IPL 2023: രഹാനെ 'മാന്‍ഡ്രേക്ക്', കൂടെയുണ്ടെങ്കില്‍ കിരീടം കിട്ടില്ല! ചെന്നൈ പേടിക്കണം

ഇന്ത്യന്‍ വെറ്ററന്‍ ബാറ്റര്‍ അജിങ്ക്യ രഹാനെയ്ക്കു ഐപിഎല്ലില്‍ വീണ്ടുമൊരു അവസരം കൂടി ലഭിച്ചിരിക്കുകയാണ്. അന്താരഷാഷ്ട്ര ക്രിക്കറ്റില്‍ നിലവില്‍ ഒരു ഫോര്‍മാറ്റിലും അദ്ദേഹം ടീമിന്റെ ഭാഗമല്ല. നേരത്തേ ടെസ്റ്റില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു രഹാനെയുണ്ടായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ വൈസ് ക്യാപ്റ്റന്‍സിക്കൊപ്പം അദ്ദേഹത്തിനു ടീമിലെ സ്ഥാനവും നഷ്ടമാക്കുകയായിരുന്നു.
ലേലത്തില്‍ രഹാനെയുടെ അടിസ്ഥാന വില 50 ലക്ഷം രൂപയായിരുന്നു. ചെന്നൈ മാത്രമണ് അദ്ദേഹത്തെ വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചത്. ഒടുവില്‍ അവര്‍ അദ്ദേഹത്തെ ടീമിലെതതിക്കുകയും ചെയ്തു.

രഹാനെ മാന്‍ഡ്രേക്ക്?
ഐപിഎല്ലിലെ മാന്‍ഡ്രേക്കെന്നു അജിങ്ക്യ രഹാനെയെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. കാരണം അദ്ദേഹമുണ്ടായിരുന്ന ടീമുകളൊന്നും ടൂര്‍ണമെന്റില്‍ ഗതി പിടിച്ചിട്ടില്ലെന്നു ചരിത്രം പറയുന്നു.
ഇതു തീര്‍ച്ചയായും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഭയപ്പെടുത്തുന്ന സ്റ്റാറ്റസ് തന്നെയാണ്. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് (രണ്ടു തവണ), റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്കായി രഹാനെ കളിച്ചപ്പോഴൊന്നും അവര്‍ക്കു കപ്പുയര്‍ത്താന്‍ ടീമുകള്‍ക്കായിട്ടില്ല.

തുടക്കം മുംബൈയ്‌ക്കൊപ്പം
2008ലെ പ്രഥമ സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമയിരുന്നു ഐപിഎല്ലില്‍ അജിങ്ക്യ രഹാനെയുടെ തുടക്കം. 2008 മുതല്‍ 10 വരെ അദ്ദേഹം മുംബൈയുടെ ഭാഗമായിരുന്നു. ഈ കാലയളവില്‍ കിരീടം നേടാനു മുംബൈയ്ക്കായില്ല.
2011ല്‍ രഹാനെ രാജസ്ഥാന്‍ റോയല്‍സിലേക്കു വന്നു. 2015 വരെ താരം റോയല്‍സിന്റെ കൂടാരത്തിലുണ്ടായിരുന്നു. റോയല്‍സ് ഈ സമയത്തു ചാംപ്യന്‍മാരുമായിട്ടില്ല. 2016, 17 സീസണുകളില്‍ പുതിയ ഫ്രാഞ്ചൈസിയായ റൈസങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടിയാണ് രഹാനെ കളിച്ചത്. 17ല്‍ ടീം ഫൈനലിലെത്തിയെങ്കിലും മുംബൈ ഇന്ത്യന്‍സിനോടു തോറ്റു.
Also Read:സിംഗിളിനു പകരം ഡബിള്‍ വഴങ്ങി, അവനെ ഞാന്‍ വിരട്ടി! സച്ചിന്റെ വെളിപ്പെടുത്തല്‍
2018, 19 സീസണുകളില്‍ രഹാനെ തന്റെ പഴയ തട്ടകമായ റോയല്‍സില്‍ തിരിച്ചെത്തിയെങ്കിലും കിരീടം അകന്നു നിന്നു.2020, 21 സീസണുകളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമായിരുന്നു അദ്ദേഹം. ഡിസി ഒരു തവണ ഫൈനലിലെത്തിയെങ്കിലും മുംബൈ ഇന്ത്യന്‍സിനോടു തോറ്റു. അവസാനമായി കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു രഹാനെ. ടീം പ്ലേഓഫ് പോലും കാണാതെ പുറത്താവുകയും ചെയ്തു.

കഴിഞ്ഞ സീസണില്‍ ഫ്‌ളോപ്പ്
കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനൊപ്പം കഴിഞ്ഞ ഐപിഎല്‍ സീസണില്‍ അജിങ്ക്യ രഹാനെ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കളിക്കിടെ അദ്ദേഹത്തിനു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു ഏഴു ഇന്നിങ്‌സുകളില്‍ നിന്നു 19 ശരാശരിയില്‍ 133 റണ്‍സ് മാത്രമേ രഹാനെയ്ക്കു നേടാനായുള്ളൂ.
ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ആദ്യ മാച്ചില്‍ 34 ബോളില്‍ നിന്നും 44 റണ്‍സുമായി അദ്ദേഹം തിളങ്ങിയിരുന്നു. പക്ഷെ തുടര്‍ന്നുള്ള ഇന്നിങ്‌സുകളില്‍ നിരാശപ്പെടുത്തി. പരിക്ക് ഭേദമായി അവസാന നാലു മല്‍സരങ്ങളില്‍ രഹാനെ തിരിച്ചെത്തിയെങ്കിലും 9, 12, 7, 8 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications