IND vs AUS 2023: രോഹിത്തിന്റെ ദിനം എണ്ണപ്പെട്ടു! അത് അവസാന പരമ്പര, കാരണങ്ങള്‍

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണിലും ഫൈനല്‍ കളിക്കാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യക്കു ബാക്കിയുള്ളത് ഒരു പരമ്പര മാത്രമാണ്. കരുത്തരായ ഓസ്‌ട്രേലിയക്കെതിരേയാണ് നാട്ടില്‍ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ ഏറ്റുമുട്ടുന്നത്. ഈ പരമ്പരയില്‍ ഓസീസിനെ തോല്‍പ്പിക്കാനായാല്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും ഫൈനലിലേക്കു ടിക്കറ്റ് വാങ്ങാം.
നിലവില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരാണ് ഇന്ത്യ. തലപ്പത്ത് ഓസീസാണ്. 2012നു ശേഷം സ്വന്തം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര തോറ്റിട്ടില്ലെന്ന ആത്മവിശ്വാസത്തോടെയാണ് അടുത്ത പരമ്പരയില്‍ ഇന്ത്യ ഇറങ്ങുക. ക്യാപ്റ്റന്‍ രോഹിത്തിനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് ഓസീസുമായുള്ള പരമ്പര. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയും ടെസ്റ്റ് കരിയറും പരമ്പരയോടെ അവസാനിച്ചേക്കും. കാരണങ്ങളറിയാം.

പ്രശസ്തിക്കു മങ്ങലേല്‍ക്കും
രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ഇതിനകം പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് എന്നിവയിലേറ്റ പരാജയങ്ങള്‍ക്കു ശേഷമായിരുന്നു അദ്ദേഹം പ്രതിക്കൂട്ടിലായത്. അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയക്കെകിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര രോഹിത്തിനു എന്തു വില കൊടുത്തും ജയിച്ചേ തീരൂ.
പരമ്പര ഇന്ത്യ കൈവിടുകയാണെങ്കില്‍ 2012നു ശേഷം നാട്ടില്‍ ടെസ്റ്റ് പരമ്പര നഷ്ടപ്പെടുത്തിയ ആദ്യ ക്യാപ്റ്റനെന്ന നാണക്കേട് അദ്ദേഹത്തെ തേടിയെത്തും. ഇതു ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ പ്രശസ്തിക്കു മങ്ങലേല്‍പ്പിക്കുകയും പുറത്താക്കലിലേക്കു വഴിയൊരുക്കുകയും ചെയ്യും.

വൈറ്റ് ബോളില്‍ ശ്രദ്ധിച്ചേക്കും
അടുത്ത വര്‍ഷം രോഹിത് ശര്‍മ 36ാം വയസ്സിലേക്കു കടക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തോല്‍ക്കുകയാണെങ്കില്‍ ഐസിസിയുടെ ലോക ചാംപ്യന്‍ഷിപ്പില്‍ ഫൈനല്‍ കളിക്കുകയെന്ന ഇന്ത്യയുടെ മോഹം പൊലിയും.
ഇനി പരമ്പരയ്ക്കു ശേഷവും രോഹിത്തിനെ നായകസ്ഥാനത്തു നിലനിര്‍ത്താന്‍ ബിസിസിഐ തീരുമാനിച്ചാലും രോഹിത് സ്വയം മതിയാക്കാനാണ് സാധ്യത. തുടര്‍ച്ചയായ പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും അദ്ദേഹത്തെ വലയ്ക്കുകയാണ്.
ഇവ കണക്കിലെടുത്ത് ടെസ്റ്റ് മതിയാക്കി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചേക്കും. ഏകദിന ലോകകകപ്പും അടുത്ത വര്‍ഷം നടക്കാനിരിക്കുകയാണ്.

വില്ലനായി പരിക്കുകള്‍
അടുത്തിടെയായി പരിക്കുകള്‍ രോഹിത് ശര്‍മയെ വിടാതെ പിന്തുടരുകയാണ്. പരിക്കുകളെ തുടര്‍ന്ന് ഒരു പാട് പരമ്പരകള്‍ അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തു. ജോലിഭാരം ചൂണ്ടിക്കാട്ടി രോഹിത് സ്വയം ചില പരമ്പരകളില്‍ നിന്നും മാറി നിന്നെങ്കിലും പരിക്കുകള്‍ ഇതുകൊണ്ടൊന്നും കുറഞ്ഞില്ല.
കൂടുതല്‍ അധ്വാനവും ഫിറ്റ്‌നസുമെല്ലാം ആവശ്യപ്പെടുന്ന ഫോര്‍മാറ്റാണ് ടെസ്റ്റ്. അതുകൊണ്ടു തന്നെ ടെസ്റ്റില്‍ തുടര്‍ന്നും കളിക്കുന്നത് രോഹിത്തിന്റെ പരിക്കുകള്‍ വര്‍ധിക്കാനും അത് കരിയര്‍ തന്നെ അവസാനിപ്പിക്കാനും കാരണമായേക്കും. അതുകൊണ്ടു തന്നെ ഓസ്‌ട്രേലിയയുമായുള്ള പരമ്പരയ്ക്കു ശേഷം അദ്ദേഹംടെസ്റ്റിനോടു ഗുഡ്‌ബൈ പറഞ്ഞേക്കും.

ഫോമിലെ ഇടിവ്
ബാറ്റിങില്‍ സ്വന്തം ഫോമിലുണ്ടായ ഇടിവാണ് രോഹിത് ശര്‍മയുടെ മറ്റൊരു പ്രധാന തലവേദന. 2013നു ശേഷം ആദ്യമായി ഒരു കലണ്ടര്‍ വര്‍ഷം സെഞ്ച്വറിയില്ലാതെ അദ്ദേഹത്തിനു ഇത്തവണ അവസാനിപ്പിക്കേണ്ടി വന്നിരിക്കുകയാണ്.
ബാറ്ററെന്ന നിലയില്‍ രോഹിത്തിനു ടെസ്റ്റില്‍ ഇനിയൊരു തിരിച്ചുവരവ് നടത്താനുമോയെന്ന കാര്യം സംശയമാണ്. അതുകൊണ്ടു തന്നെ റെഡ് ബോള്‍ ക്രിക്കറ്റില്‍ യുവ തലമുറയ്ക്കുവേണ്ടി അദ്ദേഹം വഴി മാറിക്കൊടുക്കാനാണ് സാധ്യത. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലും ബാറ്റിങില്‍ ക്ലിക്കായില്ലെങ്കില്‍ രോഹിത് ടീമില്‍ കടിച്ചുതൂങ്ങാന്‍ സാധ്യത കുറവാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications