For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: സൂര്യക്ക് എന്തിന് വൈസ് ക്യാപ്റ്റന്‍സി? കാണിച്ചത് അബദ്ധം, കാരണങ്ങള്‍

ആദ്യമായാണ് താരത്തിനു ഈ റോള്‍ ലഭിച്ചത്

surya

ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റനായി മാറിയിരിക്കുകയാണ് 360 ഡിഗ്രി ബാറ്റര്‍ സൂര്യകുമാര്‍ യാദവ്. ഈ വര്‍ഷം അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടി ഐസിസിയുടെ നമ്പര്‍ വണ്‍ ടി20 ബാറ്ററായി മാറിയ താരമാണ് സ്‌കൈ. ഇതിനുള്ള അംഗീകാരം കൂടിയാണ് അദ്ദേഹത്തിനു ലഭിച്ചിരിക്കുന്നവ വൈസ് ക്യാപ്റ്റന്‍സി പദവി.

ശ്രീലങ്കയ്‌ക്കെതിരേ അടുത്തയാഴ്ച നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് സൂര്യക്കു വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പ്രൊമോഷന്‍ നല്‍കിയിരിക്കുന്നത്. പരമ്പരയില്‍ ടീമിന്റെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. പക്ഷെ സൂര്യക്കു ഇന്ത്യ വൈസ് ക്യാപ്റ്റന്‍സി നല്‍കിയത് ഒരു മികച്ച തീരുമാനമല്ല. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.

പ്രകടനത്തെ ബാധിച്ചേക്കും

പ്രകടനത്തെ ബാധിച്ചേക്കും

നിലവില്‍ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ വളരെ അഗ്രസീവായി റണ്‍സ് വാരിക്കൂട്ടുകയാണ് സൂര്യകുമാര്‍ യാദവ്. കളിക്കളത്തിലെത്തിയാല്‍ സാഹചര്യം എന്തു തന്നെയാണെങ്കിലും അദ്ദേഹം അതു ഗൗനിക്കാതെ ആക്രമിച്ച് കളിച്ച് എതിര്‍ ടീമുകളെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ചെയ്തു വരുന്നത്. ഈ വര്‍ഷം 31 ടി20കളില്‍ നിന്നും 187.43 സ്‌ട്രൈക്ക് റേറ്റോടെ സൂര്യ വാരിക്കൂട്ടിയത് 1164 റണ്‍സാണ്. രണ്ടു സെഞ്ച്വറികള്‍ ഇതിലുള്‍പ്പെടും.

പക്ഷെ വൈസ് ക്യാപ്റ്റന്‍സിയുടെ ചുമതല വന്നതോടെ സൂര്യക്കു ബാറ്റിങില്‍ കുറേക്കൂടി ഉത്തരവാദിത്വം കാണിക്കേണ്ടതായി വരും. സാഹചര്യത്തിനു അനുസരിച്ച് തന്റെ ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്തേണ്ടതായും വരും. ഇതു സൂര്യയുടെ പ്രകടനത്തെ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്.

IND vs SL: സഞ്ജുവിന് 'പാര വച്ചത്' രോഹിത്! രാഹുലിനായി വാദിച്ചു, കാരണം?

ക്യാപ്റ്റന്‍സിയടക്കമുള്ള റോളുകള്‍ ലഭിക്കുമ്പോള്‍ സമ്മര്‍ദ്ദം കാരണം പല കളിക്കാരുടെയും ഫോം ഇടിഞ്ഞതിനു ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. വൈസ് ക്യാപ്റ്റന്‍സി സൂര്യക്കും തിരിച്ചടിയാവുമോയെന്നാണ് അറിയാനുള്ളത്.

അനുഭവസമ്പത്ത് കുറവ്

അനുഭവസമ്പത്ത് കുറവ്

നായകനായോ, വൈസ് ക്യാപ്റ്റനായോ അനുഭവസമ്പത്ത് വളരെ കുറവാണെന്നതാണ് സൂര്യകുമാര്‍ യാദവിന്റെ മറ്റൊരു പോരായ്മ. കരിയറില്‍ ഇതാദ്യമായാണ് അദ്ദേഹം ഒരു ടീമിന്റെ ലീഡര്‍ഷിപ്പ് ഗ്രൂപ്പിന്റെ ഭാഗമായിരിക്കുന്നത്.

ഐപിഎല്ലില്‍ നേരത്തേ ഒരു ടീമിനെയും നയിച്ച അനുഭവസമ്പത്ത് സൂര്യക്കില്ല. കുറച്ചു വര്‍ഷം ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നപ്പോള്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ ഏക പരിചയം.

IND vs SL: ഇഷാന്‍- ഗില്‍ ഓപ്പണിങ്, സഞ്ജു ആറാമന്‍, ടി20യില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

അതേസമയം, ആഭ്യന്തര ക്രിക്കറ്റില്‍ സൂര്യ നായകനായിട്ടുണ്ട്. മുംബൈ ടീമിന്റെ ക്യാപ്റ്റന്റെ റോളിലായിരുന്നു അദ്ദേഹം മുമ്പ് പ്രവര്‍ത്തിച്ചത്. പക്ഷെ അന്താരാഷ്്ട്ര ക്രിക്കറ്റ് പോലെയൊരു വലിയ വേദിയില്‍ സൂര്യയെ ഇതു സഹായിക്കുമോയെന്നു കണ്ടുതന്നെ അറിയാം.

ഈ റോള്‍ നന്നായി നിര്‍വഹിക്കാനായാല്‍ ഐപിഎല്ലില്‍ രോഹിത് ശര്‍മയ്ക്കു ശേഷം മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്കും സൂര്യ പരിഗണിക്കപ്പെട്ടേക്കും.

സ്ഥാനത്തു തുടരുമോ?

സ്ഥാനത്തു തുടരുമോ?

സൂര്യകുമാര്‍ യാദവിനു താല്‍ക്കാലികമായി മാത്രമാണോ ഇന്ത്യന്‍ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റന്‍സി നല്‍കിയിരിക്കുന്നത് എന്നതാണ് മറ്റൊരു ചോദ്യം. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലേക്കു മാത്രം ഒരു താല്‍ക്കാലിക അഡ്ജസ്റ്റ്‌മെന്റ് മാത്രമാണോ ഇതെന്നു വ്യക്തമല്ല.

കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ വരാനിരിക്കുന്ന ടി20 പരമ്പരകളില്‍ തിരിച്ചെത്തിയാല്‍ സൂര്യയെ വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റുമോയെന്നതാണ് സംശയം.

Story first published: Thursday, December 29, 2022, 19:57 [IST]
Other articles published on Dec 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+