Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: വിലക്കിയിട്ടും പാക് 'നുഴഞ്ഞുകയറ്റം'! മൂന്ന് പാക് താരങ്ങളെ അറിയാം

RAZZA

ഐപിഎല്ലിന്റെ മിനി താരലേലം കൊച്ചിയില്‍ കഴിഞ്ഞിരിക്കുകയാണ്. ഇനിയുളള മാസങ്ങള്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ പൂരം കൊടിയേറുന്നതിനുള്ള കാത്തിരിപ്പാണ്. പാകിസ്താന്റെയൊഴികെ മറ്റു രാജ്യങ്ങൡ നിന്നെല്ലാമുള്ള കളിക്കാരെ നമുക്ക് ഐപിഎല്ലില്‍ കാണാം. നമീബിയ, അയര്‍ലാന്‍ഡ് തുടങ്ങിയ ചെറു ടീമുകളിലെ താരങ്ങളെപ്പോലും അടുത്ത ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പം നമുക്കു കാണാം.

പക്ഷെ രാഷ്ട്രീയപരമായ കാരണങ്ങളെ തുടര്‍ന്ന് പാക് താരങ്ങളോടു ഐപിഎല്ലില്‍ നിന്നും നോ പറഞ്ഞിരിക്കുകയാണ്. ലേലത്തില്‍ പങ്കെടുക്കാന്‍ പോലും പാക് താരങ്ങള്‍ക്കു അനുമതിയില്ല. എന്നിട്ടും ചില പാക് താരങ്ങളെ അടുത്ത ഐപിഎല്‍ സീസണില്‍ നമുക്ക് കാണാന്‍ കഴിയും. ഇവര്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

സിക്കന്തര്‍ റാസ്സ

സിക്കന്തര്‍ റാസ്സ

പാകിസ്താനിലെ സിലോകോട്ടില്‍ ജനിച്ച ഓള്‍റൗണ്ടര്‍ സിക്കന്തര്‍ റാസ്സയാണ് ഐപിഎല്ലിലെ ഒരു പാക് സാന്നിധ്യം. ജന്‍മം കൊണ്ട് പാക് വംശജനാണെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ സിംബാബ്‌വെയ്ക്കു വേണ്ടിയാണ് താരം കളിക്കുന്നത്. പഞ്ചാബ് കങ്‌സാണ് ഇത്തവണ ലേലത്തില്‍ റാസ്സയെ വാങ്ങിയത്. താരത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം കൂടിയാണ് അടുത്ത സീസണിലേത്.

50 ലക്ഷം രൂപയ്ക്കായിരുന്ന റാസ്സയെ പഞ്ചാബ് സ്വന്തം കൂടാരത്തിലേക്കു കൊണ്ടുവന്നത്. പഞ്ചാബില്‍ ഫിനിഷറുടെ റോളിനൊപ്പം ഓഫ് സ്പിന്നറായും നമുക്ക് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞേക്കും. നിലവില്‍ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് റാസ്സ.

Also Read: ബംഗ്ലാദേശിനെ തൂത്തുവാരി, പക്ഷെ രാഹുലിനെ ക്യാപ്റ്റനാക്കരുത്! പ്രശ്‌നങ്ങള്‍ അഞ്ചണ്ണം

ടി20 ക്രിക്കറ്റില്‍ 158 മല്‍സരങ്ങളുടെ അനുഭവസമ്പത്ത് റാസ്സയ്ക്കുണ്ട്. 129.81 സ്‌ട്രൈക്ക് റേറ്റോടെ 3109 റണ്‍സ് നേടുകയും ചെയ്തു. 19 ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. ബൗളിങിലേക്കു വന്നാല്‍ 7.34 ഇക്കോണമി റേറ്റില്‍ 79 വിക്കറ്റുകള്‍ റാസ്സ വീഴ്ത്തിയിട്ടുണ്ട്. എട്ടു റണ്‍സിന് നാലു വിക്കറ്റുകളെടുത്തതാണ് മികച്ച പ്രകടനം.

മോയിന്‍ അലി

മോയിന്‍ അലി

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലിയാണ് ഐപിഎല്ലിലെ മറ്റൊരു പാകിസ്താന്‍ താരം. അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയാണ് അടുത്ത സീസണില്‍ കളിക്കുക. നേരത്തേ തന്നെ ഐപിഎല്ലിന്റെ ഭാഗമാണ് അലി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പവും അദ്ദേഹമുണ്ടായിരുന്നു.

കഴിഞ്ഞ സീസണിലെ മെഗാ ലേലത്തിനു മുമ്പ് അലിയെ നിലനിര്‍ത്തിയ സിഎസ്‌കെ അടുത്ത സീസണിലും അദ്ദേഹത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്തുകയായിരുന്നു. ആര്‍സിബിയില്‍ വേണ്ടത്ര പ്രയോജനപ്പെടുത്താതെ പോയ അലി സിഎസ്‌കെയിലേക്കു വന്നതോടെ മാച്ച് വിന്നറായി മാറുകയായിരുന്നു.

Also Read: IPL 2023: മുടക്കിയ പണം പാഴാവില്ല! ഇവര്‍ കളിക്കളത്തില്‍ തിരിച്ചുതരും, അറിയാം

ടോപ് ഓര്‍ഡര്‍ ബാറ്ററായും ഓഫ് സ്പിന്നറും അദ്ദേഹം ചെന്നൈയ്ക്കു വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. അടുത്ത സീസണിലും സിഎസ്‌കെയുടെ തുറുപ്പുചീട്ടുകളിലൊന്നായിരിക്കും അലി.

ആദില്‍ റഷീദ്

ആദില്‍ റഷീദ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി കളിക്കുന്ന സ്പിന്നര്‍ ആദില്‍ റഷീദാണ് ഐപിഎല്ലിലെ മൂന്നാമത്തെ പാകിസ്താന്‍ താരം. തൊട്ടുമുമ്പത്തെ മെഗാ ലേലത്തില്‍ അദ്ദേഹത്തെ ആരും വാങ്ങിയിരുന്നില്ല. എന്നാല്‍ കൊച്ചിയില്‍ നടന്ന കഴിഞ്ഞ മിനി ലേലത്തില്‍ റഷീദിന്റെ സമയം തെളിഞ്ഞു. 2016ലെ ചാംപ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കു അദ്ദേഹത്തെ വാങ്ങിയത്.

അടുത്ത സീസണില്‍ ഹൈദരാബാദിന്റെ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുക റഷീദായിരിക്കും ഏറെ അനുഭവസമ്പത്തുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം ഓറഞ്ച് ആര്‍മിക്കു വലിയ മുതല്‍ക്കൂട്ടായി മാറും.

സ്പിന്‍ ബൗളിങില്‍ റഷീദിനു പിന്തുണയുമായി മായങ്ക് മര്‍ക്കാണ്ഡെ, അക്കീല്‍ ഹുസൈന്‍, അബ്ദുള്‍ സമദ്, വാഷിങ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ എന്നിവരുമുണ്ട്.

Story first published: Wednesday, December 28, 2022, 7:14 [IST]
Other articles published on Dec 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+