Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: സ്വന്തം വില കേട്ട് ഇവര്‍ തന്നെ ഞെട്ടിക്കാണും! അര്‍ഹിച്ചതിനേക്കാള്‍ കൂടുതല്‍ നേടിയര്‍

pooran

കൊച്ചിയില്‍ നടന്ന ഐപിഎല്‍ മിനി താരലേലത്തില്‍ 10 ഫ്രാഞ്ചൈസികളും കൂടി കളിക്കാര്‍ക്കു വേണ്ടി ചെലവഴിച്ചത് 164.5 കോടി രൂപയുണ്ടായിരുന്നു. ഈ തുക നല്‍കി 87 കളിക്കാരെയാണ് ടീമുകള്‍ വാങ്ങിയത്. വിദേശ താരങ്ങള്‍ക്കായിരുന്നു ലേലത്തില്‍ ഏറ്റവും വലിയ ഡിമാന്റ് കണ്ടത്. 29 വിദേശ താരങ്ങളാണ് ലേലത്തില്‍ വിറ്റുപോയത്.

ഇവരില്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെന്‍ 18.50 കോടി രൂപയുമായി ലേലത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ സകല റെക്കോര്‍ഡുകളും തകര്‍ക്കുകയും ചെയ്തു. എന്നാല്‍ ലേലത്തില്‍ അര്‍ഹിച്ചതിനേക്കാള്‍ വലിയ തുകയ്ക്കു ചില ഫ്രാഞ്ചൈസികളിലേക്കു വന്ന ചില കളിക്കാരുണ്ട്. ഇത്ര വലിയ തുക ഇവര്‍ അര്‍ഹിച്ചിരുന്നോയെന്നതാണ് ചോദ്യം. ലേലത്തില്‍ ഓവര്‍ റേറ്റഡായി മാറിയ അഞ്ചു കളിക്കാര്‍ ആരൊക്കെയാണന്നു പരിശോധിക്കാം.

ഹാരി ബ്രൂക്ക് (13.25 കോടി)

ഹാരി ബ്രൂക്ക് (13.25 കോടി)

ഐപിഎല്ലില്‍ ഇതുവരെ കളിച്ചിട്ട് പോലുമില്ലാത്ത ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കിനു ലേലത്തില്‍ ലഭിച്ചത് 13.25 കോടി രൂപയാണ്. മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഈ തുകയ്ക്കു അദ്ദേഹത്തെ സ്വന്തമാക്കിയത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നേരത്തേ കളിച്ച പരിചയം പോലുമില്ലാത്ത ബ്രൂക്കിന് തന്റെ ഉയര്‍ന്ന വിലയോടു നീതി പുലര്‍ത്താന്‍ സാധിക്കുമോയെന്നു കണ്ടു തന്നെ അറിയണം.

അണ്ടര്‍ 19 ക്രിക്കറ്റിലൂടെ ഉയര്‍ന്നുവന്ന താരം ഈ വര്‍ഷമാണ് ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ബ്രൂക്ക് ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്നു.

പക്ഷെ ആറു മല്‍സരങ്ങളില്‍ നിന്നം 11.20 ശരാശരിയില്‍ വെറും 56 റണ്‍സ് മാത്രമേ നേടാനായുള്ളൂ. സ്‌ട്രൈക്ക് റേറ്റ 100ല്‍ താഴെയുമായിരുന്നു. ഇങ്ങനെയൊരാളായൊണ് 14 കോടിയോളം മുടക്കി ഹൈദരാബാദ് വാങ്ങിയിരിക്കുന്നത്.

നിക്കോളാസ് പൂരന്‍ (16 കോടി)

നിക്കോളാസ് പൂരന്‍ (16 കോടി)

വെസ്റ്റ് ഇന്‍ഡീസിന്റെ വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പൂരനാണ് ലേലത്തില്‍ വലിയ തുക ലഭിച്ച മറ്റൊരു താരം. 16 കോടി രൂപ മുടക്കിയാണ് അദ്ദേഹത്തെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വാങ്ങിയത്. 2019 മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് പൂരന്‍. ലേലത്തില്‍ ഇതു രണ്ടാം തവണയാണ് അദ്ദേഹത്തിനു 10 കോടി രൂപയ്ക്കു മുകളില്‍ ലഭിച്ചിരിക്കുന്നത്.

Also Read: IPL 2023: രഹാനെ 'മാന്‍ഡ്രേക്ക്', കൂടെയുണ്ടെങ്കില്‍ കിരീടം കിട്ടില്ല! ചെന്നൈ പേടിക്കണം

19ല്‍ 4.2 കോടി രൂപയ്ക്കായിരുന്നു പൂരനെ പഞ്ചാബ് കിങ്‌സ് വാങ്ങിയത്. മൂന്നു സീസണുകള്‍ താരം പഞ്ചാബിനായി കളിച്ചു. കഴിഞ്ഞ സീസണിലാണ് 10.75 കോടി രൂപയ്ക്കു പൂരനെ ഹൈദരാബാദ് വാങ്ങിയത്. 300ന് മുകളില്‍ റണ്‍സ് സീസണില്‍ നേടിയിട്ടും അദ്ദേഹം തഴയപ്പെട്ടു.

ശിവം മാവി (6 കോടി)

ശിവം മാവി (6 കോടി)

അണ്‍ക്യാപ്ഡ് ഇന്ത്യന്‍ പേസര്‍ ശിവം മാവിയെ ആറു കോടി രൂപയ്്ക്കാണ് നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് വാങ്ങിയത്. 2018 മുതല്‍ എല്ലാ സീസണുകളിലും കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 30 മല്‍സരങ്ങളില്‍ നിന്നും 32 വിക്കറ്റുകള്‍ മാവി വീഴ്ത്തിയിട്ടുണ്ട്.

കഴിഞ്ഞ സീസണിലെ ലേലത്തില്‍ 7.25 കോടി രൂപയ്ക്കു താരത്തെ കെകെആര്‍ തിരികെ വാങ്ങുകയായിരുന്നു. എന്നാല്‍ അഞ്ചു കളിയില്‍ നിന്നും ആറു വിക്കറ്റ് മാത്രമേ സീസണില്‍ ലഭിച്ചുള്ളൂ. 10.32 എന്ന മോശം ഇക്കോണമി റേറ്റിലായിരുന്നു ഇത്.

കഴിഞ്ഞ സീസണില്‍ ഫ്‌ളോപ്പായിട്ടും ഇത്തവണ ആറു കോടി രൂപ മാവിക്കു വേണ്ടി മുടക്കാന്‍ ജിടി തയ്യാറാവുകയും ചെയ്തു.

റൈലി റൂസ്സോ (4.6 കോടി)

റൈലി റൂസ്സോ (4.6 കോടി)

ലേലത്തിന്റെ ആദ്യ റൗണ്ടില്‍ വില്‍ക്കപ്പെടാതെ പോയിട്ടും രണ്ടാം റൗണ്ടില്‍ വലിയ തുക ലഭിച്ച താരമാണ് സൗത്താഫ്രിക്കന്‍ മധ്യനിര ബാറ്റര്‍ റൈലി റൂസ്സോ. 4.6 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വാങ്ങിയത്. ടി20യില്‍ രണ്ടു സെഞ്ചറികളടിച്ച താരമാണ് റൂസ്സോ. ഒന്ന് ഇന്ത്യക്കെതിരേയാണെങ്കില്‍ മറ്റൊന്നു ബംഗ്ലാദേശിനെതിരേ കഴിഞ്ഞ ടി20 ലോകകപ്പിലായിരുന്നു.

Also Read: IPL 2023: ഓപ്പണ്‍ ചെയ്യാന്‍ അഞ്ചു പേര്‍ റെഡി! സിഎസ്‌കെയുടെ കിടിലന്‍ സാധ്യതാ 11

പക്ഷെ ഡിസിയുടെ മുന്‍നിരയില്‍ ഡേവിഡ് വാര്‍ണര്‍ക്കും മിച്ചെല്‍ മാര്‍ഷിനും സ്ഥാനമുറപ്പാണ്. അങ്ങനെയുള്ളപ്പോള്‍ റൂസ്സോയെ കളിപ്പിക്കുമോയെന്നതാണ് സംശയം.

നാലു വിദേശ താരങ്ങളുടെ ക്വാട്ടയിലേക്കു സൗത്താഫ്രിക്കന്‍ പേസര്‍ ആന്‍ഡ്രിച്ച് നോര്‍ക്കിയ, ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനുമുണ്ടാവും. അതുകൊണ്ടു തന്നെ റൂസ്സോയെ ഇംപാക്ട് പ്ലെയറായി ഡിസി പരീക്ഷിക്കാനാണ് സാധ്യത.

വില്‍ ജാക്‌സ് (3.2 കോടി)

വില്‍ ജാക്‌സ് (3.2 കോടി)

ഇംഗ്ലണ്ട് സ്പിന്നര്‍ വില്‍ ജാക്‌സാണ് ലേലത്തില്‍ ലോട്ടറിയടിച്ച അഞ്ചാമത്തെയാള്‍. 1.5 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 3.2 കോടി രൂപയ്ക്കാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാങ്ങിയത്.

ഈ വര്‍ഷം പാകിസ്താന്‍ പര്യടനത്തിലാണ് ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ജാക്‌സ് അരങ്ങേറിയത്. ടി20യില്‍ ഇതുവരെ ഒരു വിക്കറ്റ് പോലും താരം വീഴ്ത്തിയട്ടില്ല.ടെസ്റ്റിലാവട്ടെ നേടിയത് ആറു വിക്കറ്റുകള്‍ മാത്രം.

പരിചയസമ്പത്തും മികച്ച റെക്കോര്‍ഡുമുളള പല സ്പിന്നര്‍മാരും ലേലത്തിലുണ്ടായിട്ടും അവരെയെല്ലാം തഴഞ്ഞാണ് പുതുമുഖമായ ജാക്‌സിനായി ആര്‍സിബി 3.2 കോടി മുടക്കിയത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നേരത്തേ കളിച്ച പരിചയം പോലും അദ്ദേഹത്തിനില്ല.

Story first published: Monday, December 26, 2022, 22:09 [IST]
Other articles published on Dec 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+