വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ കോച്ചായി ദ്രാവിഡ് വേണ്ട! മാറ്റിയേ തീരൂ, കാരണങ്ങളറിയാം

കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം സ്ഥാനമേറ്റത്

dravid

ടീം ഇന്ത്യയുടെ മുഖ്യ കോച്ചായി മുന്‍ ഇതിഹാസ ബാറ്ററും ക്യാപ്റ്റനുമായിരുന്ന രാഹുല്‍ ദ്രാവിഡ് വന്നപ്പോള്‍ പ്രതീക്ഷ വാനോളായിരുന്നു. പക്ഷെ പരിശീലകനായി ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഈ പ്രതീക്ഷ അദ്ദേഹത്തിനു നിറവേറ്റാന്‍ കഴിഞ്ഞോയെന്ന കാര്യം സംശയമാണ്. ദ്രാവിഡിനു മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി ഏഷ്യാ കപ്പായിരുന്നു. അവിടെ ഇന്ത്യ ഫൈനല്‍ പോലും കാണാതെ നാട്ടിലേക്കു മടങ്ങി.

അതിനു പിന്നാലെ ദ്രാവിഡിന്റെ യഥാര്‍ഥ അഗ്നിപരീക്ഷയായ ടി20 ലോകകപ്പും വന്നു. അവിടെയാവട്ടെ സെമി ഫൈനലില്‍ നാണംകെട്ട പരാജയത്തോടെ ഇന്ത്യ പുറത്തായി. ഇതിനു ശേഷം അദ്ദേഹത്തിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. പരിശീലകസ്ഥാനത്തു നിന്നും ദ്രാവിഡിനെ മാറ്റണമെന്നും പലരും ആവശ്യപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ നവംബര്‍ മുതല്‍ ഇന്ത്യയെ എട്ടു ടി20 പരമ്പരകളിലും നാലു ടെസ്റ്റ് പരമ്പരകളിലും അഞ്ച് ഏകദിന പരമ്പരകളിലുമാണ് ദ്രാവിഡ് ഇന്ത്യയെ പരിശീലിപ്പിച്ചത്.

Also Read: IND vs SL: ഇനി സഞ്ജുവില്ലാതെ നടക്കില്ല! നാലു പരമ്പരയും കളിക്കട്ടെ, മുന്‍ താരം പറയുന്നുAlso Read: IND vs SL: ഇനി സഞ്ജുവില്ലാതെ നടക്കില്ല! നാലു പരമ്പരയും കളിക്കട്ടെ, മുന്‍ താരം പറയുന്നു

ജൂണിലെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഏകദിന, ടി20 പരമ്പരകള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ അതിനു ശേഷം ഇന്ത്യയുടെ പ്രകടനത്തിന്റെ ഗ്രാഫ് താഴേക്കാണ്. അടുത്തിടെ റാങ്കിങില്‍ ഏഴാംസ്ഥാനത്തുള്ള ബംഗ്ലാദേശിനെതിരേ പോലും ഏകദിന പരമ്പരയില്‍ ഇന്ത്യക്കു പരാജയം നേരിട്ടു.

കോച്ചെന്ന നിലയില്‍ ദ്രാവിഡിന്റെ പിഴവുകളും ഇതിനു കാരണമായിട്ടുണ്ട്. അദ്ദേഹത്തെ പരിശീലകസ്ഥാനത്തു നിന്നും നീക്കുന്നതായിരിക്കും ഇന്ത്യയെ സംബന്ധിച്ച് കൂടുതല്‍ നല്ല തീരുമാനം. ഇതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.

മോശം ടീം സെലക്ഷന്‍

മോശം ടീം സെലക്ഷന്‍

കോച്ചെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്റെ ഏറ്റവും വലിയ പോരായ്മ ടീം സെലക്ഷനില്‍ വരുത്തുന്ന പിഴവുകളാണ്. സമീപകാലത്തു ചില മോശം ടീം സെലക്ഷനുകള്‍ കാരണം ഇന്ത്യക്കു കനത്ത പരാജയങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഉദാഹരണമെടുത്താല്‍ കഴിഞ്ഞ ഏഷ്യാ കപ്പില്‍ പേസര്‍ ആവേശ് ഖാനെ കളിപ്പിച്ച ദ്രാവിഡിന്റെ തീരുമാനം ദയനീയ പരാജയമായിരുന്നു.

കഴിഞ്ഞ ടി20 ലോകകപ്പില്‍ പരിചയസമ്പന്നനായ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ഒരു മല്‍സരത്തില്‍പ്പോലും കളിപ്പിക്കാതെ പുറത്ത് ഇരുത്തിയതും ദ്രാവിഡിന്റെ മറ്റൊരു മണ്ടത്തരമായിരുന്നു. ഇതു വലിയ വിമര്‍ശനങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്തിരുന്നു.

Also Read: ബംഗ്ലാദേശിനെ തൂത്തുവാരി, പക്ഷെ രാഹുലിനെ ക്യാപ്റ്റനാക്കരുത്! പ്രശ്‌നങ്ങള്‍ അഞ്ചണ്ണം

ഏറ്റവും അവസാനമായി ബംഗ്ലാദേശുമായുളള രണ്ടാം ടെസ്റ്റില്‍ കുല്‍ദീപ് യാദവിനെ പുറത്ത് ഇരുത്തിയ ദ്രാവിഡിന്റെ തീരുമാനവും വിമര്‍ശിക്കപ്പെട്ടു. തൊട്ടുമുമ്പത്തെ ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് കൂടിയായിരുന്നു കുല്‍ദീപ്.

ബംഗ്ലാദേശുമായുള്ള തോല്‍വി

ബംഗ്ലാദേശുമായുള്ള തോല്‍വി

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ അടുത്തിടെ ഇന്ത്യക്കേറ്റ 1-2ന്റെ തോല്‍വി വലിയ നാണക്കേടായി മാറിയിരുന്നു. രോഹിത് ശര്‍മയുടെ കീഴില്‍ ഏറ്റവും മികച്ച ടീമിനെ തന്നെ ഇറക്കിയിട്ടും ഐസിസി റാങ്കിങില്‍ ഏഴാമതുള്ള ബംഗ്ലാദേശിനു മുന്നില്‍ ഇന്ത്യക്കു അടിതെറ്റി. തുടരെ രണ്ടാം തവണയാണ് ബംഗ്ലാദേശില്‍ ഇന്ത്യ ഏകദിന പരമ്പര പരമ്പര കൈവിട്ടത്. തൊട്ടുമുമ്പത്തെ പര്യടനത്തിലും ഇന്ത്യ ഇതേ മാര്‍ജിനില്‍ തോറ്റിരുന്നു.

Also Read: IPL 2023: വന്‍ ഡിമാന്റുണ്ടാവുമെന്ന് ഉറപ്പിച്ചു, പക്ഷെ ലേലത്തില്‍ ഇവരെ ഒരാള്‍ക്ക് പോലും വേണ്ട!

ഐസിസിയുടെ ഏകദിന ലോക''''''''''''''''''''''''''''കപ്പ് അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കെ ഇന്ത്യക്കേറ്റ വലിയ ആഘാതം തന്നെയായിരുന്നു ബംഗ്ലാദേശിനെതിരായ തോല്‍വി.

ശിഖര്‍ ധവാന്‍, വിരാട് കോലി എന്നിവരെല്ലാം ഈ പരമ്പരയില്‍ ദയനീയ പരാജയമായി മാറി. ഇന്ത്യന്‍ തോല്‍വിയുടെ പ്രധാന കാരണവും ബാറ്റിങ് നിരയുടെ മോശം പ്രകടനമായിരുന്നു.

ബാറ്റിങ് പൊസിഷനിലെ ആശയക്കുഴപ്പം

ബാറ്റിങ് പൊസിഷനിലെ ആശയക്കുഴപ്പം

ചില ബാറ്റിങ് പൊസിഷനുകളില്‍ ആരെയൊക്കെ കളിപ്പിക്കണമെന്ന കാര്യത്തില്‍ രാഹുല്‍ ദ്രാവിഡിനു ഇപ്പോഴും വലിയ ആശയക്കുഴപ്പമാണുള്ളത്. ഇതും ടീമിന്റെ പ്രകടനത്തെ സാരമായി ബാധിക്കുന്നുണ്ട്. എഡ്ബാസ്റ്റണില്‍ ഇംഗ്ലണ്ടുമായുളള ടി20യില്‍ റിഷഭ് പന്തിനെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്യാനുള്ള ദ്രാവിഡിന്റെ നീക്കം ദയനീയമായി പരാജയപ്പെട്ടു.

അതിനു ശേഷം താരത്തിന്റെ ടി20 ഫോമിലും വലിയ ഇടിവ് സംഭവിച്ചു. ബാറ്റിങ് പൊസിഷനിലെ അസ്ഥിരത റിഷഭിന്റെ ബാറ്റിങിനെയും പിന്നീട് ബാധിച്ചതായി കാണാ. ഓപ്പണറായി കളിച്ച റിഷഭിനു അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 14.2 ശരാശരിയില്‍ നേടാനായത് വെറും 71 റണ്‍സ് മാത്രമാണ്.

ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെയും ബാറ്റിങ് പൊസിഷനില്‍ നിന്നും മാറ്റി ദ്രാവിഡ് നടത്തിയ പരീക്ഷണവും ഫ്‌ളോപ്പായി മാറി. നേരത്തേ അയര്‍ലാന്‍ഡ് പര്യടനത്തില്‍ വിവിഎസ് ലക്ഷ്മണ്‍ കോച്ചായിരുന്നപ്പോള്‍ മൂന്നാം നമ്പറില്‍ കളിച്ച് സെഞ്ച്വറിയടിച്ച താരമാണ് ഹൂഡ.

പക്ഷെ താരത്തിനു ഒട്ടും യോജിക്കാത്ത ഫിനിഷറുടെ റോളാണ് ദ്രാവിഡ് പിന്നീട് ചില മല്‍സരങ്ങളില്‍ നല്‍കിയത്. അതു പാളുകയും ചെയ്തു. ടോപ് ഓര്‍ഡര്‍ മുതല്‍ ഏഴാം നമ്പറില്‍ വരെ ഹൂഡ ഇതിനകം കളിച്ചുകഴിഞ്ഞു.

Story first published: Tuesday, December 27, 2022, 13:25 [IST]
Other articles published on Dec 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X