Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടി20 ടീം സ്ഥിരം നായകനായി ഹാര്‍ദിക് വേണ്ട! ഇതാ കാരണങ്ങള്‍

hardik rohit

വെറ്ററന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കു പകരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ സ്ഥിരം ടി20 നായകനായി ഉടന്‍ നിയമിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയുമായി ജനുവരി ആദ്യവാരം നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ ഹാര്‍ദിക് സ്ഥിരം ക്യാപ്റ്റനായി സ്ഥാനമേറ്റെടുക്കുമെന്നാണ് സൂചന.

കഴിഞ്ഞ ഏഷ്യാ കപ്പിലും ഐസിസി ടി20 ലോകകപ്പിലും ഇന്ത്യക്കേറ്റ പരാജയങ്ങളാണ് രോഹിത്തിന്റെ ടി20 ക്യാപ്റ്റന്‍സിക്കെതിരേ വിമര്‍ശനങ്ങളുയരാന്‍ കാരണം. കൂടാതെ അടുത്തിടെ ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരയും ഹിറ്റ്മാന് കീഴില്‍ ഇന്ത്യ കൈവിട്ടിരുന്നു. തുടര്‍ച്ചയായ പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാം രോഹിത്തിനെ വേട്ടയാടുകയും ചെയ്യുകയാണ്.

കൂടാതെ പ്രായവും അദ്ദേഹത്തിനു തിരിച്ചടിയാവുന്നുണ്ട്. ഇവയെല്ലാം കണക്കിലെടുത്താണ് ഹാര്‍ദിക്കിനു സ്ഥിരം ക്യാപ്റ്റന്‍സി നല്‍കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ അരങ്ങേറ്റക്കാരായ ഗുജറാതത്ത് ടൈറ്റന്‍സിനെ നായകനാക്കിയതോടെയാണ് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മിടുക്ക് ലോകമറിയുന്നത്. പക്ഷെ ഹാര്‍ദിക്കിനെ സ്ഥിരം നായകനാക്കുന്നത് ശരിയായ തീരുമാനം ആയേക്കില്ല. കാരണങ്ങള്‍ പരിശോധിക്കാം.

അനുഭവസമ്പത്ത് കുറവ്

അനുഭവസമ്പത്ത് കുറവ്

ഹാര്‍ദിക് പാണ്ഡ്യക്കു ക്യാപ്റ്റനെന്ന നിലയില്‍ അനുഭവസമ്പത്ത് തീരെ കുറവാണെന്നതാണ് ആദ്യത്തെ പ്രശ്‌നം. കഴിഞ്ഞ ഐപിഎല്ലിനു മുമ്പ് ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും അദ്ദേഹം ഒരു ടീമിനെയും നയിച്ചിട്ടില്ല. പക്ഷെ ചുരുങ്ങിയ കാലം കൊണ്ട് തന്റെ ക്യാപ്റ്റന്‍സി മിടുക്ക് തെളിയിക്കാന്‍ ഹാര്‍ദിക്കിനു കഴിഞ്ഞു. ജൂണിലെ അയര്‍ലാന്‍ഡ് പര്യടനത്തിലാണ് അദ്ദേഹം ആദ്യമായി ഇന്ത്യന്‍ നായകനായത്. രണ്ടു ടി20കളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു.

Also Read: IPL 2023: സ്വന്തം വില കേട്ട് ഇവര്‍ തന്നെ ഞെട്ടിക്കാണും! അര്‍ഹിച്ചതിനേക്കാള്‍ കൂടുതല്‍ നേടിയര്‍

അതിനു ശേഷം വെസ്റ്റ് ഇന്‍ഡീസിനെ 88 റണ്‍സിനും ന്യൂസിലാന്‍ഡിനെ 65 റണ്‍സിനും ഹാര്‍ദിക് നയിച്ച ഇന്ത്യ പരാജയപ്പെടുത്തി. കിവികളുമായുള്ള ഒരു ടി20 ടൈയിലും കലാശിച്ചു.

ഐപിഎല്‍ കിരീടനേട്ടം മാറ്റിനിര്‍ത്തിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തിനു അനുഭവസമ്പത്ത് തീരെ കുറവാണ്. ഇതു സ്ഥിരം നായകനായാല്‍ ഹാ്ര്‍ദിക്കിനു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും.

പ്രകടനത്തെ ബാധിച്ചേക്കും

പ്രകടനത്തെ ബാധിച്ചേക്കും

ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം കളിക്കളത്തില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ സ്വന്തം പ്രകടനത്തെ ബാധിക്കാനിടയുണ്ട്. നായകനായ ശേഷം പല കളിക്കാരുടെയും പ്രകടനം താഴേക്കു പോയതായി കാണാന്‍ സാധിക്കും. ഹാര്‍ദിക്കിനും ഇതു സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.

ടി20യില്‍ ഇന്ത്യയെ നയിച്ച മല്‍സരങ്ങളില്‍ ഹാര്‍ദിക്കിന്റെ പ്രകടനമെടുത്താല്‍ അതു അത്ര മികച്ചതല്ലെന്ന് കാണാം. ക്യാപ്റ്റനായ അഞ്ചു ടി20കളില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം 36 ശരാശരിയില്‍ 108 റണ്‍സാണ്.

പുറത്താവാതെ നേടിയ 30 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ബൗളിങില്‍ 63 ശരാശരിയില്‍ ഒരു വിക്കറ്റ് മാത്രമേ ഹാര്‍ദിക് നേടിയുള്ളൂ.

Also Read: IND vs SL: ലങ്കയ്‌ക്കെതിരേ ലാസ്റ്റ് ചാന്‍സ്! ഇതിലും ഫ്‌ളോപ്പായാല്‍ ഇവര്‍ ഇന്ത്യന്‍ ടി20 ടീമിന് പുറത്ത്

സീനിയേഴ്‌സിന്റെ സാന്നിധ്യം

സീനിയേഴ്‌സിന്റെ സാന്നിധ്യം

ടി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനായാല്‍ ഹാര്‍ദിക് പാണ്ഡ്യ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി തനിക്കു ചുറ്റുമുള്ള സീനിയര്‍ താരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതായിരിക്കും. മോശം ഫോമിലേക്കു വീഴുകയും പിഴവുകള്‍ ആവര്‍ത്തിക്കുകയും ചെയ്താല്‍ നായകനെന്ന നിലയില്‍ ഹാര്‍ദിക്കിന് മുഖം നോക്കാതെ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കേണ്ടതായി വന്നേക്കും. ഇത് അദ്ദേഹത്തിനു കഴിയുമോയെന്നതാണ് ചോദ്യം.

രോഹിത് ശര്‍മ (35 വയസ്), വിരാട് കോലി (34 വയസ്), ശിഖര്‍ ധവാന്‍ (37 വയസ്), ആര്‍ അശ്വിന്‍ (36 വയസ്), സൂര്യകുമാര്‍ യാദവ് (32 വയസ്), രവീന്ദ്ര ജഡേജ (34 വയസ്), ഭുവനേശ്വര്‍ കുമാര്‍ (32 വയസ്), യുസ്വേന്ദ്ര ചഹല്‍ (32 വയസ്), ദിനേശ് കാര്‍ത്തിക് (37 വയസ്), മുഹമ്മദ് ഷമി (32 വയസ്സ്) തുടങ്ങി സീനിയേഴ്‌സിന്റെ വലിയൊരു കൂട്ടം തന്നെ ഹാര്‍ദിക്കിനു ചുറ്റുമുട്ടുണ്ട്.

ഇവരെയെല്ലാം തൃപ്തിപ്പെടുത്തി ഒത്തൊരുമയോടെ കൊണ്ടു പോവുകയെന്നത് കടുപ്പമായിരിക്കും.

Story first published: Tuesday, December 27, 2022, 7:26 [IST]
Other articles published on Dec 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+