Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: കോലിക്ക് പഴയ 'വിലയില്ല', പ്രതിഫലത്തില്‍ കടത്തി വെട്ടിയ ഇന്ത്യക്കാര്‍

kohli

ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ ഇപ്പോഴും ഒരു ടീമിനു വേണ്ടി മാത്രം കളിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ മാത്രമേയുള്ളൂ. അത് ഇന്ത്യയുടെ ഇതിഹാസ ബാറ്റര്‍ വിരാട് കോലിയാണ്. യുവതാരമായിരിക്കെ ടീമിലേക്കു വന്ന് പിന്നീട് ദീര്‍ഘകാലം ര്‍സിബിയെ നയിച്ച അദ്ദേഹം 2021ലെ സീസണിനു ശേഷം ക്യാപ്റ്റന്‍സി ഒഴിയുകയായിരുന്നു. പക്ഷെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി കോലി ഇപ്പോഴും ആര്‍സിബി കൂടാരത്തിലുണ്ട്.

ഒരു സമയത്ത് ഐപിഎല്ലില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. നാലു വര്‍ഷം 17 കോടി രൂപ വീതമായിരുന്നു അദ്ദേഹത്തിന്റെ ശമ്പളം. എന്നാല്‍ നായകസ്ഥാനമൊഴിഞ്ഞ ശേഷം പ്രതിഫലം കോലി കുറച്ചിരുന്നു. നിലവില്‍ 15 കോടി രൂപയാണ് ഒരു വര്‍ഷത്തെ ശമ്പളം.

പ്രതിഫലത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ കോലിയെ പലരും ഓവര്‍ടേക്ക് ചെയ്തു കഴിഞ്ഞു. വരാനിരിക്കുന്ന സീസണില്‍ അദ്ദേഹത്തേക്കാള്‍ ശമ്പളമുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ഇഷാന്‍ കിഷന്‍ (15.25 കോടി)

ഇഷാന്‍ കിഷന്‍ (15.25 കോടി)

മുംബൈ ഇന്ത്യന്‍സിന്റെ വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന് വിരാട് കോലിയേക്കാള്‍ ശമ്പളമുണ്ട്. 15.25 കോടി രൂപയാണ് പ്രതിവര്‍ഷം അദ്ദേഹത്തിനു ലഭിക്കുന്നത്.

കഴിഞ്ഞ സീസണിനു മുമ്പായിരുന്നു ഇഷാന്റെ പ്രതിഫലം ഇത്രയും വര്‍ധിച്ചത്. സീസണിനു മുമ്പ് ഒഴിവാക്കപ്പെട്ട താരത്തെ മെഗാ ലേലത്തില്‍ 15.25 കോടി രൂപയ്ക്ക് മുംബൈ തിരികെ വാങ്ങുകയായിരുന്നു. ഈ തുകയ്ക്കു തന്നെയാണ് അടുത്ത സീസണിലും ഇഷാനെ മുംബൈ നിലനിര്‍ത്തിയിരിക്കുന്നത്.

രോഹിത് ശര്‍മ (16 കോടി

രോഹിത് ശര്‍മ (16 കോടി

നിലവിലെ ഇന്ത്യന്‍ നായകനും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനുമായ രോഹിത് ശര്‍മയുടെ ശമ്പളം വര്‍ഷത്തില്‍ 16 കോടി രൂപ വീതമാണ്. കഴിഞ്ഞ സീസണിനു മുന്നോടിയായി നടന്ന മെഗാ ലേലത്തിനു മുമ്പ് ഈ തുകയ്ക്കു ഹിറ്റ്മാനെ മുംബൈ നിലനിര്‍ത്തുകയായിരുന്നു.

അടുത്ത വര്‍ഷത്തെ ഐപിഎല്ലിലും ഈ തുകയ്ക്കാണ് രോഹിത്തിനെ മുംബൈ തങ്ങള്‍ക്കൊപ്പം നിര്‍ത്തിയിരിക്കുന്നത്.

Also Read: ഇന്ത്യന്‍ കോച്ചായി ദ്രാവിഡ് വേണ്ട! മാറ്റിയേ തീരൂ, കാരണങ്ങളറിയാം

രവീന്ദ്ര ജഡേജ (16 കോടി)

രവീന്ദ്ര ജഡേജ (16 കോടി)

ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുറുപ്പുചീട്ടുമായ രവീന്ദ്ര ജഡേജയ്ക്കു വിരാട് കോലിയേക്കാള്‍ പ്രതിഫലമുണ്ട്. 16 കോടി രൂപയാണ് കഴിഞ്ഞ സീസണ്‍ മുതല്‍ സിഎസ്‌കെ അദ്ദേഹത്തിനു നല്‍കുന്നത്.

മെഗാ ലേലത്തിനു മുമ്പ് ചെന്നൈ ഏറ്റവുമുയര്‍ന്ന തുകയ്ക്കു നിലനിര്‍ത്തിയതും ജഡ്ഡുവിനെയായിരുന്നു. ഇതിഹാസ നായകന്‍ എംഎസ് ധോണി പോലും ശമ്പളത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിനു താഴെയാണ്.

കഴിഞ്ഞ സീസണിനിടെ സിഎസ്‌കെയുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായ ജഡേജ പുതിയ സീസണില്‍ മറ്റൊരു ഫ്രാഞ്ചൈസിയിലേക്കു മാറുമെന്നു അഭ്യൂഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ ധോണിയുടെ ഇടപെടല്‍ അദ്ദേഹത്തെ ടീമില്‍ തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

റിഷഭ് പന്ത് (16 കോടി)

റിഷഭ് പന്ത് (16 കോടി)

വിരാട് കോലിയേക്കാള്‍ ശമ്പളമുള്ള നാലാമത്തെ ഇന്ത്യന്‍ താരം ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ്. 16 കോടി രൂപയാണ് താരത്തിന്റെ പ്രതിവര്‍ഷ ശമ്പളം. കഴിഞ്ഞ മെഗാ ലേലത്തിനു മുമ്പാണ് ഈ തുകയ്ക്കു റിഷഭിനെ ഡിസി നിലനിര്‍ത്തിയത്.

വരാനിരിക്കുന്ന സീസണിലും ഈ തുകയ്ക്കു തന്നെ താരത്തെ നിലനിര്‍ത്തിയിരിക്കുകയാണ് ഡല്‍ഹി. കരിയറിന്റെ തുടക്കം മുതല്‍ ഡിസിയുടെ ഭാഗമാണ് റിഷഭ്.

Also Read: IPL 2023: വിലക്കിയിട്ടും പാക് 'നുഴഞ്ഞുകയറ്റം'! മൂന്ന് പാക് താരങ്ങളെ അറിയാം

കെഎല്‍ രാഹുല്‍ (17 കോടി)

കെഎല്‍ രാഹുല്‍ (17 കോടി)

ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവുമുയര്‍ന്ന ശമ്പളം ഓപ്പണറും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകനുമായ കെഎല്‍ രാഹുലിനാണ്. 17 കോടി രൂപയാണ് ഒരു വര്‍ഷം അദ്ദേഹത്തിന്റെ ശമ്പളം. 2021ലെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്നു രാഹുല്‍.

എന്നാല്‍ സീസണിനു ശേഷം അദ്ദേഹം പഞ്ചാബ് വിട്ടു. തുടര്‍ന്ന് കഴിഞ്ഞ ഐപിഎല്ലില്‍ അരങ്ങേറിയ ലഖ്‌നൗവിലേക്കു ചേക്കേറുകയായിരുന്നു. മെഗാ ലേലത്തിനു മുമ്പായിരുന്നു 17 കോടി രൂപയ്ക്കു രാഹുലിന്റെ കൂടുമാറ്റം.

ആദ്യ സീസണില്‍ ടീമിനെ പ്ലേഓഫിലത്തിക്കാനും അദ്ദേഹത്തിനായിരുന്നു. അടുത്ത സീസണിലും 17 കോടിക്കാണ് രാഹുലിനെ നിലനിര്‍ത്തിയിരിക്കുന്നത്.

Story first published: Wednesday, December 28, 2022, 16:21 [IST]
Other articles published on Dec 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+