Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup: മെസ്സിയും ഡിമരിയയുമില്ല, 2026ലെ ലോകകപ്പില്‍ അര്‍ജന്റൈന്‍ ടീമില്‍ ആരൊക്കെ?

MESSI

ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ മാജിക്കല്‍ പ്രകടനത്തിന്റെ മികവില്‍ 36 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് അര്‍ജന്റീന വീണ്ടുമൊരു ലോകകപ്പില്‍ മുത്തമിട്ടിരിക്കുകയാണ്. ക്ലാസിക്ക് ഫൈനലില്‍ 2018ലെ ചാംപ്യന്‍മാരായ ഫ്രാന്‍സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയായിരുന്നു അര്‍ജന്റീന മൂന്നാം ലോക കിരീടത്തില്‍ മുത്തമിട്ടത്.

നാലു വര്‍ഷങ്ങള്‍ക്കു ശേഷം 2026ലായിരിക്കും അടുത്ത ലോകകപ്പ് നടക്കും. അപ്പോഴേക്കും മെസ്സിക്കു 38 വയസ്സാവും. ഖത്തര്‍ ലോകകപ്പ് തന്റെ അവസാനത്തേത് ആയിരിക്കുമെന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. മെസ്സിയെക്കൂടാതെ എയ്ഞ്ചല്‍ ഡിമരിയ, നിക്കോളാസ് ഒട്ടാമെന്‍ഡി എന്നിവരെയൊന്നും ഇനിയൊരു ലോകകപ്പില്‍ കാണില്ല. അടുത്ത ലോകകപ്പില്‍ അര്‍ജന്റീനയുടെ സാധ്യതാ ഇലവന്‍ എങ്ങനെയാവുമെന്നു പരിശോധിക്കാം.

മാര്‍ട്ടിനസ് (ഗോള്‍കീപ്പര്‍), മൊളിന, റൊമേറോ, ലിസാന്‍ഡ്രോ, ബാര്‍ക്കോ

മാര്‍ട്ടിനസ് (ഗോള്‍കീപ്പര്‍), മൊളിന, റൊമേറോ, ലിസാന്‍ഡ്രോ, ബാര്‍ക്കോ

ഈ ലോകകപ്പില്‍ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയ എമിലിയാനോ മാര്‍ട്ടിനസ് തന്നെയായിരിക്കും അടുത്ത തവണയും ഗോള്‍വല കാക്കുക. അടുത്ത ലോകകപ്പില്‍ 33 ആയിരിക്കും മാര്‍ട്ടിനസിന്റെ പ്രായം.
റൈറ്റ് ബാക്ക് പൊസിഷനില്‍ നഹ്വല്‍ മൊളിനയായിരിക്കും. നിലവില്‍ താരത്തിനു 24 വയസ്സ് മാത്രമേയുള്ളൂ. ഇത്തവണ ശ്രദ്ധേയമായ പ്രകടനമായിരുന്നു താരം നടത്തിയത്.

സെന്റര്‍ ബാക്കായി ക്രിസ്റ്റ്യന്‍ റൊമേരോയുണ്ടാവും. 24 കാരനായ താരം അടുത്ത ലോകകപ്പാമ്പോഴേക്കും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായേക്കും. റൊമോരോയെക്കൂടാതെ ഈ പൊസിഷനിലെ മറ്റൊരു മികച്ച ഓപ്ഷന്‍ നെഹ്വന്‍ പെരസാണ്.

ലിസാന്‍ഡ്രോ ലോപ്പസായിരിക്കും അടുത്ത ലോകകപ്പിലെ മറ്റൊരു സെന്റര്‍ബാക്ക്. പരിക്കുകള്‍ ഒഴിവാക്കാനായാല്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കു ടീമിലെ സ്ഥിരം സാന്നിധ്യമായിരിക്കും ഈ 24 കാരന്‍. 2026ലെ ലോകകപ്പിലെ ലെഫ്റ്റ് ബാക്ക് വലന്റിന്‍ ബാര്‍കോയായിരിക്കും. അടുത്ത ലോകകപ്പ് ആവുമ്പോഴേക്കും താരത്തിനു 21 വയസ്സ് മാത്രമേയുണ്ടാവൂ.

എന്‍സോ, പരെഡെസ്, ജിയോ ലോ സെല്‍സോ

എന്‍സോ, പരെഡെസ്, ജിയോ ലോ സെല്‍സോ

അടുത്ത ലോകകപ്പില്‍ അര്‍ജന്റൈന്‍ മധ്യനിരയിലുണ്ടാവുക എന്‍സോ ഫെര്‍ണാണ്ടസ്, ലിയാന്‍ഡ്രോ പരെഡെസ്, ജിയോ വാനി ലോ സെല്‍സോ എന്നിവരായിരിക്കും കളിക്കുക. ഈ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ എന്‍സോ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും കൈക്കലാക്കിയിരുന്നു. അടുത്ത ലോകകപ്പ് ആവുമ്പോഴേക്കും താരത്തിനു 25 വയസ്സ് മാത്രമേയുണ്ടാവുകയുള്ളൂ.

ഈ ലോകകപ്പില്‍ തിളങ്ങിയ പരെഡെസിനു അടുത്ത എഡിഷനില്‍ 33 വയസ്സാവും. ഫോമും ഫിറ്റ്‌നസും നിലനിര്‍ത്തിയാല്‍ താരം ടീമില്‍ തുടരും. അതിനായില്ലെങ്കില്‍ ബാക്കപ്പുകളായി എസെക്വില്‍ പലാഷ്യോസ്, മാക്‌സിമോ പെറോണ്‍ എന്നിവരിലൊരാള്‍ ടീമിലെത്തും.

Also Read: ഇതാ അണ്ടര്‍ 19 ലോകകപ്പ് വൈസ് ക്യാപ്റ്റര്‍മാര്‍- സ്റ്റാറായത് ജഡ്ഡു, 'ക്ലച്ച് പിടിക്കാതെ' സഞ്ജു!

പരിക്കു കാരണം ഖത്തര്‍ ലോകകപ്പ് നഷ്ടമായ ലോ സെല്‍സോ അടുത്ത എഡിഷനില്‍ അര്‍ജന്റൈന്‍ ടീമിലുണ്ടാവും. ലോ സെല്‍സോയുടെ അഭാവത്തില്‍ ടീമിലെത്തിയ മക് അലിസ്റ്റര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിരുന്നു.

അല്‍മാഡോ, ഗര്‍ണാഷോ, അല്‍വാരസ്

അല്‍മാഡോ, ഗര്‍ണാഷോ, അല്‍വാരസ്

2026ലെ എഡിഷനില്‍ വലതു വിങില്‍ തിയാഗോ അല്‍മാഡയും ഇടതു വിങില്‍ അലെയാന്‍ഡ്രോ ഗര്‍ണാഷോയുമായിരിക്കും അര്‍ജന്റീനയ്ക്കായി ഇറങ്ങുക. ജൂലിയന്‍ അല്‍വാരസായിരിക്കും സ്‌ട്രൈക്കര്‍. 21 കാരനായ അല്‍മാഡ അര്‍ജന്റനീയുടെ ഭാവി വാഗ്ദാനങ്ങളിലൊന്നാണ്. അദ്ദേഹത്തെ കൂടാതെ അര്‍ജന്റീനയുടെ മറ്റ് ഓപ്ഷനുകള്‍ ലൂക്ക റൊമേരോ, വലെന്റിന്‍ കാര്‍ബോണി എന്നിവരാണ്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തരംഗമായി മാറിയ ഗര്‍ണാഷോ ഭാവി സൂപ്പര്‍ താരമാണ്. 18കാരനായ താരം ഇതിനകം തന്റെ പ്രതിഭ കൊണ്ട് വിസ്മയിപ്പിച്ചു കഴിഞ്ഞു. ഈ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി കളിച്ചുകഴിഞ്ഞ താരമാണ് അല്‍വാരസ്. 22 കാരനായ താരം ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

Story first published: Tuesday, December 20, 2022, 18:19 [IST]
Other articles published on Dec 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+