Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ടി20 പരമ്പര ആര്‍ക്ക്? വിധി ഇവര്‍ തീരുമാനിക്കും, സഞ്ജുവടക്കം അഞ്ച് പേര്‍

sanju

ടീം ഇന്ത്യയെ പുതുവര്‍ഷത്തില്‍ ആദ്യം നയിക്കാനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നത് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കാണ്. ഏഷ്യാ കപ്പ് സ്വന്തമാക്കി പഴയ പ്രതാപത്തിലേക്കു തിരികെ വന്നുകൊണ്ടിരിക്കുന്ന ശ്രീലങ്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. മൂന്നു ടി20കളുടെ പരമ്പരയിലാണ് ഇരുടീമുകളും ആദ്യം ഏറ്റുമുട്ടുന്നത്. ജനുവരി മൂന്നിന്നാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്.

ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ ഈ വര്‍ഷം കളിച്ച ടി20 പരമ്പരകളിലൊന്നും ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരേയും ഈ റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം. ഇരുടീമുകളിലെയും ചില കളിക്കാരുടെ പ്രകടനമായിരിക്കും പരമ്പരയുടെ വിധി നിര്‍ണയിക്കുക. ആരൊക്കെയാവും ഈ താരങ്ങളെന്നു പരിശോധിക്കാം.

ശിവം മാവി

ശിവം മാവി

ഇന്ത്യയുടെ യുവ ഫാസ്റ്റ് ബൗളര്‍ ശിവം മാവിയാണ് ടി20 പരമ്പരയില്‍ ശ്രദ്ധിക്കേണ്ട ഒരു താരം. 24 കാരനായ പേസറുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം കൂടിയായിരിക്കും ഈ പരമ്പരയിലേത്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും നടത്തിയ ശ്രദ്ധേയമായ പ്രകടനങ്ങളാണ് മാവിക്കു ആദ്യമായി ദേശീയ ടീമിലേക്കു വഴിയൊരുക്കിയത്. കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും 6.64 ഇക്കോണി റേറ്റില്‍ 10 വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു.

കൂടാതെ അടുത്തിടെ നടന്ന ഐപിഎല്‍ ലേലത്തില്‍ ആറു കോടി രൂപയ്ക്കു നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് മാവിയെ സ്വന്തമാക്കുകയു ചെയ്തിരുന്നു. സ്ഥിരമായി 140 പ്ലസ് വേഗതയില്‍ ബൗള്‍ ചെയ്യാന്‍ പേസര്‍ക്കാവും.

കൂടാതെ യോര്‍ക്കറുകളും ബൗണ്‍സറുകളും എറിയുന്നതിലും മിടുക്കനാണ് മാവി. പരമ്പരയില്‍ തിളങ്ങാനായാല്‍ ഇന്ത്യയെ സംബന്ധിച്ച് അതു ഏറെ ഗുണം ചെയ്യുമെന്നുറപ്പാണ്.

ഭാനുക രാജപക്‌സ

ഭാനുക രാജപക്‌സ

ശ്രീലങ്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഭാനുക രാജപക്‌സ ഏതു പ്രതിസന്ധി ഘട്ടത്തിലും മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ ശേഷിയുള്ള താരമാണ്. കഴിഞ്ഞ ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ ഫൈനല്‍ ഇതിനു മികച്ച ഉദാഹരണമായിരുന്നു. ഒരേ സമയം ആക്രമിച്ചും പ്രതിരോധിച്ചും കളിക്കാന്‍ ഇടംകൈയനായ രാജപക്‌സയ്ക്കു സാധിക്കും.

ഇന്ത്യയുമായുള്ള ടി20 പരമ്പരയില്‍ ശ്രീലങ്കയെ സംബന്ധിച്ച് നിര്‍ണായക താരം തന്നെയായിരിക്കും അദ്ദേഹം. ലങ്കന്‍ മുന്‍നിരയെ തുടക്കത്തില്‍ പുറത്താക്കിയാലും രാജപക്‌സയെ പിടിച്ചുകെട്ടാനായില്ലെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ കടുപ്പമായിരിക്കും. ലങ്കന്‍ ബാറ്റിങ് ലൈനപ്പില്‍ ഇന്ത്യ ഏറ്റവുമധികം സൂക്ഷിക്കേണ്ടതും രാജപക്‌സയെയാണ്.

Also Read: IND vs SL: ഒരു കാര്യം ചെയ്യരുത്! സഞ്ജുവിനോടു ഈ ഉപദേശം മാത്രം, സങ്കക്കാര പറയുന്നു

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഇന്ത്യന്‍ ടീമില്‍ ഈ പരമ്പരയോടെ സഞ്ജു സാംസണ്‍ തന്റെ സ്ഥാനമുറപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ വര്‍ഷം ലഭിച്ച അവസരങ്ങളല്ലാം വളരെ നന്നായി പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനായിരുന്നു.

2022ല്‍ നിര്‍ത്തിയ ഇടത്തു നിന്നും തുടങ്ങുകയായിരിക്കും സഞ്ജുവിന്റെ ലക്ഷ്യം.മിന്നുന്ന ഫോമില്‍ നില്‍ക്കെയാണ് അദ്ദേഹം ഈ ടി20 പരമ്പരയില്‍ കളിക്കുക. രഞ്ജി ട്രോഫിയുടെ ഈ സീസണില്‍ 284 റണ്‍സ് സഞ്ജു അടിച്ചെടുത്തു കഴിഞ്ഞു. 14 സിക്‌സറുകള്‍ ഇതിലുള്‍പ്പെടും.

ശ്രദ്ധയോടെ തുടങ്ങി ആവശ്യമെങ്കില്‍ മാത്രം അഗ്രസീവ് ഷോട്ടുകള്‍ക്കു മുതിരുന്ന ശൈലിയാണ് സഞ്ജു ഇപ്പോള്‍ പിന്തുടരുന്നത്. ഇതു വലിയ വിജയമാവുകയും ചെയ്തിരിക്കുകയാണ്. വളരെ അനായാസം സിക്‌സറുകളടിക്കാനുള്ള കഴിവാണ് അദ്ദേഗത്തെ അപകടകാരിയാക്കി മാറ്റുന്നത്.

വനിന്ദു ഹസരംഗ

വനിന്ദു ഹസരംഗ

ശ്രീലങ്കന്‍ സ്റ്റാര്‍ സ്പിന്നറും ലോകത്തിലെ നമ്പര്‍ വണ്‍ ടി20 ബൗളറുമായ വനിന്ദു ഹസരംഗയാണ് പരമ്പരയുടെ വിധി നിര്‍ണയിക്കാന്‍ ശേഷിയുള്ള നാലാമത്തെ താരം. ഉജ്ജ്വല ബൗളിങിലൂടെ മാത്രമല്ല വെടിക്കെട്ട് ബാറ്റിങിലൂടെയും ഹസരംഗയ്ക്കു ടീമിന്റെ ഹീറോയാവാന്‍ കഴിയും.റണ്ണൊഴുക്ക് തടയാന്‍ മിടുക്കനായ അദ്ദേഹം ബ്രേക്ക് ത്രൂകള്‍ നല്‍കുന്നതിലും മുന്നിലാണ്. ബൗളിങിലെ വേരിയേഷനുകളാണ് ഹസരംഗയെ ഇതിനു സഹായിക്കുന്നത്.

സഞ്ജു സാംസണും ഹസരംഗയും മുഖാമുഖം വരുന്നത് പരമ്പരയിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങളിലൊന്ന് കൂടിയായിരിക്കും. ഇതുവരെ കളിച്ച ഏഴു ഇന്നിങ്‌സുകളില്‍ ആറിലും സഞ്ജുവിനെ പുറത്താക്കാന്‍ ലങ്കന്‍ സ്പിന്നര്‍ക്കായിരുന്നു.

Also Read: IND vs SL: സഞ്ജുവിനെ ഏകദിനത്തില്‍ തഴഞ്ഞു, ഇന്ത്യക്കു പണികിട്ടും! അറിയാം

നിര്‍ഭയമായി ബാറ്റ് ചെയ്യാനുളള കഴിവാണ് ഹസരംഗയുടെ മറ്റൊരു പ്ലസ് പോയിന്റ്. പേസ്- സ്പിന്‍ വ്യത്യാസമില്ലാതെ ആര്‍ക്കെതിരേയും വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തിനാവും.

ഹാര്‍ദിക് പാണ്ഡ്യ

ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് പരമ്പരയുടെ വിധി നിര്‍ണയിക്കാന്‍ സാധിക്കുന്ന അഞ്ചാമത്തെയാള്‍. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും കളിയില്‍ ഇംപാക്ടുണ്ടാക്കാന്‍ അദ്ദേഹത്തിനാവും. ക്യാപ്റ്റനായപ്പോഴെല്ലാം ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ ഹാര്‍ദിക്കിനായിട്ടുണ്ട്.

കഴിഞ്ഞ ഐപിഎല്ലില്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ ചാംപ്യന്‍മാരക്കിയതോടെയൈണ് അദ്ദേഹത്തിന്റെ നേതൃമികവ് ലോകമറിഞ്ഞത്. പിന്നീട് ഇന്ത്യന്‍ ക്യാപ്റ്റനായപ്പോഴും ഹാര്‍ദിക് മികവ് ആവര്‍ത്തിച്ചു.

ശ്രീലങ്കയ്‌ക്കെതിരേ സഞ്ജു സാംസണിനൊപ്പം ഇന്ത്യയുടെ ഫിനിഷിങിന്റെ ദൗത്യവും അദ്ദേഹത്തിനായിരിക്കും. ക്യാപ്റ്റനായപ്പോഴെല്ലാം വളരെ പക്വതയോടെയുള്ള ഇന്നിങ്‌സുകളാണ് ഹാര്‍ദിക് കളിച്ചിട്ടുള്ളത്.

Story first published: Saturday, December 31, 2022, 16:15 [IST]
Other articles published on Dec 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+