Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഏകദിനത്തില്‍ ഇവര്‍ എന്തുകൊണ്ടില്ല? ഇന്ത്യ തഴഞ്ഞവരെ അറിയാം

sanju

2023ലെ ആദ്യ എതിരാളികളായ ശ്രീലങ്കയ്‌ക്കെതിരേയുള്ള ടി20, ഏകദിന പരമ്പരകള്‍ക്കു തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ഇവയ്ക്കുള്ള ടീമുകളെ കഴിഞ്ഞ ദിവസം രാത്രി പ്രഖ്യാപിച്ചിരുന്നു. ടി20 ടീമിനെ നയിക്കുന്നത് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണെങ്കില്‍ ഏകദിനത്തില്‍ രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍. ടി20 ടീമിലെ ചിലര്‍ക്കു മാത്രമേ ഏകദിനത്തില്‍ ഇടം പിടിക്കാനായിട്ടുള്ളൂ.

ടി20യില്‍ വിശ്രമം അനുവദിക്കപ്പെട്ട രോഹിത്തിനെക്കൂടാതെ വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവരെല്ലാം ഏകദിനത്തില്‍ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഏകദിന ടീമില്‍ സ്ഥാനമര്‍ഹിച്ചിരുന്ന ചിലരെ ഇന്ത്യ തഴഞ്ഞിട്ടുള്ളതായി കാണാന്‍ സാധിക്കും. ആരൊക്കെയാണ് ഇവരെന്നു പരിശോധിക്കാം.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഈ ലിസ്റ്റില്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ ഏറ്റവുമധികം സ്ഥാനമര്‍ഹിച്ചിരുന്നത് സഞ്ജു സാംസണാണ്. കാരണം ഈ വര്‍ഷം കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം അദ്ദേഹം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. ഏകദിനത്തില്‍ ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കാനും സഞ്ജുവിനു സാധിച്ചു. എന്നിട്ടും തീര്‍ത്തും അപ്രതീക്ഷിതമായി അദ്ദേഹം തഴയപ്പെടുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു സഞ്ജുവിന്റെ ഏകദിന അരങ്ങേറ്റം. പക്ഷെ കന്നി മല്‍സരത്തിനു ശേഷം അദ്ദേഹത്തിന് പിന്നീട് അവസങ്ങളൊന്നും കിട്ടിയില്ല.

Also Read: IND vs AUS 2023: രോഹിത്തിന്റെ ദിനം എണ്ണപ്പെട്ടു! അത് അവസാന പരമ്പര, കാരണങ്ങള്‍

പക്ഷെ ഈ വര്‍ഷം 10 ഏകദിനങ്ങളില്‍ സഞ്ജുവിനു കളിക്കാന്‍ സാധിച്ചു.ഇവയില്‍ നിന്നും രണ്ടു ഫിഫ്റ്റികളടക്കം 71 ശരാശരിയില്‍ 284 റണ്‍സും സ്‌കോര്‍ ചെയ്തു. പുറത്താവാതെ നേടിയ 86 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

വെറ്ററന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ഏകദിന ടീമില്‍ സ്ഥാനമര്‍ഹിച്ചിരുന്ന രണ്ടാമത്തെയാള്‍. ടെസ്റ്റ്, ടി20 ടീമുകളില്‍ നിന്നും നേരത്തേ പുറത്തായ അദ്ദേഹം ഏകദിനത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു. പക്ഷെ ഇപ്പോള്‍ ഏകദിനത്തിലും ധവാന്‍ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്.

ഈ വര്‍ഷം നിരവധി ഏകദിന പരമ്പരകളില്‍ അദ്ദേഹം ടീമിനെ നയിക്കുകയും ചെയ്തു.
ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി 22 ഏകദിനങ്ങളിലാണ് ധവാന്‍ കളിച്ചത്. 34.40 ശരാശരിയില്‍ ആറു ഫിഫ്റ്റികളടക്കം 688 റണ്‍സ് നേടുകയും ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ 97 റണ്‍സായിരുന്നു.

Also Read: ടെസ്റ്റില്‍ ഇന്ത്യയുടെ റണ്‍വീരന്‍മാരെ അറിയുമോ? ഈ വര്‍ഷം റിഷഭ് പന്ത്!

ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായ അവസാനത്തെ രണ്ടു പരമ്പരകളില്‍ ബാറ്റിങില്‍ നിറംമങ്ങിയെങ്കിലും ഫോം വീണ്ടെടുക്കാന്‍ ധവാന് ഒരവസരം കൂടി നല്‍കാമായിരുന്നു.

ഷഹബാസ് അഹമ്മദ്

ഷഹബാസ് അഹമ്മദ്

യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദാണ് ഇന്ത്യന്‍ ഏകദിന ടീമില്‍ വേണ്ടിയിരുന്ന മൂന്നാമത്തെയാള്‍. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേ ഈ വര്‍ഷം നടന്ന ഏകദിന പരമ്പരകളില്‍ അദ്ദേഹം ടീമിന്റെ ഭാമദമായിരുന്നു. ഇവയില്‍ ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തു. മൂന്നു കളിയില്‍ 4.80 ഇക്കോണമി റേറ്റില്‍ മൂന്നു വിക്കറ്റുകളാണ് ഷഹബാസ് വീഴ്ത്തിയത്.

എന്നാല്‍ ഒരിന്നിങ്‌സില്‍ മാത്രമേ ബാറ്റ് ചെയ്യാന്‍ സാഝധിച്ചുള്ളൂ. അതില്‍ പൂജ്യത്തിനു പുറത്താവുകയും ചെയ്തു. എങ്കിലും ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള ഷഹബാസിന്റെ കഴിവില്‍ ആര്‍ക്കും സംശയമില്ല.

തന്റെ യഥാര്‍ഥ മികവ് പുറത്തുകൊണ്ടു വരുന്നതിനായി ഷഹബാസിനു കൂടുതല്‍ അവസരങ്ങള്‍ ഇന്ത്യ നല്‍കേണ്ടത് പ്രധാനമാണ്.

Story first published: Wednesday, December 28, 2022, 13:44 [IST]
Other articles published on Dec 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+