IND vs SL: ഒരു കാര്യം ചെയ്യരുത്! സഞ്ജുവിനോടു ഈ ഉപദേശം മാത്രം, സങ്കക്കാര പറയുന്നു
ശ്രീലങ്കയുമായുള്ള മൂന്നു ടി20കളുടെ പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി മിന്നുന്ന പ്രകടനം നടത്താന്‍ തയ്യാറെടുക്കുന്ന സഞ്ജു സാംസണിനു നിര്‍ണാക ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കക്കാര. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ കോച്ചായതിനാല്‍ തന്നെ ടീം ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിനെ സങ്കക്കാരയ്ക്കു വളരെ അടുത്തറിയാം. ദീര്‍ഘകാലമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന തന്റെ ശിക്ഷ്യനു ടി20 പരമ്പരയില്‍ തിളങ്ങാനുള്ള വഴി ഉപദേശിച്ചിരിക്കുകയാണ് അദ്ദേഹം.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ എ ചാറ്റ് വിത്ത് ചാംപ്യന്‍സ് (A Chat With Champions) എന്ന ഷോയില്‍ സംസാരിക്കവെയായിരുന്നു ശ്രീലങ്കയുമായുള്ള ടി20 പരമ്പരയില്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം എന്താണെന്നു സങ്കക്കാര ചൂണ്ടിക്കാട്ടിയത്. ലങ്കയുമായുള്ള മൂന്നു ടി20കളുടെ പരമ്പരയില്‍ മാത്രമേ സഞ്ജു ഉള്‍പ്പെട്ടിട്ടുള്ളൂ. തൊട്ടുപിന്നാലെയുള്ള ഏകദിന പരമ്പരയില്‍ തഴയപ്പെടുകയായിരുന്നു.

സഞ്ജുവിനോടുള്ള ഉപദേശം
കാര്യങ്ങള്‍ വളരെ സിംപിളായി നിര്‍ത്താന്‍ സഞ്ജു സാംസണ്‍ ശ്രമിക്കണം. സ്വന്തം ബാറ്റിങില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. ഐപിഎല്ലില്‍ കളിക്കുന്നതും ഇന്ത്യക്കു വേണ്ടി കളിക്കുന്നതും രണ്ടാണ്.
ഇന്ത്യന്‍ ടീമില്‍ തന്റെ ജോലിയെന്താണെന്നു സഞ്ജു മനസ്സിലാക്കുകയും അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു വന്നാല്‍ വളരെ റിലാക്‌സായി അതു നന്നായി ചെയ്യാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും കുമാര്‍ സങ്കക്കാര ഉപദേശിക്കുന്നു.

ബാറ്റിങ് പൊസിഷന്‍
ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ചും കുമാര്‍ സങ്കക്കാര തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. ചിലപ്പോള്‍ സ്ഥിരം കളിച്ചിട്ടില്ലത്ത പൊസിഷനില്‍ ബാറ്റ് ചെയ്യേണ്ടതായി വന്നേക്കാം. എവിടെയാണ് ടീം മാനേജ്‌മെന്റ് സഞ്ജുവിനെ ഉള്‍ക്കൊള്ളിക്കാന്‍ പോവുന്നതെന്നു ആശ്രയിച്ചിരിക്കും ഇത്.
ടോപ് ഓര്‍ഡറിലോ, മിഡില്‍ ഓവറിലോ, അഞ്ച്- ആറ് പൊസിഷനിലോ എവിടെ ബാറ്റ് ചെയ്താലും നന്നായി പെര്‍ഫോം ചെയ്യാനുള്ള കരുത്ത്, ടച്ച്, പ്ലേസ്‌മെന്റ്, മാനകിവാസ്ഥ തുടങ്ങി എല്ലാം അവനുണ്ടെന്നും സങ്കക്കാര കൂട്ടിച്ചേര്‍ത്തു.
IND vs SL: സഞ്ജുവിന് 'പാര വച്ചത്' രോഹിത്! രാഹുലിനായി വാദിച്ചു, കാരണം?

ഒരു കാര്യം ചെയ്യരുത്
ശ്രീലങ്കയുമായുള്ള പരമ്പരയില്‍ ഒരു കാര്യം സഞ്ജു സാംസണ്‍ ചെയ്യരുതെന്ന ഉപദേശം കൂടി കുമാര്‍ സങ്കക്കാര നല്‍കിയിരിക്കുകയാണ്. സ്വന്തം കഴിവ് തെളിയിക്കാന്‍ ഇതു അവസാന അവസരമാണെന്നു ചിന്തിച്ച് അതിനു വേണ്ടി പരമാവധി ശ്രമിക്കാന്‍ പാടില്ല.
സഞ്ജുവിന് എല്ലാം ഗുണങ്ങളുമുണ്ട്. അവന്‍ അതിശയിപ്പിക്കുന്ന ചെറുപ്പക്കാരനാണ്. കഴിവും സ്വഭാവഗുണവുമെല്ലം സഞ്ജുവിനുണ്ട്. അതുകൊണ്ടു തന്നെ ഇതില്‍ വിശ്വസിച്ച് കളിക്കുക, അവസാന ചാന്‍സെന്നു ചിന്തിച്ച് പോരാട്ടത്തിനു മുതിരരുത്.
IPL 2023: കോലിക്ക് പഴയ 'വിലയില്ല', പ്രതിഫലത്തില്‍ കടത്തി വെട്ടിയ ഇന്ത്യക്കാര്‍
ആ ദിവസം തന്നിലേക്കു വരുന്ന കാര്യങ്ങളുമായി പൊരുത്തപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തുക. അതിനു ശേഷം ക്രീസിലേക്കു വന്ന് സ്ഥിരം ശൈലിയില്‍ ആസ്വദിച്ച് കളിക്കൂയെന്നും സങ്കക്കാര ഉപദേശിക്കുന്നു.

ആസ്വദിക്കാന്‍ കഴിയും
നന്നായി കളിക്കുന്നിടത്തോളം കാലം ഫലം എന്തു തന്നെ ആയാലും സ്വന്തം ക്രിക്കറ്റ് നിങ്ങള്‍ക്കു ആസ്വദിക്കാന്‍ കഴിയും. സഞ്ജു സാംസണിന്റെ കാര്യത്തിലേക്കു വന്നാല്‍ ഇതു വളരെ ശരിയാണ്.തന്റെ കഴിവിനൊത്ത നിലവാരത്തില്‍ കളിക്കാന്‍ സാധിക്കുകയാണെങ്കില്‍ അവനു സ്വന്തം ക്രിക്കറ്റ് നന്നായി ആസ്വദിക്കാനാവും.
സഞ്ജുവിനെ സംബന്ധിച്ച് മനോഹരമായ അവസരമായിരിക്കും ഇത്. ഈ ചെറുപ്പക്കാരനു എന്തു ചെയ്യാന്‍ കഴിയുമെന്നു ഫാന്‍സിനു കാണാനും സാധിക്കും, കാരണം സഞ്ജു വളരെ സ്‌പെഷ്യല്‍ ടാലന്റാണെന്നും കുമാര്‍ സങ്കക്കാര വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications