For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ആരാണ് വിവ്രാന്ത്, ഹൈദരാബാദ് എന്തിന് 2.6 കോടി മുടക്കി? അറിയാം

ജമ്മു കാശമീരില്‍ നിന്നുള്ള ഓള്‍റൗണ്ടറാണ് താരം

vivrant

ഐപിഎല്‍ മിനി ലേലത്തിലെ സര്‍പ്രൈസ് താരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിവ്രാന്ത് ശര്‍മ. ഇതിനു മുമ്പ് ആഭ്യന്തര ക്രിക്കറ്റില്‍ കേട്ടിട്ടുപോലുമില്ലാത്ത താരത്തിനു ലേലത്തില്‍ അപ്രതീക്ഷിത ഡിമാന്റാണ് കണ്ടത്. ഒടുവില്‍ 2.6 കോടി രൂപയ്ക്കു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അദ്ദേഹത്തെ സ്വന്തമാക്കുകയായിരുന്നു.

20 ലക്ഷം രൂപയായിരുന്നു വിവ്രാന്തിന്റെ അടിസ്ഥാന വില. ലേലത്തിന്റെ തുടക്കം മുതല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഹൈദരാബാദും തമ്മിലായിരുന്നു താരത്തിനായി പോരടിച്ചത്. ഒടുവില്‍ 2.6 കോടി രൂപയ്ക്കു വിവ്രാന്ത് ഓറഞ്ച് ആര്‍മിയിലേക്കു ചേക്കേറുകയായിരുന്നു. ഐപിഎല്ലില്‍ ഇതുവരെ കളിച്ചിട്ടില്ലാത്ത താരത്തിനായി ഹൈദരാബാദ് ഇത്രയും വലിയ തുക മുടക്കാന്‍ കാരണമെന്ത്? അറിയാം.

വിവ്രാന്തിന്റെ പ്രകടനം

2021 വവംബര്‍ നാലിനായിരുന്നു ആഭ്യന്തര ക്രിക്കറ്റില്‍ ജമ്മു കാശ്മീരിനായി വിവ്രാന്ത് ശര്‍മയുടെ അരങ്ങേറ്റം. വഡോദരയില്‍ നടന്ന ടി20യില്‍ ആന്ധ്ര പ്രദേശിനെതിരേയായിരുന്നു താരത്തിന്റെ കന്നി മല്‍സരം. 23 കാരനായ വിവ്രാന്ത് ഇതുവരെ ജമ്മുവിനായി കളിച്ചത് ഒമ്പതു ടി20കളിലാണ്.

vivrant

128.18 സ്‌ട്രൈക്ക് റേറ്റില്‍, 23.87 ശരാശരിയില്‍ 191 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ 63 റണ്‍സാണ്. 5.73 ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകള്‍ വിവ്രാന്ത് വീഴ്ത്തുകയും ചെയ്തു. ലിസ്റ്റ് എ ക്രിക്കറ്റെടുത്താല്‍ 14 മല്‍സരങ്ങളിലാണ് താരം ഇതുവരെ കളിച്ചത്. ഇവയില്‍ നിന്നും 39.92 ശരാശരിയില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. പുറത്താവാതെ നേടിയ 154 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കൂടാതെ എട്ടു വിക്കറ്റുകളുമെടുത്തു.

ഇടംകൈയന്‍ ഓപ്പണിങ് ബാറ്ററായ വിവ്രാന്ത് കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ ചരിത്രത്തില്‍ ആദ്യമായി ജമ്മു കാശ്മീരിനെ നോക്കൗട്ടിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഉത്തരാഖണ്ഡുമായുള്ള കളിയില്‍ 124 ബോങില്‍ 154 റണ്‍സാണ് താരം അടിച്ചെടുത്തത്. ടൂര്‍മെന്റില്‍ ടീമിനായി ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയായിരുന്നു വിവ്രാന്ത്. 56.42 ശരാശരിയില്‍ നേടിയത് 395 റണ്‍സാണ്.

viv 2

രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരേ 343 റണ്‍സ് ജമ്മു ചേസ് ചെയ്തു ജയിച്ചപ്പോള്‍ 62 ബോളില്‍ 69 റണ്‍സുമായി വിവ്രാന്ത് ടോപ്് സ്‌കോററായിരുന്നു. കൂടാതെ കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലും താരം മിന്നിച്ചു. 145.45 സ്‌ട്രൈക്ക് റേറ്റോടെ 128 റണ്‍സ് സ്‌കോര്‍ ചെയ്തു. പേസര്‍മാരെയും സ്പിന്നര്‍മാരെയും ഒരുപോലെ പ്രഹരിക്കാന്‍ മിടുക്കനാണ് വിവ്രാന്ത്.

Story first published: Friday, December 23, 2022, 21:22 [IST]
Other articles published on Dec 23, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+