
ഇഷാന്‍- ഗില്‍ (ഓപ്പണര്‍മാര്‍)
ഇന്ത്യക്കു വേണ്ടി പുതിയ ഓപ്പണിങ് ജോടികളായിരിക്കും പരമ്പരയില്‍ ഇറങ്ങുക. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരുടെ അഭാവമാണ് ഇതിനു കാരണം. വെടിക്കെട്ട് താരം ഇഷാന്‍ കിഷനോടൊപ്പം മറ്റൊരു യുവതാരം ശുഭ്മാന്‍ ഗില്ലായിരിക്കും ലങ്കയ്‌ക്കെതിരേ ഓപ്പണ്‍ ചെയ്യുക.
മികച്ച പ്രകടനങ്ങളിലൂടെ ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ ഗില്‍ ഇതിനകം തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഇനി ടി20യിലും ഇതാവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ടി20യില്‍ ഗില്ലിന്റെ അരങ്ങേറ്റം കൂടിയായിരിക്കും ഈ പരമ്പരയിലേത്.
ഇഷാനാവട്ടെ ടി20യില്‍ ടീമിനു അകത്തും പുറത്തുമായ തുടരുകയാണ്. മികച്ച ഇന്നിങ്‌സുകളിലൂടെ തന്റെ സ്ഥാനം ഭദ്രമാക്കാന്നുള്ള അസരമാണ് താരത്തിനു ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അടുത്തിടെ ബംഗ്ലാദേശിനെതിരായ അവസാന ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി കുറിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇഷാന്‍.

സൂര്യ, ഹൂഡ, ഹാര്‍ദിക് (ക്യാപ്റ്റന്‍)
വിരാട് കോലിയുടെ അഭാവത്തില്‍ 360 ഡിഗ്രി ബാറ്റര്‍ സൂര്യകുമാര്‍ യാദവായിരിക്കും മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തുക. നാലാമനായി ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയും അഞ്ചാമനായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുമെത്തും.
ഈ വര്‍ഷം ടി20യില്‍ ആയിരത്തിനു മുകളില്‍ റണ്‍സ് വാരിക്കൂട്ടി ഐസിസി റാങ്കിങില്‍ നമ്പര്‍ വണ്‍ ബാറ്ററായി മാറിയ സൂര്യ 2023ലും ഇതേ ഫോം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്. ലങ്കയ്‌ക്കെതിരേയായ പരമ്പരയില്‍ വൈസ് ക്യാപ്റ്റന്റെ റോള്‍ കൂടി അദ്ദേഹത്തിനുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
സമീപകാലത്തു ബാറ്റിങില്‍ കാര്യമായി തിളങ്ങിയില്ലെങ്കിലും ഹൂഡയെ ഇന്ത്യ കൈവിടാന്‍ സാധ്യതയില്ല. ഓള്‍റൗണ്ട് മികവാണ് താരത്തിന്റെ പ്ലസ് പോയിന്റ്. ടോപ് ഓര്‍ഡറിലാണ് അദ്ദേഹം ഏറ്റവു മികച്ച പ്രകടനം നടത്തിയിട്ടുളളത്.
ഇന്ത്യന്‍ ടി20 ടീം സ്ഥിരം നായകനായി ഹാര്‍ദിക് വേണ്ട! ഇതാ കാരണങ്ങള്‍
നേരത്തേ അയര്‍ലാന്‍ഡിനെതിരേ ഹൂഡ സെഞ്ച്വറി നേടിയത് മൂന്നാം നമ്പറിലായിരുന്നു. അന്നും ടീമിനെ നയിച്ചത് ഹാര്‍ദിക്കായിരുന്നു. ഹൂഡയ്ക്കു ശേഷം ക്രീസിലെത്തുന്ന ഹാര്‍ദിക്കിന്റെ റോള്‍ മധ്യനിരയില്‍ ടീമിന് ശക്തമായ അടിത്തറയിടുക എന്നതായിരിക്കും.

സഞ്ജു ഫിനിഷര്‍
ടോപ് ഓര്‍ഡറിലും ലോവര്‍ ഓര്‍ഡറിലും ഒരുപോലെ തിളങ്ങാന്‍ ശേഷിയുള്ള താരമണ് സഞ്ജു സാംസണ്‍. അതുകൊണ്ടു തന്നെ ഫിനിഷറുടെ റോളായിരിക്കും സഞ്ജുവിന് ഇന്ത്യ നല്‍കുക. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു ശേഷം ആറാം നമ്പറിലായിരിക്കും അദ്ദേഹം ബാറ്റ് ചെയ്യുന്നത്.
ഈ വര്‍ഷം ഫിനിഷറുടെ റോളില്‍ സഞ്ജു ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ ഈ വര്‍ഷം നടത്തിയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ മിടുക്കിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. ന്യൂസിലാന്‍ഡ് പര്യടനത്തിലെ ഏകദിന പരമ്പരയിലാണ് സഞ്ജു അവസാനമായി കളിച്ചത്. അന്നു 36 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തു.

സുന്ദര്‍/ചഹല്‍, അക്ഷര്‍ (സ്പിന്നര്‍മാര്‍)
സ്പിന്‍ ബൗളിങിലേക്കു വരികയെങ്കില്‍ യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരിലൊരാളെ മാത്രമേ ഇന്ത്യ കളിപ്പിക്കാന്‍ സാധ്യതയുള്ളൂ. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനു ടീമില്‍ സ്ഥാനമുറപ്പാണ്.
കഴിഞ്ഞ ടി20 ലോകകപ്പില്‍ ചഹല്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മല്‍സരത്തില്‍പ്പോലും അവസരം ലഭിച്ചില്ല. ലങ്കയ്‌ക്കെതിര മികച്ച പ്രകടനത്തിലൂടെ ഇതിന്റെ ക്ഷീണം തീര്‍ക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.
Also Read: IND vs AUS 2023: രോഹിത്തിന്റെ ദിനം എണ്ണപ്പെട്ടു! അത് അവസാന പരമ്പര, കാരണങ്ങള്‍

അര്‍ഷ്ദീപ്, ഉമ്രാന്‍, മാവി
ഇന്ത്യയുടെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക മൂന്നു യുവതാരങ്ങളായിരിക്കും. അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്കൊപ്പം പുതുമുഖമായ ശിവം മാവിയും പേസ് നിരയിലേക്കു വന്നേക്കും.
ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ഹര്‍ഷല്‍ പട്ടേല്‍, പുതുമുഖം മുകേഷ് കുമാര്‍ എന്നിവരാണ് ഇന്ത്യന്‍ സംഘത്തിലെ മറ്റു പേസര്‍മാര്‍. പക്ഷെ പ്ലെയിങ് ഇലവനില്‍ ഇരുവര്‍ക്കും ഇടം ലഭിച്ചേക്കില്ല.
വളരെ പെട്ടെന്നു ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ച താരമാണ് അര്‍ഷ്ദീപ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തിയത്. ഉമ്രാനാവട്ടെ ഓരോ മല്‍സരം കഴിയുന്തോറും മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ബൗളറാണ്.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, ശിവം മാവി, മുകേഷ് കുമാര്‍.


Click it and Unblock the Notifications












