IPL 2023: മുടക്കിയ പണം പാഴാവില്ല! ഇവര്‍ കളിക്കളത്തില്‍ തിരിച്ചുതരും, അറിയാം

ഐപിഎല്ലിന്റെ മിനി താരലേലം കഴിഞ്ഞിരിക്കുകയാണ്. ഇനിയുള്ള മാസങ്ങള്‍ ഫ്രാഞ്ചൈസികള്‍ക്കു തയ്യാറെടുപ്പിന്റേതാണ്. ഗെയിം പ്ലാന്‍ തയ്യാറാക്കി അടുത്ത സീസണില്‍ ഏറ്റവും മികച്ച ഇലവനെ ഇറക്കുകയാവും എല്ലാ ഫ്രാഞ്ചൈസികളുടെയും ലക്ഷ്യം. ആകെ 405 കളിക്കാരായിരുന്നു ലേലത്തിലുണ്ടായിരുന്നത്. പക്ഷെ ഇവരില്‍ വെറും 80 താരങ്ങളെ മാത്രമേ 10 ഫ്രാഞ്ചൈസികളും കൂടി വാങ്ങിയുള്ളൂ. ഇതിനായി ചെലവഴിച്ചത് 164.5 കോടി രൂപയായിരുന്നു.
പഞ്ചാബ് കിങ്‌സ് 18.50 കോടിക്കു സ്വന്തമാക്കിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെനാണ് ലേലത്തിലെ ഏറ്റവും വിലയേറിയ താരമായി മാറിയത്. അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള ചില വിദേശ കളിക്കാരെ കുറഞ്ഞ തുകയ്ക്കു സ്വന്തമാക്കാന്‍ ചില ടീമുകള്‍ക്കായിരുന്നു. ഫ്രാഞ്ചൈസികളുടെ കൈ പൊള്ളാത്ത, കൊടുത്ത കാശ് തീര്‍ച്ചയായും മുതലാവുന്ന ഈ താരങ്ങള്‍ ആരൊക്കെയെന്നറിയാം.

കെയ്ന്‍ വില്ല്യംസണ്‍ (2 കോടി, ജിടി)
ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണിനെ സ്വന്തമാക്കാന്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനു വെറും രണ്ടു കോടി രൂപ മാത്രമേ വേണ്ടിവന്നുള്ളൂ. ലേലത്തില്‍ ആദ്യമായി പേര് വിളിക്കപ്പെട്ട അദ്ദേഹത്തിന്റെ അടിസ്ഥാന വിലയായിരുന്നു രണ്ടു കോടി.
മറ്റു ടീമുകളൊന്നും താല്‍പ്പര്യം കാണിക്കാതിരുന്നതോടെ ഇതേ തുകയ്ക്കു വില്ലിയെ ജിടി വാങ്ങിക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനായിരുന്നു അദ്ദേഹം.

ആദില്‍ റഷീദ് (2 കോടി, എസ്ആര്‍എച്ച്)
ഇംഗ്ലണ്ടിന്റെ പ്രമുഖ സ്പിന്നര്‍ ആദില്‍ റഷീദിനെ ലേലത്തില്‍ വാങ്ങിയത് മുന്‍ ചാംപ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദായിരുന്നു. ഇതിനു വേണ്ടി അവര്‍ക്കു വേണ്ടിവന്നത് അടിസ്ഥാന വിലയായ രണ്ടു കോടി രൂപയായിരുന്നു.
മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ക്കെല്ലാം മല്‍സര പരിചയമുള്ള ബാക്കപ്പ് സ്പിന്നറെ ആവശ്യമായിരുന്നു. പക്ഷെ ലേലത്തില്‍ ആരും തന്ന റഷീദിനായി മുന്നോട്ടുവന്നില്ല.
Also Read: IPL 2023: രഹാനെ 'മാന്‍ഡ്രേക്ക്', കൂടെയുണ്ടെങ്കില്‍ കിരീടം കിട്ടില്ല! ചെന്നൈ പേടിക്കണം
ഇതോടെ രണ്ടു കോടിക്കു അദ്ദേഹത്തെ ഹൈദരാബാദിനു ലഭിക്കുകയും ചെയ്തു. അവരെ സംബന്ധിച്ച് വലിയ മുതല്‍ക്കൂട്ട് തന്നെയായിരിക്കും റഷീദ്.

ആദം സാംപ (2 കോടി, ആര്‍ആര്‍)
മിനി ലേലത്തിന്റെ ആദ്യ റൗണ്ടില്‍ വില്‍ക്കപ്പെടാതെ പോയ താരമാണ് ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംപ. പക്ഷെ രണ്ടാം റൗണ്ടില്‍ അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്കു രാജസ്ഥാന്‍ റോയല്‍സ് വാങ്ങിക്കുകയായിരുന്നു.
ഐപിഎല്ലില്‍ സംപയുടെ മൂന്നാമത്തെ ടീം കൂടിയാണിത്. നേരത്തേ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകളുടെ ഭാഗമായിരുന്നു അദ്ദേഹം.
നിലവില്‍ യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍ എന്നീ ലോകോത്തര സ്പിന്നര്‍മാര്‍ റോയല്‍സിനുണ്ട്. ഇതു കൂടാതെയാണ് പുതുതായി സാംപയെകൂടി അവര്‍ വാങ്ങിയിരിക്കുന്നത്. നിലവില്‍ ഐസിസിയുടെ ടി20 ബൗളര്‍മാരുടെ റാങ്കിങില്‍ അദ്ദേഹം ഏഴാമതുണ്ട്.

ഡേവിസ് വീസ്സെ (1 കോടി, കെകെആര്‍)
നമീബിയയുടെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഡേവിഡ് വീസ്സെയെ ലേലത്തില്‍ വാങ്ങിയത് രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ്. ഇതിനു വേണ്ടി അടിസ്ഥാന വിലയായ ഒരു കോടി രൂപ മാത്രമേ ആവശ്യമായുള്ളൂ. ഐപിഎല്ലിന്റെ ഭാഗമായ ആദ്യ നമീബിയന്‍ താരം കൂടിയാണ് അദ്ദേഹം. 2015, 16ലെ ഐപിഎല്ലുകളില്‍ വീസ്സെ ആര്‍സിബിയിലുണ്ടായിരുന്നു.
Also Read: IPL 2023: മുംബൈ ടീമില്‍ ഒരാളുടെ കുറവുണ്ട്! പ്രധാന പോരായ്മ ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍
വിന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിന്റെ പകരക്കാരനായിട്ടാണ് താരം കെകെആറിലെത്തിയിട്ടുള്ളത്. ഏറെ അനുഭവസമ്പത്തുള്ള വീസ്സെ ടി20 സ്‌പെഷ്യലിസ്റ്റ് കൂടിയാണ്.

ജോ റൂട്ട് (1 കോടി, ആര്‍ആര്‍)
ഐപിഎല്ലില്‍ ഇത്തവണ ആദ്യമായി നറുക്കുവീണ താരമാണ് ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ട്. ലേലത്തിന്റെ ആദ്യ റൗണ്ടില്‍ ആരും വാങ്ങാതിരുന്ന അദ്ദേഹത്തെ രണ്ടാം റൗണ്ടില്‍ അടിസ്ഥാന വിലയായ ഒരു കോടിക്കു രാജസ്ഥാന്‍ റോയല്‍സ് വാങ്ങുകയായിരുന്നു.
2018ലെ മെഗാ ലേലത്തിലായിരുന്നു റൂട്ട് ഇതിനു മുമ്പ് രജിസ്ഥാന്‍ ചെയ്തിരുന്നത്. അന്നു പക്ഷെ ആരും വാങ്ങിയില്ല.2019നു ശേഷം ടി20യില്‍ കളിച്ചിട്ടില്ലെങ്കിലു റൂട്ടിനെ എഴുതിത്തള്ളാന്‍ കഴിയില്ല.
അവസരം നല്‍കിയാല്‍ താരത്തിനു നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റോയല്‍സ് റൂട്ടിനെ എങ്ങനെ ഉപയോഗിക്കുമെന്നാണ് അറിയാനുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications