നു. ടെസ്റ്റില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറിയ അദ്ദേഹം ഇതുവരെ ആറു ഇന്നിങ്‌സുകളില്‍ നിന്നായി 306 റണ്‍സ് നേടിയിട്ടുണ്ട്.

Also Read: IPL 2023: കിരീടം കാക്കാന്‍ ജിടി, ലേലത്തില്‍ വേണ്ടത് ഈ മൂന്നു പേരെ മാത്രം!

അതേസമയം, സൂര്യകുമാര്‍ യാദവ് ടി20യിലാണ് ഏറ്റവും അപകടകാരിയായി മാറിയത്. 31 ഇന്നിങ്‌സുകളില്‍ നിന്നും 1164 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. ഈ പ്രകടനം സൂര്യയെ ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ ഒന്നാമതെത്തിക്കുകയും ചെയ്തു.

എന്തുകൊണ്ട് സൂര്യ?

എന്തുകൊണ്ട് സൂര്യ?

ഇന്ത്യക്കു വേണ്ടി ഈ വര്‍ഷം ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തിട്ടും സൂര്യകുമാര്‍ യാദവിനോളം ശ്രേയസ് അയ്യര്‍ക്കു പേരും പെരുമയും ലഭിക്കാത്തത് എന്തു കൊണ്ടായിരിക്കും. പ്രധാന കാരണങ്ങളിലൊന്ന് സൂര്യയുടെ പ്രകടനം വലിയ ടൂര്‍ണമെന്റുകളിലായിരുന്നു എന്നതാണ്. ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലുമെല്ലാം അദ്ദേഹം കസറുക തന്നെ ചെയ്തു.

പക്ഷെ ശ്രേയസ് കളിച്ചതെല്ലാം ദ്വിരാഷ്ട്ര പരമ്പരകളിലായിരുന്നു. ഈ കാരണത്താലാണ് സൂര്യയെപ്പോലെയൊരു പ്രശംസ അദ്ദേഹത്തിനു ലഭിക്കാതെ പോയത്. നന്നായി പെര്‍ഫോം ചെയ്തിട്ടും ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് എന്നിവയില്‍ നിന്നും ശ്രേയസ് തഴയപ്പെടുകയും ചെയ്തു.

വിശ്വാസം പിടിച്ചുപറ്റാനായില്ല

വിശ്വാസം പിടിച്ചുപറ്റാനായില്ല

നാട്ടിലും വിദേശത്തും ഇന്ത്യക്കു വേണ്ടി കൡച്ചപ്പോഴെല്ലാം മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവച്ചിട്ടും ടീം മാനേജ്‌മെന്റിന്റെ വിശ്വാസം പിടിച്ചുപറ്റാന്‍ ശ്രേയസ് അയ്യര്‍ക്കായിട്ടില്ല.

മറുഭാഗത്ത് ടി20യില്‍ മാത്രം തിളങ്ങിയിട്ടും സൂര്യകുമാര്‍ യാദവില്‍ ടീം മാനേജ്‌മെന്റിനു വാനോളം പ്രതീക്ഷയും വിശ്വാസവുമെല്ലാമുണ്ട്. അതുകൊണ്ടു തന്നെയാണ് ടീമിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി സ്‌കൈ മാറിയത്.

Also Read: FIFA World Cup: മെസ്സിയും ഡിമരിയയുമില്ല, 2026ലെ ലോകകപ്പില്‍ അര്‍ജന്റൈന്‍ ടീമില്‍ ആരൊക്കെ?

പിആര്‍ ടീം പ്രധാനം

പിആര്‍ ടീം പ്രധാനം

ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സ് എടുത്തതു കൊണ്ടു മാത്രം കാര്യമില്ല. നല്ലൊരു പിആര്‍ ടീമും വളരെ പ്രധാനപ്പെട്ടതാണ്. ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് എന്നിവയില്‍ നിന്നെല്ലാം ശ്രേയസ് തഴയപ്പെട്ടപ്പോള്‍ അധികാരും പ്രതികരിച്ചതായി നമുക്ക് കാണാന്‍ കഴിയില്ല.

മാത്രമല്ല മികച്ച ഇന്നിങ്‌സുകള്‍ കളിച്ചപ്പോഴും ശ്രേയസിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ആരും വാഴ്ത്തിപ്പാടുന്നതോ, പ്രശംസിക്കുന്നതോ നമുക്ക് കാണാനും കഴിയില്ല. എന്നാല്‍ അദ്ദേഹം ഒന്നോ, രണ്ടോ ഇന്നിങ്‌സുകളില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായാല്‍ സോഷ്യല്‍ മീഡിയ കടന്നാക്രമിക്കുകയും ചെയ്യും.

Story first published: Wednesday, December 21, 2022, 9:37 [IST]
Other articles published on Dec 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+