IND vs SL: ലങ്കയ്‌ക്കെതിരേ ലാസ്റ്റ് ചാന്‍സ്! ഇതിലും ഫ്‌ളോപ്പായാല്‍ ഇവര്‍ ഇന്ത്യന്‍ ടി20 ടീമിന് പുറത്ത്
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വൈറ്റ് ബോള്‍ പരമ്പരകള്‍ക്കു ജനുവരി ആദ്യവാരം തുടക്കമാവുകയാണ്. മൂന്നു വീതം ടി20, ഏകദിന പരമ്പരകളിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പ് കൂടിയായിരിക്കും ഇന്ത്യക്കു ഇനിയുള്ള പരമ്പരകള്‍.
സ്ഥിരം കളിക്കാര്‍ക്കൊപ്പം ചില പുതുമുഖങ്ങളെയും ലങ്കയുമായുളള പരമ്പകളില്‍ ഇന്ത്യ ഇറക്കാന്‍ സാധ്യതയുണ്ട്. ചില താരങ്ങളെ സംബന്ധിച്ച് മൂന്നു ടി20കളുടെ പരമ്പര വളരെ നിര്‍ണായകമാണ്. ഇതിലും നന്നായി പെര്‍ഫോം ചെയ്യാനായില്ലെങ്കില്‍ ഇന്ത്യ ടി20 സംഘത്തില്‍ നിന്നും ഇവര്‍ പുറത്തായേക്കും. ആരൊക്കെയാണ് ഈ താരങ്ങളെന്നു പരിശോധിക്കാം.

കുല്‍ദീപ് യാദവ്
സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. നിലവില്‍ ഒരു ഫോര്‍മാറ്റിലും ടീമിലെ സ്ഥിരാംഗമല്ല അദ്ദേഹം. എങ്കിലും സമീപകാലത്തെ പല പരമ്പരകളിലും കുല്‍ദീപ് ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ പലപ്പോഴും പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാതെ തഴയപ്പെടുകയാണ് പതിവ്.
ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കുല്‍ദീപ് മാന്‍ ഓഫ് ദി മാച്ച് പ്രകടനം നടത്തിയിരുന്നു.ഇവ പരിഗണിച്ച് ശ്രീലങ്കയുമായുള്ള ടി20 പരമ്പരയില്‍ അദ്ദേഹത്തെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.
എന്നാല്‍ ഈ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കില്‍ ഭാവിയില്‍ ടി20 ടീമുകളിലേക്കു കുല്‍ദീപിനെ പരിഗണിക്കാന്‍ സാധ്യതയില്ല.
Also Read: IPL 2023: ഓപ്പണ്‍ ചെയ്യാന്‍ അഞ്ചു പേര്‍ റെഡി! സിഎസ്‌കെയുടെ കിടിലന്‍ സാധ്യതാ 11

ഹര്‍ഷല്‍ പട്ടേല്‍
ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായി ഇന്ത്യന്‍ ടി20 ടീമിലേക്കു കഴിഞ്ഞ വര്‍ഷം അവസാനത്തോടെ വന്ന താരമാണ് മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേല്‍. പക്ഷെ ഈ റോളില്‍ താരം തികഞ്ഞ പരാജയമായി മാറി. മികവ് തെളിയിക്കാന്‍ ഒരുപാട് അവസരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചെങ്കിലും തല്ലു കൊള്ളുന്നത് തുടരുകയല്ലാതെ പ്രകടനത്തില്‍ ഒരു പുരോഗതിയും കണ്ടിട്ടില്ല. ഒരു വര്‍ഷത്തിനിടെ 24 ടി20കളില്‍ ഹര്‍ഷല്‍ കളിച്ചുകഴിഞ്ഞു.
ഓസ്‌ട്രേലിയയില്‍ സമാപിച്ച ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും ഹര്‍ഷലിനെ ഇന്ത്യ കളിപ്പിച്ചില്ല.
Also Read: IPL 2023: മുംബൈ ലൈനപ്പില്‍ വന്‍ മാറ്റം, രോഹിത് നാലിലേക്ക്! ഇതാ സാധ്യതാ ഇലവന്‍
അതിനു മുമ്പത്തെ ദയനീയ പ്രകടനങ്ങള്‍ തന്നെയായിരുന്നു കാരണം. ശ്രീലങ്കയുമായുള്ള പരമ്പരയില്‍ ഒരു അവസം കൂടി ഹര്‍ഷലിനു നല്‍കിയേക്കും. ഇതിലും ഫ്‌ളോപ്പെങ്കില്‍ എന്നെന്നേക്കുമായി താരത്തെ ടി20യില്‍ നിന്നും ഇന്ത്യ പുറത്താക്കും.

ദീപക് ഹൂഡ
ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെയാള്‍. ഈ വര്‍ഷം അരങ്ങേറിയ അദ്ദേഹം 15 ടി20കളിലാണ് ഇതുവരെ കളിച്ചത്. ഇവയില്‍ നിന്നും 35 പ്ലസ് ശരാശരിയില്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു. പക്ഷെ നിര്‍ണായക മല്‍സരങ്ങളില്‍ ഹൂഡ ബാറ്റിങില്‍ ഫ്‌ളോപ്പായത് ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ചില മല്‍സരങ്ങളില്‍ താരം ഡെക്കാവുകകയും ചെയ്തു.
ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയിലാണ് ഹൂഡ അവസാനമായി കളിച്ചത്. ഈ മല്‍സരത്തില്‍ അദ്ദേഹം ഡെക്കാവുകയും ചെയ്തു. ശ്രീലങ്കയുമായുളള അടുത്ത പരമ്പരയില്‍ ഹൂഡയില്‍ നിന്നും മികച്ച ഇന്നിങ്‌സുകള്‍ ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ഇതിലും ഫ്‌ളോപ്പാവുകയാണെങ്കില്‍ ടി20 ടീമില്‍ നിന്നും താരത്തെ ഒഴിവാക്കിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications