
ഇര്‍ഫാന്റെ റേറ്റിങ്
മിനി ലേലത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനമെടുത്താല്‍ 3.5- 4 വരെ റേറ്റിങ് തീര്‍ച്ചയായും നല്‍കാന്‍ സാധിക്കും. കാമറൂണ്‍ ഗ്രീനിനെ വാങ്ങിയത് വളരെ മികച്ച നീക്കം തന്നെയാണ്. ഞാന്‍ റേറ്റിങില്‍ മുംബൈയ്ക്കു ഒരു പോയിന്‍് കുറച്ചു നല്‍കാന്‍ ഒരു കാരണമുണ്ട്. പ്ലെയിങ് ഇലവന്‍ തിരഞ്ഞെടുക്കുമ്പോള്‍ മുംബൈ ഒര കളിക്കാരനെ മിസ് ചെയ്യുമെന്നാണ് ഇതിനു കാരണമെന്നും ഇര്‍ഫാന്‍ പഠാന്‍ വ്യക്തമാക്കി.

ഏഴാം നമ്പറില്‍ ആളില്ല
ഏഴാം നമ്പറില്‍ നന്നായി ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരാളില്ലെന്നതാണ് മുംബൈ ഇന്ത്യന്‍സിന്റെ പ്രശ്‌നമെന്നു ഇര്‍ഫാന്‍ പഠാന്‍ ചൂണ്ടിക്കാട്ടി. ഓപ്പണ്‍ ചെയ്യാന്‍ മുംബൈയ്ക്കു കാമറൂണ്‍ ഗ്രീനിനെയും ഇഷാന്‍ കിഷനെയും ലഭിക്കും. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരുമുണ്ട്. ഈ നാലു പേര്‍ക്കും സ്ഥാനമുറപ്പാണ്.
തിലക് വര്‍മ അഞ്ചാം നമ്പറിലും ടിം ഡേവിഡ് ആറാം നമ്പറിലും കളിക്കും. പക്ഷെ ഏഴാം നമ്പറില്‍ ആരായരിക്കും? ഏതു താരത്തെയാണ് മുംബൈ ഈ പൊസിഷനില്‍ കളിപ്പിക്കാന്‍ പോവുന്നത്. ഇവിടെയാണ് മുംബൈ ഒരാളെ മിസ്സ് ചെയ്തതായി താന്‍ പറയുന്നതെന്നു ഇര്‍ഫാന്‍ വിശദമാക്കി.
Also Read: IPL 2023: സഞ്ജു കൂടെ നിന്നിട്ടും രോഹനെ ആര്‍ക്കും വേണ്ട! 2 മലയാളികളെ വാങ്ങി റോയല്‍സ്

ബൗളിങ് പ്രശ്‌നം പരിഹരിച്ചു
കഴിഞ്ഞ സീസണിലെ പ്രധാന പോരായ്മയായിരുന്ന ബൗളിങിലെ പ്രശ്‌നങ്ങള്‍ ഇത്തവണ മുംബൈ ഇന്ത്യന്‍സ് പരിഹരിച്ചു കഴിഞ്ഞതായി ഇര്‍ഫാന്‍ പഠാന്‍ വിലയിരുത്തി. മുംബൈ തങ്ങളുടെ ബൗളിങിലെ പോരായ്മകള്‍ നികത്തിയിട്ടുണ്ട്. സ്പിന്നറായി പിയൂഷ് ചൗളയെ കൊണ്ടു വന്നിരിക്കുന്നു.
പേസ് ബൗളിങില്‍ ജോഫ്ര ആര്‍ച്ചറും ജസ്പ്രീത് ബുംറയുമുണ്ട്. രണ്ടു പേരും ഫിറ്റാണെങ്കില്‍ അതാണ് ബെസ്റ്റ്. അതില്ലെങ്കില്‍ ബെറന്‍ഡോഫ്, ജൈ റിച്ചാര്‍ഡ്‌സന്‍ എന്നീ രണ്ടു ഓപ്ഷനുകളുമുണ്ടെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.
Also Read: IPL 2023: ആരാണ് വിവ്രാന്ത്, ഹൈദരാബാദ് എന്തിന് 2.6 കോടി മുടക്കി? അറിയാം

ഇംപാക്ട് പ്ലെയര്‍
അടുത്ത ഐപിഎല്‍ സീസണില്‍ പരീക്ഷിക്കുന്ന ഇംപാക്ട് പ്ലെയര്‍ നിയമം ഏഴാം നമ്പറിലെ പ്രശ്‌നം പരിഹരിക്കാന്‍ മുംബൈയെ സഹായിച്ചേക്കും. മല്‍സരത്തില്‍ രണ്ടാമത് ബാറ്റ് ചെയ്യേണ്ടതായി വന്നാല്‍ ഒരു അധിക ബാറ്ററെയോ, ബൗളറെയോ ഇറക്കാന്‍ ഇതു മുംബൈയെ സഹായിക്കും. അതുകൊണ്ടു തന്നെ ഓവറോള്‍ നോക്കിയാല്‍ മുംബൈ ടീം മികച്ചതാണ്. പ്ലെയിങ് ഇലവനിന്റെ അടിസ്ഥാനത്തിലാണ് താന്‍ റേറ്റിങ് നല്‍കിയിരിക്കുന്നതെന്നും ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.
ഒരു മല്‍സരത്തിനിടെ പകരക്കാരനായി കളിക്കാരനെ ഇറക്കാന്‍ അനുവദിക്കുന്നതാണ് ഇംപാക്ട് പ്ലെയര്‍ നിയമം. ഇതു ഇന്ത്യന്‍ താരവുമായിരിക്കണം. പ്ലെയിങ് ഇലവനില്‍ വിദേശ താരങ്ങള്‍ നാലില്‍ കുറവാണെങ്കില്‍ വിദേശ താരത്തെയും കളിപ്പിക്കാന്‍ നിയമം അനുവദിക്കും.

മുംബൈ ഇന്ത്യൻസ് ഫുൾ സ്ക്വാഡ്
രോഹിത് ശർമ (സി), ടിം ഡേവിഡ്, രമൺദീപ് സിംഗ്, തിലക് വർമ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ട്രിസ്റ്റൻ സ്റ്റബ്സ്, ഡെവാൾഡ് ബ്രെവിസ്, ജോഫ്ര ആർച്ചർ, ജസ്പ്രീത് ബുംറ, അർജുൻ ടെണ്ടുൽക്കർ, അർഷാദ് ഖാൻ, കുമാർ കാർത്തികേയ, ഹൃത്വിക് ഷോക്കീൻ, ജേസൺ ബെറൻഡോർഫ്, ആകാശ് മധ്‌വാൾ, കാമറൂൺ ഗ്രീൻ, ജൈ റിച്ചാർഡ്‌സൺ, പിയൂഷ് ചൗള, ഡുവാൻ ജാൻസെൻ, വിഷ്ണു വിനോദ്, ഷംസ് മ്യുലാനി, നെഹാൽ വധേര, രാഘവ് ഗോയൽ.


Click it and Unblock the Notifications











