
റുതുരാജ്, കോണ്‍വേ (ഓപ്പണര്‍മാര്‍)
കഴിഞ്ഞ സീസണില്‍ ഇന്ത്യന്‍ യുവതാരം റുതുരാജ് ഗെയ്ക്വാദും ന്യൂസിലാന്‍ഡിന്റെ ഇടംകൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഡെവന്‍ കോണ്‍വേയുമായിരുന്നു സിഎസ്‌കെയുടെ ഓപ്പണര്‍മാര്‍. പക്ഷെ ഈ ജോടി പ്രതീക്ഷിച്ചതു പോലെ വിജമായില്ല. എങ്കിലും അടുത്ത സീസണിലും ഇവര്‍ തന്നെ ഓപ്പണിങില്‍ തുടരാനാണ് സാധ്യത.
എന്നാല്‍ പുതുതായി ടീമിലേക്കു വന്ന അജിങ്ക്യ രഹാനെ, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍മാരായ ബെന്‍ സ്റ്റോക്‌സ്, മോയിന്‍ അലി എന്നിവരും ഓപ്പണ്‍ ചെയ്യാന്‍ സാധിക്കുന്നരാണ്. റുതുരാജ്-കോണ്‍വേ ജോടി ക്ലിക്കായില്ലെങ്കില്‍ ഇവരില്‍ ആരെയെങ്കലിലും ഓപ്പണിങില്‍ പരീക്ഷിക്കാം.

അലി, റായുഡു, സ്റ്റോക്‌സ് (മധ്യനിര)
ചെന്നൈയ്ക്കായി മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ ഇറങ്ങുന്നത് മോയിന്‍ അലി, അമ്പാട്ടി റായുഡു, ബെന്‍ സ്‌റ്റോക്‌സ് എന്നിവരായിരിക്കും. മൂന്നാം നമ്പറില്‍ ഇറങ്ങി അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ അലിക്കു കഴിയും. റായുഡുവിന്റെ ഫേവറിറ്റ് പൊസിഷനാണ് നാല്. അദ്ദേഹം അവിടെ തന്നെ തുടരാനാണ് സാധ്യത.
അഞ്ചാം നമ്പറില്‍ സ്റ്റോക്‌സിന്റെ ഊഴമായിരിക്കും. ഈ പൊസിഷനില്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ താരത്തിനു കഴിയും. ഏതു പ്രതിസന്ധി ഘട്ടത്തിലും ബുദ്ധിപൂര്‍വ്വമുള്ള ഇന്നിങ്‌സുകളിലൂടെ ടീമിനെ കരകയറ്റാന്‍ ശേഷിയുള്ള താരമാണ് സ്റ്റോക്‌സ്.
Also Read: IPL 2023: ഗ്രീനിനെ വാങ്ങിയത് മുംബൈ കാണിച്ച മണ്ടത്തരം! ഇതാ കാരണങ്ങള്‍

ധോണി (ക്യാപ്റ്റന്‍), ജഡേജ, ദുബെ
ഏഴാം നമ്പറിലായിരിക്കും നായകന്‍ എംഎസ് ധോണി കളിക്കുക. പിന്നാലെ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ശിവം ദുബെ എന്നിവര്‍ കളിക്കും. യഥാര്‍ഥ ധോണിയുടെ ബാറ്റിങ് നിഴല്‍ മാത്രമേ കുറച്ചു സീസണുളിലായി കാണുന്നുള്ളൂ. അതുകൊണ്ടു തന്നെ അടുത്ത തവണയും ബാറ്റിങില്‍ അദ്ദേഹത്തില്‍ നിന്നും കാര്യമായൊന്നും പ്രതീക്ഷിക്കുന്നില്ല.
Also Read: IPL 2023: സഞ്ജു കൂടെ നിന്നിട്ടും രോഹനെ ആര്‍ക്കും വേണ്ട! 2 മലയാളികളെ വാങ്ങി റോയല്‍സ്
എന്നാല്‍ ജഡേജ, ദുബെ എന്നിവരില്‍ നിന്നും ബാറ്റിങില്‍ മികച്ച സംഭാവനകള്‍ സിഎസ്‌കെയ്ക്കു ആവശ്യമാണ്. കഴിഞ്ഞ തവണ ദുബെ ചില തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ചപ്പോള്‍ ജഡ്ഡു ബാറ്റിങിലും ബൗളിങിലും ഫ്‌ളോപ്പായി മാറിയിരുന്നു.

ചാഹര്‍, ചൗധരി, തീക്ഷണ
ചെന്നൈയുടെ ബൗളിങിലേക്കു വന്നാല്‍ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ദീപക് ചാഹറായിരിക്കും. പരിക്കു കാരണം കഴിഞ്ഞ സീസണ്‍ ചാഹറിനു പൂര്‍ണമായി നഷ്ടമായിരുന്നു. ചാഹറിന്റെ പേ് ബൗളിങ് പങ്കാളി അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ പേസര്‍ മുകേഷ് ചൗധരിയായിരിക്കും.
ചാഹറുടെ അഭാവത്തില്‍ കഴിഞ്ഞ തവണ ശ്രദ്ധേയമായ പ്രകടനമായിരുന്നു ചൗധരി നടത്തിയത്. സിഎസ്‌കെയുടെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ശ്രീലങ്കയുടെ മഹീഷ് തീക്ഷണയായിരിക്കും. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ തീക്ഷണയ്ക്കായിരുന്നു.


Click it and Unblock the Notifications












