For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: വന്‍ ഡിമാന്റുണ്ടാവുമെന്ന് ഉറപ്പിച്ചു, പക്ഷെ ലേലത്തില്‍ ഇവരെ ഒരാള്‍ക്ക് പോലും വേണ്ട!

നാലു കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം

അടുത്ത വര്‍ഷത്തെ ഐപിഎല്ലിലേക്കുള്ള മിനി താരലേലം ദിവസങ്ങള്‍ക്കു മുമ്പ് കൊച്ചിയില്‍ നടന്നിരുന്നു. വിദേശ കളിക്കാര്‍ വലിയ നേട്ടമുണ്ടാക്കിയ ലേലത്തില്‍ ആകെ 80 താരങ്ങളാണ് വിറ്റുപോയത്. 18.50 കോടി രൂപയുമായി ഇംഗ്ലീഷ് യുവ ഓള്‍റൗണ്ടര്‍ സാം കറെന്‍ ഈ ലേലത്തിലെ മാത്രമല്ല ടൂര്‍ണമെന്റിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വില പിടിപ്പുളള താരമായി മാറുകയും ചെയ്തു.

ആകെ 405 കളിക്കാരായിരുന്നു ലേലത്തില്‍ ഉള്‍പ്പെട്ടിരുന്നത്. ഇവരില്‍ 300ലധികം താരങ്ങളെ ആരും വാങ്ങിയില്ല. ലേലത്തില്‍ ഉറപ്പായും വില്‍ക്കപ്പെടുകയും വലിയ ഡിമാന്റുണ്ടാവുകയും ചെയ്യുമെന്നു പ്രതീക്ഷിക്കപ്പെട്ട ചില താരങ്ങളെ ആരും വാങ്ങാതെ പോയിട്ടുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

shanka

ദസുന്‍ ഷനക

ശ്രീലങ്കന്‍ വൈറ്റ് ബോള്‍ ടീം നായകനും നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളും കൂടിയായ ദസുന്‍ ഷനകയെ ഐപിഎല്‍ ലേലത്തില്‍ ആരും വാങ്ങാന്‍ തയ്യാറായില്ലെന്നത് ആശ്ചര്യകരമാണ്. ലങ്കയ്ക്കു വേണ്ടി നിരവധി ശ്രദ്ധേയമായ പ്രകടനങ്ങള്‍ സീം ബൗളിങ് ഓള്‍റൗണ്ടറായ അദ്ദേഹം നേരത്തേ കാഴ്ചവച്ചിട്ടുണ്ട്.

പക്ഷെ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസയും ഷനകയ്ക്കായി താല്‍പ്പര്യം കാണിച്ചില്ല. ഓള്‍റൗണ്ട് മികവിനൊപ്പം ക്യാപ്റ്റന്‍സി ഓപ്ഷന്‍ കൂടിയായിരുന്നു അദ്ദേഹം. എന്നിട്ടും ലേലത്തില്‍ ഷനക അവഗണിക്കപ്പടുകയായിരുന്നു.

parnell

വെയ്ന്‍ പാര്‍നല്‍

സൗത്താഫ്രിക്കയുടെ സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെയ്ന്‍ പാര്‍നലാണ് ഐപിഎല്‍ ലേലത്തില്‍ ആരും വാങ്ങാതെ പോയ മറ്റൊരു പ്രധാന താരം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ലീഗുകളില്‍ കളിച്ച അനുഭവസമ്പത്ത് പാര്‍നലിനുണ്ട്. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിലും ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചു. എന്നിട്ടും പാര്‍നലിനെ ഐപിഎല്‍ ലേലത്തില്‍ പത്ത് ഫ്രാഞ്ചൈസികള്‍ക്കും വേണ്ടായിരുന്നു.

സന്ദീപ് ശര്‍മ

ഐപിഎല്ലില്‍ ഏറെ മല്‍സര പരിചയമുളള ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സന്ദീപ് ശര്‍മയ്ക്കും ലേലത്തില്‍ ഫ്രാഞ്ചൈസിയെ ലഭിച്ചില്ല. പവര്‍പ്ലേയില്‍ വളരെ അപകടകാരിയായ അദ്ദേഹം നേരത്തേ വിരാട് കോലിയടക്കമുള്ള പല വമ്പന്‍ താരങ്ങളെയും പല തവണ പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ ലേലത്തില്‍ ഒരു ടീം പോലും ശര്‍മയെ വാങ്ങാന്‍ മുന്നോട്ടുവന്നില്ല.

sandeep

ഹാരി ടെക്റ്റര്‍

അയര്‍ലാന്‍ഡിന്റെ അപകടകാരിയായ ബാറ്റര്‍ ഹാരി ടെക്റ്ററുടെയും ഐപിഎല്‍ മോഹം ലേലത്തില്‍ പൊലിയുകയായിരുന്നു. സാധാരണയായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കെതിരേ നന്നായി പെര്‍ഫോം ചെയ്തിട്ടുള്ള കളിക്കാര്‍ക്ക് ലേലത്തില്‍ ഡിമാന്റുണ്ടാവാറുണ്ട്.

കഴിഞ്ഞ അയര്‍ലാന്‍ഡ് പര്യടനത്തില്‍ ഹാര്‍ദിക് പാണ്ഡ്യ നയിച്ച ഇന്ത്യയെ വിറപ്പിച്ച താരമായിരുന്നു ടെക്റ്റര്‍. പക്ഷെ ഐപിഎല്‍ ലേലത്തില്‍ ഈ ഹീറോയിസമൊന്നും താരത്തെ തുണച്ചില്ല. വമ്പനടിക്കാരനായ ടെക്റ്ററിനെ ലേലത്തില്‍ ഒരു ടീമും വാങ്ങാന്‍ തയ്യാറായില്ല.

Story first published: Monday, December 26, 2022, 23:08 [IST]
Other articles published on Dec 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+